Home കർണാടക യാത്രക്കാരി പെരുവഴിയില്‍, ഓട്ടോ നിര്‍ത്തി മാതളനാരങ്ങ വാങ്ങി ഡ്രൈവര്‍, വൈറലായി വീഡിയോ

യാത്രക്കാരി പെരുവഴിയില്‍, ഓട്ടോ നിര്‍ത്തി മാതളനാരങ്ങ വാങ്ങി ഡ്രൈവര്‍, വൈറലായി വീഡിയോ

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് പലപ്പോഴും ചർച്ചയായി മാറാറുണ്ട്. ഒരിടത്ത് നിന്നും മറ്റൊരിടത്ത് എത്തിച്ചേരുക എന്നാല്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്.നീണ്ടുനില്‍ക്കുന്ന ബ്ലോക്കില്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതും മീറ്റിംഗില്‍ പങ്കെടുക്കുന്നതും ഒക്കെയായ അനേകം വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ ഓട്ടോ ഡ്രൈവർമാരുടെ ചില വിചിത്രവും രസകരവുമായ പെരുമാറ്റങ്ങളും നഗരത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഓഫീസിലേക്ക് പോകാൻ നേരം വൈകി ഓട്ടോയില്‍ ഇരിക്കുന്ന യാത്രക്കാരിയെ അവഗണിച്ചുകൊണ്ട് ഡ്രൈവർ വഴിയില്‍ ഓട്ടോ നിർത്തി മാതളനാരങ്ങ വാങ്ങാൻ പോയിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.@tan_in_bangalore എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. താൻ ജോലിക്ക് പോകാൻ വൈകി ഇരിക്കുകയാണ്.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർ പഴങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. ‘ഞാൻ ഇവിടെ വൈകുന്നതൊന്നും തന്നെ അദ്ദേഹത്തെ ഒട്ടും ബാധിക്കുന്നില്ല’ എന്ന് ഹിന്ദിയില്‍ ഇവർ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘ബെംഗളൂരു ഓട്ടോ സുപ്രീമസി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. ‘ഇത് ബെംഗളൂരുവിലെ സ്ഥിരം കാഴ്ചയാണ്, യാത്രക്കാരുടെ അത്യാവശ്യം ഇവർ ഗൗനിക്കാറില്ല’ എന്ന് ചിലർ കമന്റ് ചെയ്തു. ‘ഇത് ചിരിപ്പിക്കുന്നതാണെങ്കിലും ആ സ്ഥാനത്ത് നമ്മളാണെങ്കില്‍ ദേഷ്യം വരും’ എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. തമാശയായി വീഡിയോയെ കണ്ട് രസകരമായ കമന്റുകള്‍ നല്‍കിയവരും ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group