ലോക സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 16-ന് ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ തിയറ്ററില്‍ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്ബാടുമുള്ള സിനിമാസ്വാദകര്‍. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്ബത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു.
ഈ വർഷം ഡിസംബർ 16-ന് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ തിയറ്ററിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ.
2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.
മരിച്ച പിതാവിനെ വീണ്ടും ജീവിപ്പിക്കാന്‍ നരബലി; ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍
ദില്ലി: നരബലി നടത്താനായി രണ്ട് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഗാർഹി മേഖലയില്‍ ആണ് സംഭവം. വ്യാഴാഴ്ചയാണ് രണ്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി 25 കാരിയായ യുവതി പിടിയിലായത്.
അമര്‍ കോളനി കോട്ല മുബാറക്പൂര്‍ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കുട്ടിയെ നരബലി കൊടുക്കാനായി തട്ടിക്കൊണ്ടുപോയതാണെന്ന് യുവതി വെളിപ്പെടുത്തിയത്. സഫ്ദർജംഗ് ആശുപത്രിയിൽ നിന്നാണ് യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലെത്തിയ യുവതി എന്‍ജിഒയിലെ അംഗമാണെന്ന് പരിചയപ്പെടുത്തി കുടുംബത്തെ പരിചയപ്പെട്ടു. കുഞ്ഞിന്‍റെ വളര്‍ച്ച പരിശോധിക്കാനാണെന്ന വ്യാജേനയാണ് യുവതി കുുട്ടിയുമായി കടന്നത്. കുട്ടിയെ കാണാതെ അമ്മ വിവരം അറിയിച്ചപ്പോഴാണ് സംഭവം ബന്ധുക്കളും അറിയുന്നത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നവജാതശിശുവിനെ ബലിയർപ്പിച്ചാൽ മരിച്ചുപോയ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന അന്ധവിശ്വാസത്തിലാണ് പ്രതി കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമായി യുവതി പിടിയിലായത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകമാണ് പൊലീസ് പിടികൂടിയത്.