ബെംഗളൂരു∙ മജസ്റ്റിക്കിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള ലാൽബാഗ് വരെ പോയ യാത്രക്കാരനിൽ നിന്ന് ഓട്ടോക്കാരൻ ഈടാക്കിയത് 800 രൂപ. മീറ്ററിൽ 400 രൂപയാണ് കാണിച്ചതെങ്കിലും രാത്രിയിലെ അധിക നിരക്കിന്റെ പേരിൽ 800 രൂപ വാങ്ങിയെന്നാണ് യാത്രക്കാരനായ ആലം സുൽത്താൻ ഉപ്പാർപേട്ട് ട്രാഫിക് പൊലീസിന്റെ ട്വിറ്റർ പേജിൽ നൽകിയ പരാതിയിൽ പറയുന്നത്. ഓരോ സെക്കൻഡിലും 5 രൂപ വച്ചാണ് മീറ്ററിൽ നിരക്ക് മാറിയത്. കൂടുതൽ തുക നൽകില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ അസഭ്യവും പറഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ബാങ്കില്‍ നിന്ന് വായ്പ തട്ടിയെടുക്കാനായി മണിക്കൂറുകള്‍ക്ക് മുമ്ബ് മരിച്ചയാളുടെ മൃതദേഹം വീല്‍ചെയറിലെത്തിച്ച യുവതി
മണിക്കൂറുകള്‍ക്ക് മുമ്ബ് മരിച്ചയാളുടെ മൃതദേഹം വീല്‍ചെയറില്‍ കൊണ്ടുവന്ന് ബാങ്കിനെ കബളിപ്പിച്ച് ലോണ്‍ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പിടിയില്‍.ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് സംഭവം. എറിക്ക ഡി സൂസ വിയേര നൂണ്‍സ് എന്ന യുവതിയാണ് പിടിയിലായത്. ഇവർ മൃതദേഹവുമായി ബാങ്കില്‍ എത്തിയതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യുവതി ‘ അങ്കിള്‍’ എന്ന് വിളിച്ച് സംസാരിക്കുന്നതും ലോണ്‍ എടുക്കാൻ ആവശ്യമായ രേഖകളില്‍ ഒപ്പിടാൻ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.’നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? നിങ്ങള്‍ ഇതില്‍ ഒപ്പിടേണ്ടതുണ്ട്. നിങ്ങള്‍ക്കായി എനിക്ക് ഒപ്പിടാൻ കഴിയില്ല, ” എന്ന് ജീവനില്ലാത്ത ആളെ കൊണ്ട് പേന പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പറയുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.’ എനിക്ക് തലവേദനയുണ്ടാക്കാതെ ഇവിടെ ഒപ്പിടൂ’ എന്നും യുവതി പറയുന്നുണ്ട്.
ഇതില്‍ സംശയം തോന്നി ഒരു ബാങ്ക് ജീവനക്കാരൻ അദ്ദേഹത്തിന് സുഖമില്ലേ എന്ന് യുവതിയോട് തിരക്കി. അപ്പോള്‍ അദ്ദേഹം അങ്ങനെയാണെന്നും അധികമൊന്നും സംസാരിക്കാറില്ല എന്നുമായിരുന്നു യുവതിയുടെ മറുപടി. തുടർന്ന് ‘ അങ്കിളിന് വീണ്ടും ആശുപത്രിയില്‍ പോകണോ’ എന്നും വയോധികനെ നോക്കി യുവതി ചോദിച്ചു.എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ബാങ്ക് ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ യുവതിയോടൊപ്പം ഉള്ള വയോധികൻ മണിക്കൂറുകള്‍ക്ക് മുൻപ് മരിച്ചതായി സ്ഥിരീകരിച്ചു. 68-കാരനായ പൗലോ റോബർട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹവുമായാണ് യുവതി ബാങ്കിലെത്തിയത്. ” സ്ത്രീ ലോണിന്റെ രേഖകളില്‍ ഒപ്പിടുന്നതിനായി നടത്തിയ അഭിനയമാണ്.
മരിച്ചയാളുടെ മൃതദേഹവുമായാണ് ആണ് അവർ ബാങ്കിലെത്തിയത് ” എന്ന് പോലീസ് മേധാവി ഫാബിയോ ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.തട്ടിപ്പില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചയാളുടെ ബന്ധു തന്നെയാണോ യുവതി എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. നിലവില്‍ വഞ്ചന, തട്ടിപ്പ്, മൃതദേഹം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റ് ചെയ്ത യുവതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.