Home Featured മുന്‍മന്ത്രി ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേര്‍പിടിയില്‍

മുന്‍മന്ത്രി ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേര്‍പിടിയില്‍

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു.ബാന്ദ്രയിലെ ഓഫീസില്‍വെച്ച്‌ ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ് എം.എല്‍.എയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം.ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാർ പക്ഷം എൻ.സി.പിയിലേക്ക് മാറിയിരുന്നു. 2004 – 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

ലാപ്‌ടോപ്പും വേണ്ട, മീറ്റിംഗുമില്ല, 9 ദിവസം വിശ്രമിച്ച്‌ തിരിച്ചു വരാം, ജീവനക്കാരെ വീണ്ടും ഞെട്ടിച്ച്‌ മീഷോ

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ മീഷോ ജീവനക്കാര്‍ക്ക് ഒമ്ബത് ദിവസത്തേക്ക് ശമ്ബളത്തോടു കൂടി അവധി നല്‍കുന്ന റീസെറ്റ് ആന്‍ഡ് റീചാര്‍ജ് എന്ന പദ്ധതിയുമായി ഈ ഉത്സവ കാലത്തും എത്തി.കമ്ബനിയുടെ ഔദ്യോഗിക ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് റീസെറ്റ് ആന്‍ഡ് റീചാര്‍ജ് പദ്ധതി. കമ്ബനിയുടെ മെഗാബ്ലോക്ക്ബസ്റ്റര്‍ സെയില്‍ വിജയമാക്കാന്‍ അക്ഷീണമായി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് അവരവരെ തന്നെ വീണ്ടെടുക്കാനുള്ള അവസരമാണിതെന്ന് കമ്ബനി വ്യക്തമാക്കി.

ഇത് നാലാം തവണയാണ് മീഷോ ജീവനക്കാര്‍ക്കായി ഈ പദ്ധതി അവതരിപ്പിക്കുന്നത്.വരാനിരിക്കുന്ന ഉത്സവ സീസണും തൊഴില്‍ ജീവിതത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവസരം നല്‍കുന്നത്. അവധിയെടുക്കുന്ന ദിവസങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെടേണ്ടതില്ല. ലാപ് ടോപ്പ് പൂര്‍ണമായി ഉപേക്ഷിക്കാം. മെസേജുകള്‍ക്കോ ഇ-മെയിലുകള്‍ക്കോ മറപടി നല്‍കുകയോ മീറ്റിംഗുകളില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ കോളുകള്‍ അറ്റന്റ് ചെയ്യുകയോ വേണ്ടെന്നും കമ്ബനിയുടെ കുറിപ്പില്‍ പറയുന്നു.

കമ്ബനിയുടെ പോസ്റ്റിനു താഴെ നിരവധി അഭിനന്ദന കമന്റുകളും വരുന്നുണ്ട്. ജീവനക്കാരെ വിലമതിക്കുന്നുവെന്നതിനുള്ള തെളിവാണിതെന്നും ജീവനക്കാരെ ഉന്മേഷത്തോടെ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം കമ്ബനി തിരിച്ചറിയുന്നത് അഭിനന്ദനാര്‍ഹമാണെന്നും ചിലര്‍ കമന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group