ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ സദാചാര പൊലീസ് ചമയല്‍ കേസുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ കര്‍ണാടക അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഹിന്ദുത്വ പ്രവര്‍ത്തകരായ ഷിബിന്‍, ഗണേഷ്, പ്രകാശ്, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ആറിന് പ്രതികള്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. യുവാവ് ഹിന്ദു പെണ്‍കുട്ടിയെ ‘ലവ് ജിഹാദ്’ നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മംഗളൂരു നഗരത്തിലെ കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംഘം യുവാവിനെ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സിന് ജയത്തുടർച്ച
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ അഞ്ചാം ജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയെ 3-2നാണ് ആതിഥേയര്‍ തകര്‍ത്തത്.14ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വലയിലെത്തിച്ചതോടെ സന്ദര്‍ശകരാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് മൂന്ന് ഗോള്‍ തിരിച്ചടിച്ച് ആതിഥേയര്‍ കരുത്ത് കാട്ടുകയായിരുന്നു.
25ാം മിനിറ്റില്‍ നിഷുകുമാറിന്റെ അസിസ്റ്റില്‍ മാര്‍കോ ലെസ്കോവികിലൂടെ സമനില നേടിയ ബ്ലാസ്റ്റേഴ്സ്, 43ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ ദിമിത്രിയോസ് ഡിയാമന്റകോസിലൂടെ ലീഡും സ്വന്തമാക്കുകയായിരുന്നു. 67ാം മിനിറ്റില്‍ ഇവാന്‍ കലിയൂഷ്നിക്ക് പകരക്കാരനായെത്തിയ അപോസ്റ്റലോസ് ഗിയാനു മൂന്ന് മിനിറ്റിനകം ബംഗളൂരുവിന്റെ വല കുലുക്കിയതോടെ ലീഡ് 3-1ലെത്തി.
ദിമിത്രിയോസ് ഡിയാമന്റകോസ് നല്‍കിയ പാസ് ഇടങ്കാലന്‍ ഷോട്ടിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍, 80ാം മിനിറ്റില്‍ ബംഗളൂരുവിന്റെ രണ്ടാം ഗോള്‍ എത്തി. ബോക്സിന്റെ മധ്യത്തില്‍നിന്ന് ജാവി ഹെര്‍ണാണ്ടസിന്റെ ഇടങ്കാലന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ കയറുകയായിരുന്നു.നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തില്‍ ലഭിച്ചത്.
അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രി ദയമാന്റകോസ് തൊടുത്ത ഷോട്ടും 20, 21 മിനിറ്റുകളില്‍ രാഹുലിന്റെ ഷോട്ടും വലക്ക് നേരെ പാഞ്ഞെങ്കിലും വല കുലുങ്ങിയില്ല. 29ാം മിനിറ്റില്‍ നിഷുകുമാര്‍ നല്‍കിയ മനോഹരമായ ക്രോസും രാഹുലിന് മുതലാക്കാനായില്ല.
73ാം മിനിറ്റില്‍ ഡിയാമന്റകോസിന്റെ ഷോട്ട് ഗോളി തടഞ്ഞിട്ടു. ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ 18 പോയന്റായ ബ്ലാസ്റ്റേഴ്ന് നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് പോയന്റ് മാത്രമുള്ള ബംഗളൂരു ഒമ്പതാം സ്ഥാനത്താണ്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഡിയാമന്റകോസ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കുന്നത്.