നവംബര്‍ ഒന്നു മുതല്‍ എല്ലാ കാര്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി മുംബൈ പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് വെള്ളിയാഴ്ച വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.മുംബൈ നഗരത്തില്‍ നവംബര്‍ ആദ്യദിനം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കും. “എല്ലാ മോട്ടോര്‍ വാഹന ഡ്രൈവര്‍മാരും വാഹനങ്ങളിലെ എല്ലാ യാത്രക്കാരും, മുംബൈ നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നവരും, ഡ്രൈവര്‍മാരും എല്ലാ യാത്രക്കാരും നവംബര്‍ ഒന്ന് മുതല്‍ യാത്ര ചെയ്യുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു” -മുംബൈ പൊലീസ് അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ 2019ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് സൗകര്യമില്ലാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നിന് മുമ്ബ് സ്ഥാപിക്കണമെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശിച്ചു. വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
പി.എഫ്.ഐ, എസ്.ഡി.പിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കര്‍ണാടക പൊലീസ് റെയ്ഡ് നടത്തി; അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു
കര്‍ണാടക: എസ്.ഡി.പി.ഐ യുടെയും നിരോധിത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും വീടുകളില്‍ കര്‍ണാടക പൊലീസ് റെയ്ഡ് നടത്തി.വ്യാഴാഴ്ച നടന്ന റെയ്ഡില്‍ അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. നിരോധനാജ്ഞക്ക് ശേഷം സംസ്ഥാനത്ത് പി.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആദ്യ റെയ്ഡാണിത്. കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തി.
പനമ്ബൂര്‍, സൂറത്ത്കല്‍, ഉള്ളാള്‍, മംഗളൂരു റൂറല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും കസ്റ്റഡിയില്‍ എടുത്തവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.