Home covid19 കൊവിഡിന്റെ പുതിയ വകഭേദം ; മുൻകരുതലുകൾ എന്തൊക്കെ?

കൊവിഡിന്റെ പുതിയ വകഭേദം ; മുൻകരുതലുകൾ എന്തൊക്കെ?

by കൊസ്‌തേപ്പ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ചൈനയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യാഴാഴ്ച കൊവിഡ് ഉചിതമായ പെരുമാറ്റം പിന്തുടരാൻ ആളുകളെ ഉപദേശിച്ചു. അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കാനും എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കാനും മെഡിക്കൽ ബോഡി ജനങ്ങളോട് ആവശ്യപ്പെട്ടു.

ചൈനയിൽ പടരുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തും ജാഗ്രത. കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കൊറോണ വൈറസ് കേസുകൾ കൂടുന്ന ഈ സമയത്ത് രോ​ഗം പിടിപെടാതിരിക്കാൻ പിന്തുടരേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെയാണ്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കുന്നു.

ഇന്ത്യയിൽ സ്ഥിതിഗതികൾ ഭയാനകമല്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതിനാൽ,ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാവരോടും നിർദ്ദേശിക്കുന്നു.

മുൻകരുതലുകൾ എന്തൊക്കെ?

എല്ലാ പൊതു ഇടങ്ങളിലും മാസ്ക് ഉപയോഗിക്കണം.
സാമൂഹിക അകലം പാലിക്കണം.
സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറുകളും ഉപയോഗിച്ച് പതിവായി കൈ കഴുകുക.
വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങൾ തുടങ്ങിയ പൊതുയോഗങ്ങൾ ഒഴിവാക്കണം.
അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കുക.
പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക.
മുൻകരുതൽ ഡോസ് ഉൾപ്പെടെ കൊവിഡ് വാക്സിനേഷൻ എത്രയും വേഗം എടുക്കുക.

ചൈന, യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ പ്രധാന രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.37 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഐഎംഎ അറിയിച്ചു.

ചൈനയുടെ ഇപ്പോഴത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് പിന്നിലെ ഒമൈക്രോൺ സബ് വേരിയന്റ് ബിഎഫ്.7 ന്റെ നാല് കേസുകൾ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിൽ രണ്ട്, ഒഡീഷയിൽ രണ്ട്. പുതിയ ഒമിക്രോൺ സബ് വേരിയന്റ് BF.7 വളരെ വേഗത്തിൽ വ്യാപിക്കുന്നതും കുറഞ്ഞ ഇൻകുബേഷൻ കാലയളവുള്ളതുമാണ്.

ചരിത്ര മുഹൂര്‍ത്തം’, ‘ആര്‍ആര്‍ആര്‍’ ഗാനം ഓസ്‍കര്‍ ചുരുക്ക പട്ടികയില്‍

തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആര്‍ആര്‍ആറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാട്ടു നാട്ടു എന്ന ഗാനമാണ് ഓസ്‍കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടംനേടിയത്. ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാം ചരണ്‍.

മൊത്തം ഇന്ത്യൻ സിനിമ ഇൻഡസ്‍ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യൻ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം എന്നും  രാം ചരണ്‍ എഴുതിയിരിക്കുന്നു. ആര്‍ആര്‍ആര്‍ ഓസ്‍കറിനായി എന്ന് അര്‍ഥം വരുന്ന ഹാഷ്‍ടാഗും രാം ചരണ്‍ ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്നു.

‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group