തിരുവനന്തപുരം: ലോകമെമ്ബാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന അടുത്ത ജെയിംസ് കാമറൂണ്‍ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്.സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി.മൂന്ന് ആഴ്ച പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങള്‍ക്കുള്ള മാനദണ്ഡം അവതാര്‍ 2 ലംഘിച്ചതായും ഫിയോക്ക് അധികൃതര്‍ പറഞ്ഞു.
വിതരണക്കാര്‍ ആവശ്യപ്പെടുന്ന തുക കൂടുതലാണെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.ഡിസംബര്‍ 16ന് ആഗോള റിലീസ് പ്രഖ്യാപിച്ച ചിത്രം മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
2009ല്‍ പുറത്തിറങ്ങിയ അവതാറിന്റെ സീക്വല്‍ ചിത്രമാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് ഫിയോക്ക് വിലക്ക് പ്രഖ്യാപിച്ചത്.
എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു
പട്ന: ബിഹാറില്‍ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകന് പിടിയില്‍.കൈമൂര്‍ ജില്ലയിലെ ബാബുവയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സഹപാഠികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മലവിസര്‍ജനത്തിനായി പുറത്തേക്കിറങ്ങുമ്ബോഴാണ് നാലു സഹപാഠികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകന് സുരേന്ദ്ര കുമാര്‍ ഭാസ്കര്‍ ദൃശ്യം കാണുന്നത്. ഇയാളെ കണ്ട സഹപാഠികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചെങ്കിലും വിപരീതമായാണു സംഭവിച്ചത്.
സഹായിക്കുന്നതിനു സുരേന്ദ്ര കുമാറും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ശനിയാഴ്ച അറസ്റ്റിലാ സുരേന്ദ്ര കുമാറിനെ റിമാന്‍ഡ് ചെയ്തു. മറ്റ് 4 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.