ബെംഗളുരു: ഇലക്ട്രിക് ബൈക്ക് ടാക്സികൾക്കു അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികൾ. നഗരത്തിലെ ഓട്ടോ തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതി സന്ധിയിലാക്കുന്നതാണ് തീരുമാനമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് സി.എൻ. ശ്രീനിവാസ് പറഞ്ഞു.
യാത്രയ്ക്കിടെ മലയാളി യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത സംഭവം ഉൾപ്പെടെ ബൈക്ക് ടാക്സി യാത്ര സുരക്ഷിതമല്ലെന്നു തെളിയിക്കുന്നു.2 ലക്ഷത്തോളം ഡ്രൈവർമാരും അവരുടെ കുടുംബങ്ങളും നഗരത്തിൽ ഓട്ടോ സർവീസിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇലക്ട്രിക് ബൈക്ക് ടാക്സികൾക്കു ലൈസൻസ് നൽകിയാൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശ്രീനിവാസ് വ്യക്തമാക്കി.
ബൈക്ക് ഷെയറിങ് കമ്പനികളായ ബൗൺസ്, ബ്ലൂ സ്മാർട് എന്നിവയ്ക്കാണു പരമാവധി 10 കിലോമീറ്റർ വരെ ഇലക്ട്രിക് ബൈക്ക് ടാക്സി സർവീസ് നടത്താനുള്ള അനുമതി നൽകുന്നത്, ലൈസൻസിനുള്ള കമ്പനികളുടെ അപേക്ഷ അംഗീകരിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചിരുന്നു.
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്ബോള്‍ ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകുന്നത് കാണുമ്ബോള്‍ പലര്‍ക്കും ഭയം തോന്നാറുണ്ട്.തീരെ അലക്ഷ്യമായാണ് കുട്ടികളുമായി യാത്ര ചെയ്യാറുള്ളത്. കുട്ടികളുമായി ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി പോലും വ്യക്തതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ ഇതാ കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്.പൊലീസിന്റെ മുന്നറിയിപ്പ്:ബൈക്കുകളില്‍ പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ഇരുത്തിയും ഉറക്കിയും സ്‌കൂട്ടറുകളില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയുമൊക്കെ കുട്ടികളെ കൊണ്ടുപോകാറുള്ള കാഴ്ച സ്ഥിരമാണ്.
കുഞ്ഞു കുട്ടികളുമായി ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ പരമാവധി ശ്രദ്ധപുലര്‍ത്തുക. ബൈക്കില്‍ കുട്ടികളുമായി ദൂരയാത്ര ഒഴിവാക്കുക. കുട്ടികള്‍ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അഥവാ കുട്ടികളുമായി യാത്ര ചെയ്യുന്നെങ്കില്‍ കുട്ടികളെ ബൈക്ക് ഓടിക്കുന്നയാളുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയില്‍ മാത്രം ഇരുത്തുക.സിംഗിള്‍ സീറ്റ് ബൈക്കുകളില്‍ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക. സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുക.
ചിലര്‍ കുട്ടികളെ ഇരുചക്ര വാഹനത്തില്‍ നിര്‍ത്തി യാത്ര ചെയ്യുന്നത് കാണാം. ഇതുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്.