Home Featured ഒരു സ്ഥാപനത്തിലും ആധാര്‍ ഫോട്ടോകോപ്പി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; മാസ്ക്ഡ് ആധാര്‍ നല്‍കാം

ഒരു സ്ഥാപനത്തിലും ആധാര്‍ ഫോട്ടോകോപ്പി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; മാസ്ക്ഡ് ആധാര്‍ നല്‍കാം

ദില്ലി:ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി അധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാർവിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്.  ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണം. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. 

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ  പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർദ്ദേശമുണ്ട്.

പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ആധാര്‍ കാര്‍ഡ്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ് (Aadhaar card). സർക്കാർ പദ്ധതികൾക്ക് മാത്രമല്ല എല്ലാ സാമ്പത്തിക സേവനങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായും ആധാർ ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഏത് ആവശ്യങ്ങൾക്കും ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്.  നീളമേറിയ ആധാർ കാർഡ് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടകൊണ്ട് പലരും അതിനെ കീറിമുറിച്ച് ലാമിനേറ്റ് ചെയ്യാറൊക്കെയുണ്ട്. പിന്നീട് മൊബൈൽ അപ്ലിക്കേഷൻ വഴി ആധാർ കാർഡ് സൂക്ഷിക്കാമെന്നായി. എങ്കിലും ഒരു വ്യക്തിയെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന അതായത് ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ആധാർ കാർഡ് ഇങ്ങനെ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശനങ്ങൾ സൃഷ്ടിക്കും. ഈ അവസരത്തിലാണ് യുഐഡിഎഐ (Unique Identification Authority of India) നൽകുന്ന പിവിസി (pocket-sized verifiable identity card) ആധാർ കാർഡിന്റെ പ്രാധാന്യം. 

എന്താണ് പിവിസി ആധാർ കാർഡ് എന്നറിയണ്ടേ. എം-ആധാർ (M-Aadhaar), ഇ-ആധാർ(e-aadhaar) എന്നിവ കൂടാതെ യുഐഡിഎഐ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോമാണ് ആധാർ പിവിസി. പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന പിവിസി ആധാർ കാർഡ് യുഐഡിഎഐ നേരിട്ട് നൽകുന്നതാണ്. പോക്കറ്റിൽ സൂക്ഷിക്കാവുന്ന വലിപ്പത്തിൽ ലഭിക്കുന്ന പിവിസി കാർഡ് കൊണ്ടുപോകാൻ എളുപ്പവും ഈടുനിൽക്കുന്നതുമാണ്. യുഐഡിഎഐ നൽകുന്ന പിവിസി  ആധാർ കാർഡിന് ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുണ്ട്. ഒപ്പം ഡിജിറ്റൽ സൈൻ ചെയ്ത സുരക്ഷിത QR കോഡുമുണ്ട്.  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിലും  ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആധാർ കാർഡ് എടുക്കാൻ  ഇപ്പോൾ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം കാർഡ് ഉടമകളെ അവരുടെ ആധാർ കാർഡിന്റെ പോക്കറ്റ് സൈസിലുള്ള പകർപ്പ് ഓപ്പൺ മാർക്കറ്റിൽ വാങ്ങുന്നതിൽ നിന്ന് യുഐഡിഎഐ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒപ്പം സുരക്ഷിതമായ പിവിസി കാർഡുകൾ പുറത്തിറക്കുകയും ഇവ കാർഡ് ഉടമകളുടെ വിലാസത്തിലേക്ക് ഏജൻസി തന്നെ അയക്കും എന്നറിയിക്കുകയും ചെയ്തു.  യുഐഡിഎഐ നേരിട്ട് നൽകുന്ന ആധാർ പിവിസി ആധാർ കാർഡ് മാർക്കെറ്റിൽ ലഭിക്കുന്നതിനേക്കാൾ നിലവാരമുള്ള  പ്രിന്റിംഗും ലാമിനേഷനുമുള്ളതാണ്. കൂടാതെ ഇവ ജലത്തെ പ്രതിരോധിക്കുന്നതുമാണ്.

ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാം?

  • uidai.gov.in എന്ന ലിങ്ക് എടുക്കുക 
  • ‘ഓർഡർ ആധാർ കാർഡ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 
  • നിങ്ങളുടെ 12 അക്ക ആധാർ കാർഡ് (UID) നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ  നൽകുക.
  • വെരിഫിക്കേഷൻ നടത്തുക 
  • വൺ ടൈം പാസ്സ്‌വേർഡ്  ‘OTP’ ജനറേറ്റ് ചെയ്യുക 
  • ‘നിബന്ധനകളും വ്യവസ്ഥകളും’ അംഗീകരിക്കുക
  •  OTP നൽകുക 
  • പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക 
  • ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
  • എസ്എംഎസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും ലഭിക്കും. 
  • രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

You may also like

error: Content is protected !!
Join Our WhatsApp Group