Home Featured പാൻഡോറയുടെ അദ്ഭുത കാഴ്ചകളൊരുക്കി അവതാർ 2; ട്രെയിലർ പുറത്ത്

പാൻഡോറയുടെ അദ്ഭുത കാഴ്ചകളൊരുക്കി അവതാർ 2; ട്രെയിലർ പുറത്ത്

ലോകത്താകമാനമുള്ള സിനിമാ പ്രേമികൾകാത്തിരിക്കുന്ന ചിത്രം ‘അവതാർ 2 (അവതാർ: ദ് വേ ഓഫ് വാട്ടർ) ട്രെയിലർ എത്തി. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2. 2009ലാണ്ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ്വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

അവതാർ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ്സജ്ജീകരിച്ചിരിക്കുന്നത്.രണ്ടാം ഭാഗത്തിൽ മെറ്റ്കയിന എന്നപേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെഒരു പുതിയ വംശത്തെ അവതരിപ്പിക്കുന്നു.അവതാറിന്റെ ആദ്യ ഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നു.പുതിയ ചിത്രത്തിൽ ഉഷ്ണമേഖലാ ബീച്ചുകളും പാൻഡോറ തീരങ്ങളും ഒരു കടൽത്തീരസ്വർഗമായി ചിത്രത്തിൽ വിവരിക്കപ്പെടുന്നു.അവതാറിന്റെ ആദ്യ ഭാഗത്തിന് ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹ ജീവികളുടെ ജീവിതം നാല്ഭാഗങ്ങളിലായി പ്രേക്ഷകർക്ക്മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു.

വിവാഹ സമ്മാനമായി കാര്‍, ഡ്രൈവിങ് അറിയാത്ത വരന്റെ ടെസ്റ്റ് ഡ്രൈവ്; അമ്മായിക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ, വാഹനാപകടത്തില്‍ വരന്റെ അമ്മായിക്ക് ദാരുണാന്ത്യം.വിവാഹ ചടങ്ങിനിടെ, വരന്‍ കാര്‍ ഓടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവിങ് അറിയാത്ത വരന്‍, കാര്‍ കിട്ടിയ സന്തോഷത്തില്‍ ടെസ്റ്റ് ഡ്രൈവ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അത്യാഹിതം സംഭവിച്ചത്.ഇറ്റാവ ജില്ലയിലെ അക്ബര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

വിവാഹ ചടങ്ങിനിടെ, 24കാരനായ വരന്‍ അരുണാണ് കാര്‍ ഓടിച്ചത്. കാര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റാണ് വരന്റെ ബന്ധു മരിച്ചത്. ഉത്തര്‍പ്രദേശ് സായുധ സേനയിലെ ജവാനാണ് അരുണ്‍.ഔറയ്യ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് അരുണുമായി നിശ്ചയിച്ചിരുന്നത്. കല്യാണ സമ്മാനമായി വധുവിന്റെ വീട്ടുകാര്‍ നല്‍കിയ കാര്‍ ഓടിച്ചാണ് അപകടം ഉണ്ടായത്. തിലക് ചടങ്ങിനിടെയാണ് കാര്‍ സമ്മാനമായി നല്‍കിയത്.

ഡ്രൈവിങ് അറിയാത്ത അരുണ്‍ കാര്‍ കിട്ടിയ സന്തോഷത്തില്‍ ടെസ്റ്റ് ഡ്രൈവിന് ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. കാറിന്റെ ആക്‌സിലേറ്ററില്‍ ചവിട്ടിയ ഉടനെ നിയന്ത്രണം വിട്ട് കാര്‍ മുന്നോട്ടുകുതിച്ചു. കാറിന് മുന്നിലായാണ് വരന്റെ അമ്മായി സരളാദേവി നിന്നിരുന്നത്.കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അമ്മായിക്ക് പുറമേ പത്തുവയസുള്ള പെണ്‍കുട്ടി അടക്കം നാലുപേര്‍ക്കും കാര്‍ ഇടിച്ച്‌ പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വണ്ടി ഓടിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അരുണിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group