ലോകമെമ്ബാടുമുള്ള ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അവതാര്‍ 2 ഇന്ന് റിലീസിന് എത്തിയത്.എന്നാല്‍ ചിത്രം ഇറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയിരിക്കുകയാണ്. ടൊറന്‍റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജയിംസ് കാമറൂണ്‍ തീര്‍ത്ത അത്ഭുത ലോകം കാണാന്‍ കാത്തിരിക്കുന്നവരെ ഈ വ്യാജന്മാര്‍ സംതൃപ്തിപ്പെടുത്തില്ലെന്നാണ് ട്രെഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ചിത്രമായതിനാല്‍ അത് മൊബൈലിലോ ലാപ്ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല. അതിനാല്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നും പറയപ്പെടുന്നു.അവതാര്‍ പുറത്തിറങ്ങി 13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്.
പാര്‍ലമെന്റില്‍ കാല്‍വഴുതി വീണ് ശശി തരൂരിന് പരിക്കേറ്റു
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയ്ക്ക് പാര്‍ലമെന്‍റില്‍വെച്ച് വീണു പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നതിനാല്‍ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയതായി ശശി തരൂര്‍ എം.പി ഫേസ്ബുക്കില്‍ അറിയിച്ചു.പാര്‍ലമെന്‍റില്‍വെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാല്‍ വഴുതി വീണതെന്നും ശശി തരൂര്‍ വ്യക്തമാക്കി. വീഴ്ചയില്‍ കാല്‍ ഉളുക്കിയത് ആദ്യം കാര്യമാക്കിയില്ലെങ്കിലും വേദന മൂര്‍ച്ഛിച്ചതോടെ ചികിത്സ തേടുകയായിരുന്നുവെന്നും ശശി തരൂര്‍ അറിയിച്ചു.
ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപംഅല്‍പ്പം അസൗകര്യമുണ്ടായി. ഇന്നലെ പാര്‍ലമെന്റില്‍ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്‍റെ കാല്‍ ഉളുക്കിയിരുന്നു. കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂര്‍ച്ഛിച്ചതിനാല്‍ എനിക്ക് ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇപ്പോള്‍ ആശുപത്രിയില്‍ കിടപ്പിലാണ്. ഇന്ന് പാര്‍ലമെന്റില്‍ വരാനാകില്ല. കൂടാതെ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്