Home Featured ദൂരത്തിന് അനുസരിച്ച്‌ ടോള്‍; ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് പരീക്ഷണ ഘട്ടത്തിലെന്ന് നിതിന്‍ ഗഡ്കരി

ദൂരത്തിന് അനുസരിച്ച്‌ ടോള്‍; ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് പരീക്ഷണ ഘട്ടത്തിലെന്ന് നിതിന്‍ ഗഡ്കരി

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

വാഹനങ്ങള്‍ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെക്കഗിനിഷന്‍ സിസ്റ്റം. ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പുതിയ ടോള്‍ പിരിവെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

ഇന്തോ- അമേരിക്കന്‍ ചേമ്ബര്‍ ഓഫ് കോമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് വരാനിരിക്കുന്ന പുതിയ ടോള്‍ സംവിധാനത്തെ കുറിച്ച്‌ മന്ത്രി വിശദീകരിച്ചത്. പുതിയ സിസ്റ്റം നടപ്പായാല്‍ രണ്ടു ഗുണങ്ങളാണ് ഉണ്ടാവുക. ടോള്‍ ബൂത്തുകളിലൂടെ സുഗമമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. കൂടാതെ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച്‌ ടോള്‍ കൊടുത്താല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ടോള്‍ ബൂത്തില്‍ പ്രവേശിച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ടോള്‍ കൊടുക്കണം. എത്ര ദൂരം സഞ്ചരിച്ചു എന്നതിന് പ്രാധാന്യമില്ല. വൈദ്യുതിയെ അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

2018-19 വര്‍ഷത്തില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിന് വാഹനങ്ങള്‍ക്ക് ശരാശരി വേണ്ടിയിരുന്നത് എട്ടുമിനിറ്റാണ്. ഫാസ് ടാഗ് വന്നതോടെ ഇത് 47 സെക്കന്‍ഡായി കുറയ്ക്കാന്‍ സാധിച്ചു. പുതിയ സംവിധാനം വന്നാല്‍ ഒരു തടസവുമില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയപാതകളില്‍ അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിച്ച്‌ വരികയാണ്. 2024 ഓടേ ദേശീയ പാതയില്‍ 15000 കിലോമീറ്റര്‍ ഭാഗത്ത് ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റോഡ് സുരക്ഷയെ കരുതിയാണ് പുതിയ അത്യാധുനിക സംവിധാനം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്ക് ഉയര്‍ത്തി, പുതിയ നിരക്കുകള്‍ അറിയാം

റിസര്‍വ് ബാങ്ക് (RBI) റീപോ നിരക്കുകളില്‍ മാറ്റം വരുത്തിയതുമുതല്‍ വിവിധ ബാങ്കുകളാണ് തങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് (Fixed Deposit) നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്.

ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (IOB) 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് (Interest Rate) ഉയര്‍ത്തിയിരിക്കുകയാണ്.

7 ദിവസം മുതല്‍ 3 വര്‍ഷം വരെയോ അതില്‍ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.25% മുതല്‍ 5.85% വരെ പലിശ ലഭിക്കും. ഏറ്റവുമധികം കാലാവധിയില്‍(മൂന്ന് വര്‍ഷവും അതിന് മുകളിലും കാലാവധിയുള്ള) ഉള്ള നിക്ഷേപങ്ങള്‍ക്കാണ് 5.85 ശതമാനം പലിശ നിരക്കാക്കിയിട്ടുള്ളത്.

പുതുക്കിയ പലിശനിരക്കുകള്‍ 2022 സെപ്തംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ കാലയളവിലേക്കുമുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും ഐഒബി പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

വിവിധ നിരക്കുകള്‍

7 മുതല്‍ 29 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3% ല്‍ നിന്ന് 3.25% ആയി ബാങ്ക് വര്‍ധിപ്പിച്ചു, 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.00 ല്‍ നിന്ന് 35 ബിപിഎസ് വര്‍ധിപ്പിച്ചു.

46 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് ഇപ്പോള്‍ 3.75% പലിശ ലഭിക്കും, 91 മുതല്‍ 179 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോള്‍ 4.10% നിരക്കില്‍ പലിശ ലഭിക്കും, മുമ്ബ് ഇത് 4% ആയിരുന്നു. 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇപ്പോള്‍ 4.65% പലിശനിരക്ക് ബാങ്ക് ഉറപ്പുനല്‍കുന്നു,

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45% ല്‍ നിന്ന് 5.60% ആയിട്ടാണ് ബാങ്ക് ഉയര്‍ത്തിയത്. 444 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60% ല്‍ നിന്ന് 5.65% ആയി ഉയര്‍ത്തി. 1000 ദിവസത്തെ സ്ഥിര നിക്ഷേപ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പരമാവധി 6% പലിശ നിരക്ക് ലഭിക്കും.

ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് (FD)ഏറ്റവുമധികം പലിശ നല്‍കുന്നത് ഏത് ബാങ്കാണ്?

2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ (1000 ദിവസം ഒഴികെ) കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.60% പലിശ ലഭിക്കും, മൂന്ന് വര്‍ഷവും അതിന് മുകളിലും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.70 ശതമാനത്തില്‍ നിന്നും 585% പലിശ നിരക്കാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group