ബെംഗളൂരു ഓട്ടോറിക്ഷയുടെ നിരക്ക് ഉയർത്തി 3 മാസം പി ന്നിട്ടിട്ടും ഫെയർ മീറ്റർ പരിഷ്കരിക്കാൻ നടപടിയില്ല. മീറ്റർ പ്രവർത്തിപ്പിക്കാൻ ഓട്ടോ ഡ്രൈവർമാർ പരക്കെ വിസമ്മതിക്കു ന്നതായും അമിത കൂലി ഈടാക്കുന്നതായും പരാതി വ്യാപകം. ഡിസംബർ ഒന്നിനാണ് ഓട്ടോ മിനിമം നിരക്ക് 30 രൂപയും തുടർ ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി ഉയർത്തിയത്. നിലവിലെ ഫെയർ മീറ്ററിൽ മാറ്റം വരുത്തുന്നതിന് ഫെബ്രുവരി വരെയാണ് സമയം അനുവദിച്ചിരുന്നത്. ഭൂരിഭാഗം ഓട്ടോകളും പഴയ ഫെയർ മീറ്ററിൽ തന്നെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ഓട്ടോറിക്ഷകളിലെ ഫെയർ മീറ്റൂർ പരിശോധിക്കാനുള്ള അധി കാരം ലീഗൽ മെട്രോളജി വകുപ്പിനാണ്.സിറ്റി പെർമിറ്റുള്ള ഓട്ടോകളുടെ മീറ്റർ പരിശോധിച്ച് പുതുക്കിയ നിരക്ക് ക്രമീകരിക്കാൻ ഇൻസ്പെക്ടമാർക്കാണ് ചുമതല. ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം നഗരത്തിൽ 1.75 ലക്ഷം ഓട്ടോറിക്ഷ കൾ സർവീസ് നടത്തുന്നുണ്ട്. ലീഗൽ മെട്രോളജി വകുപ്പിന്റെ കണ ക്കിൽ 75,000 ഡിജിറ്റൽ ഫെയർ മീറ്ററുകൾക്കാണ് അംഗീകാരം നൽകി യിരിക്കുന്നത്. മറ്റുള്ളവ വ്യാജ മീറ്ററുകൾ സ്ഥാപിച്ചാണ് ഓടുന്നത്. 15 ഇൻസ്പെകടർമാർക്കാണ് മീറ്റർ പരിശോധിക്കാനുള്ള ചുമതല
മിനിമം നിരക്ക് (ആദ്യ 1.9 കിലോമീറ്റർ) 30 രൂപ,
നിലവിലെ ഓട്ടോ നിരക്ക്5 കിലോമീറ്ററിന് 75 രൂപ, 10 കിലോമീറ്ററിന് 150 രൂപ,
20 കിലോമീറ്റിനു 300 രൂപ
25 കിലോമീറ്ററിന് 375 രൂപ.
വെയ്റ്റിങ് നിരക്ക്: ആദ്യ 5 മിനിറ്റ് വരെ സൗജന്യം, പിന്നീടുള്ള ഓരോ 15 മിനിറ്റിനും 5 രൂപ.