Home Featured മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവര്‍ത്തനമെന്ന് ഡി.ജി.പി

മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവര്‍ത്തനമെന്ന് ഡി.ജി.പി

മംഗളൂരു: നഗരത്തില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം അപകടമല്ലെന്ന് ഡി.ജി.പി. ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സ്ഥിരീകരിച്ചു.ഗുരുതരമായി നഷ്ടങ്ങളുണ്ടാക്കുകയെന്നതായിരുന്നു സ്ഫോടനത്തിന്റെ ലക്ഷ്യം.

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് സ്ഫോടനം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും കര്‍ണാടക ഡി.ജി.പി അറിയിച്ചു.മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തില്‍ ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.പെട്ടെന്നുള്ള പൊട്ടിത്തെറിയില്‍ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാര്‍ ഓടികൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ഇരുവരുടേയും നില തൃപ്തികരമാണ്. യാത്രക്കാരന്‍റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ആര്‍മിയെ കല്യാണത്തിന് ക്ഷണിച്ച്‌ മലയാളികളായ നവവധുവും വരനും; സേനയുടെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: തങ്ങളുടെ കല്യാണത്തിന് ഇന്ത്യന്‍ ആര്‍മിക്ക് ക്ഷണക്കത്തയച്ച്‌ തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും.കല്യാണക്കുറിക്കൊപ്പം ഒരു കത്തും കൂടെ ചേര്‍ത്താണ് വരനും വധുവും ഇന്ത്യന്‍ ആര്‍മിയെ വിവാഹത്തിന് ക്ഷണിച്ചത്. പട്ടാളക്കാരുടെ ത്യാഗത്തിന് കുറിപ്പിലൂടെ അവര്‍ നന്ദി പറഞ്ഞു.കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:”പ്രിയ യോദ്ധാക്കളെ,നവംബര്‍ 10ന് ഞങ്ങള്‍ വിവാഹിതരാവുകയാണ്. നിങ്ങളുടെ സ്നേഹത്തിനും, നിശ്ചയദാര്‍ഢ്യത്തിനും, ദേശസ്നേഹത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്.

ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ തന്നതിന് നന്ദി. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതില്‍ സന്തോഷം ഉണ്ട്.”കത്തും കുറിപ്പും ലഭിച്ചതോടെ ഇന്ത്യന്‍ ആര്‍മി കല്യാണക്കുറിയും ഒപ്പമുണ്ടായിരുന്ന കത്തും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

ഒപ്പം വിവാഹത്തിന് ക്ഷണിച്ചതിന് സേന നന്ദിയും അറിയിച്ചു.”വിവാഹത്തിന് ക്ഷണിച്ചതിന് രാഹുലിനും കാര്‍ത്തികക്കും നന്ദി. സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു”- ഇന്ത്യന്‍ ആര്‍മി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group