ഉഡുപ്പി : ഉഡുപ്പിയിൽ ഒക്‌ടോബർ 1 മുതൽ ഓട്ടോറിക്ഷാ യാത്രകൾക്ക് വില കൂടും. ജില്ലയിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ നിരക്ക് പുതുക്കി ജില്ലാ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.ഇതനുസരിച്ച് 1.5 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് മിനിമം നിരക്ക് 40 രൂപയായി നിജപ്പെടുത്തി, അതിനുശേഷം ഓരോ കിലോമീറ്ററിനും 20 രൂപ ഈടാക്കും.
31 ദിവസത്തിനകം മീറ്ററുകൾ റീകാലിബ്രേഷൻ ചെയ്ത് സീൽ ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്.ജില്ലയിലെ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാരും/ഉടമകളും തങ്ങളുടെ റിക്ഷകൾക്ക് നിയമം അനുശാസിക്കുന്ന ഫ്ലാഗ് മീറ്ററുകൾ നിർബന്ധമായും സ്ഥാപിക്കുകയും മേൽപ്പറഞ്ഞ നിരക്കനുസരിച്ച് ലീഗൽ മെട്രോളജി വകുപ്പിൽ നിന്ന് അവ വാങ്ങുകയും വേണം.
നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ആർടിഒ ഇൻചാർജ് ഓഫീസർ രവിശങ്കർ പി വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘ദൈവത്തിന്‍റെ സ്വന്തം നാട് നായ്ക്കളുടെ നരകമായി’, കേരളത്തെ ബഹിഷ്കരിക്കണം, വിദ്വേഷ പ്രചാരണവുമായി ബോളിവുഡ് നടി
തെരുവുനായ പ്രശ്നം രൂക്ഷമാകുന്നതിനിടെ കേരളത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കരിഷ്മ തന്ന.കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ ബഹിഷ്കരണാഹ്വാനം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ ഇത്തരത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് നടിയുടെ പോസ്റ്റില്‍ പറയുന്നു.
കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.പേവിഷബാധയുണ്ടോ എന്നുപോലും നോക്കാതെ ഒരു സംഘമാളുകള്‍ നായ്ക്കളെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ നായ്ക്കളെ വകവരുത്താന്‍ തുടങ്ങിയിരിക്കുന്നു. കൊലപാതകമല്ല പ്രതിവിധി. പ്രത്യുല്പാദന നിയന്ത്രമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.