അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.വിവിധ വിഷയങ്ങളില്‍ പി ജി പ്രോഗ്രാമുകള്‍ യൂണിവേഴ്സിറ്റിയുടെ മൂന്ന് കാമ്ബസുകളിലായി നടക്കുന്നു.ബെംഗളുരു, ഭോപാല്‍, റാഞ്ചി കാമ്ബസുകളിലേക്ക് വരുന്ന അക്കാദമിക വര്‍ഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ഡെവലപ്മെന്റ്, എജ്യൂക്കേഷന്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി എന്നിവയിലുള്ള ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കാണ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്.വിദ്യാഭ്യാസം, വികസനം, സാമ്ബത്തിക ശാസ്ത്രം, പൊതുജനാരോഗ്യം, കാലാവസ്ഥ, തുടങ്ങി വിവിധ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള, വിവിധ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്ക് പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം.പഠന രീതിബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ഇന്റർ ഡിസിപ്ലിനറി പഠനത്തില്‍ ശ്രദ്ധയൂന്നുന്നതായിരിക്കും. ക്ലാസ് റൂം അധിഷ്ഠിത പഠനം, ഫീല്‍ഡ് ഇടപെടല്‍, പ്രോജക്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാകും പഠനം.സൈദ്ധാന്തിക ഉള്‍ക്കാഴ്ചകളും പ്രായോഗിക പ്രയോഗങ്ങളും സമന്വയിപ്പിക്കുന്നതാണ് അസിം പ്രേംജിയിലെ പാഠ്യപദ്ധതിയെന്ന് യൂണിവേഴ്സിറ്റി പറയുന്നു. , സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളില്‍ ആഴത്തില്‍ ഇടപഴകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠന മാതൃകയാണ് പിന്തുടരുന്നത്. സാമൂഹികമായി ഉത്തരവാദിത്തമുള്ളതും ചിന്താശേഷിയുള്ളതുമായ പ്രൊഫഷണലായി വളരാൻ സഹായിക്കുകയും അത്തരമൊരു സമൂഹത്തെ വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.അപേക്ഷിക്കാനുള്ള അവസാന തിയതി : 2026 ഫെബ്രുവരി 22 ആണ്.അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാംകാമ്ബസുകളും കോഴ്സുകളുംബെംഗളൂരു കാമ്ബസ്• ഇക്കണോമിക്സ് എംഎ• ഡെവലപ്മെന്റ് എംഎ• എജ്യൂക്കേഷന്‍ എംഎ• ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍, എംഎ• ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി എംഎസ്‌സിഭോപാല്‍ കാമ്ബസ്• എജ്യൂക്കേഷന്‍ എം.എ.• മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്റാഞ്ചി കാമ്ബസ്• അപ്ലൈഡ് ഇക്കണോമിക്സില്‍ എം.എ.• ഡെവലപ്മെന്റില്‍ എം.എ.