Author: ദസ്തയേവ്‌സ്കി

  • ആറാം ക്ലാസ് മുതല്‍ ഭഗവത് ഗീത സിലബസിന്റെ ഭാഗമാക്കി ഗുജറാത്ത്, കര്‍ണാടകയും പരിഗണിക്കുന്നു

    ആറാം ക്ലാസ് മുതല്‍ ഭഗവത് ഗീത സിലബസിന്റെ ഭാഗമാക്കി ഗുജറാത്ത്, കര്‍ണാടകയും പരിഗണിക്കുന്നു

    ബംഗളുരു:വിദ്യാഭ്യാസ വിദഗ്ധർ അംഗീകരിച്ചാൽ ഉറപ്പായും കർണാടകയിലും സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് , 6-12 ക്ലാസുകൾ വരെ ഗീതാപഠനം ഏർപ്പെടുത്തുന്ന ഗുജറാത്ത് സർക്കാരിന്റെ നടപടിയെ പിന്തുണച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കൊല്ലം നടപാക്കില്ല. അനുമതി ലഭിച്ചാൽ മോറൽ സയൻസ് വി ഭാഗത്തിൽ അടുത്ത വർഷം മുതൽ ഉൾപ്പെടുത്തും. മുഖ്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യും.എന്നാൽ, ഭഗവദ്ഗീത, രാ മായണം തുടങ്ങിയവയിൽ നിന്ന് ഒട്ടേറെ ഭാഗങ്ങൾ പാഠ പുസ്തകങ്ങളിലുണ്ടെന്നും, അതിനെ പ്രത്യേകമായി എടുക്കേണ്ട കാര്യമില്ലെന്നും പിസിസി അധ്യക്ഷൻ ഡി.കെ .ശിവകുമാർ പറഞ്ഞു.

    അതേസമയം ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത (Bhagavad Gita) ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍ (Gujarat Government)ഉത്തവരവിറക്കിയിരുന്നു . വിദ്യാഭ്യാസ ബജറ്റ് നിയമസഭയില്‍ മന്ത്രി ജിതു വഘാനി (Jitu vaghani) അവതരിപ്പിച്ചപ്പോഴാണ് പാഠ്യപദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയത്. 2022-23 അക്കാദമിക് വര്‍ഷത്തെ പാഠ്യ പദ്ധതി മുതലാണ് ഗീത ഉള്‍പ്പെടുത്തുക. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും രാജ്യത്തിന്റെ പ്രാചീനവും ആധുനികവുമായ സംസ്‌കാരവും പാരമ്പര്യവും വിദ്യാര്‍ഥികളിലെത്തിക്കാനാണ് പാഠ്യപദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.

    ഗീതയിലെ തത്വങ്ങളും മൂല്യങ്ങളും എല്ലാ മതവിഭാഗക്കാരും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വാംഗി ശിക്ഷന്‍ എന്ന പാഠപുസ്തകത്തിലായിരിക്കും ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഗീത പഠിപ്പിക്കുക. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഭാഷ പാഠപുസ്തകത്തിലും ഗീതയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. മഹാത്മാ ഗാന്ധിയും വിനോബ ഭാവയും ഗീതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പ്രധാന വിഷയത്തില്‍ ഉള്‍പ്പെടുത്തും. എല്ലാ കുട്ടികളും നിര്‍ബന്ധമായി ഇത് പഠിക്കേണ്ടി വരും. പരീക്ഷ ചോദ്യപേപ്പറിലും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.

    ഗീതയിലെ മാനവിക മൂല്യങ്ങള്‍, സമത്വം, കര്‍മ യോഗ സങ്കല്‍പം, പ്രതിഫലമാശിക്കാത്ത കര്‍മം, നേതൃപാഠങ്ങള്‍ എന്നിവ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി വിനോദ് റാവു പറഞ്ഞു. ഗീതയിലെ പ്രാര്‍ഥനകള്‍, ശ്ലോക പാരായണം, നാടകം, ചോദ്യോത്തര മത്സരങ്ങള്‍, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീത പഠനത്തിനായി പാഠപുസ്തകത്തിന് പുറമെ, സിഡി, വീഡിയോ സിഡി എന്നിവ സ്‌കൂളുകള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

    ഗുജറാത്ത് സര്‍ക്കാറിന് പിന്നാലെ ഭഗവത് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കര്‍ണാടകയും ആലോചിക്കുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീത നിര്‍ബന്ധ പഠന വിഷയമായി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. മോറല്‍ സയന്‍സിന് കീഴിലായിരിക്കും ഗീതയെ ഉള്‍പ്പെടുത്തുക.

  • കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48ലക്ഷം വിദേശ കറൻസി പിടികൂടി :കർണാടക സ്വദേശി അറസ്റ്റിൽ

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48ലക്ഷം വിദേശ കറൻസി പിടികൂടി :കർണാടക സ്വദേശി അറസ്റ്റിൽ

    കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ വിദേശ കറൻസി പിടികൂടി. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി, ബെംഗളൂരു സ്വദേശി ഒമർ ഹവാസാ (51) ണ് പിടിയിലായത്.ഇന്ന് പുലർച്ചെ സിഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറൻസി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.ഒരിടവേളയ്ക്കു ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വിദേശകറൻസിപിടികൂടുന്നത് പുതുവർഷം തുടങ്ങിയതു മുതൽ 4 കോടിയിലേറെ വിലവരുന്ന സ്വർണ കടത്താണ് കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെയായി പിടികൂടിയത്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയവന്ദേ ഭാരത് മിഷൻ സ്പെഷ്യൽ ഫ്ളൈറ്റിലു വരെ സ്വർണക്കടത്ത് നടന്നിരുന്നു.

  • കൗമാരക്കാരെ നിരീക്ഷിക്കുന്നതിന് പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

    കൗമാരക്കാരെ നിരീക്ഷിക്കുന്നതിന് പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

    മൊബൈലിൽ കുത്തിയും തോണ്ടിയും മക്കൾ വഷളാകുന്നുവെന്ന തോന്നൽ ഇനിരക്ഷകർത്താക്കൾക്ക് വേണ്ട. ഇവിടെയല്ല അങ്ങ് അമേരിക്കയിലെ മാതാപിതാക്കളെ സഹായിക്കാനായി നിരീക്ഷണ ടൂൾ കൊണ്ടുവന്ന് ഇൻസ്റ്റഗ്രാം.കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും പൊതുവെ ഇഷ്ടപ്പെട്ട സോഷ്യൽ മീഡിയപ്ളാറ്റ്ഫോമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം.

    മണിക്കൂറുകളോളം ഇവിടെ ചിലവഴിക്കുന്ന കുട്ടികൾ എന്തൊക്കെ കാണുമെന്ന് ഇനിമുതൽ രക്ഷകർത്താക്കൾക്ക് കണ്ട് നിശ്ചയിക്കാം.കൗമാരക്കാരെ സുരക്ഷിതരായി നിർത്താനാണ് ഈ നടപടിയെന്ന് ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേറി പറഞ്ഞു.കഴിഞ്ഞ ഡിസംബറിലാണ് മൊസേറി ഇക്കാര്യം പ്രഖ്യാപിച്ചത്. രക്ഷകർത്താക്കൾ, വിദഗ്ദ്ധർ, കൗമാരക്കാർ എന്നിവരുമായി ചേർന്ന് ആലോചിച്ചാണ് ഈ ടൂൾ ഇൻസ്റ്റഗ്രാംഅവതരിപ്പിക്കുന്നത്.

    ‘ഫാമിലി സെന്റർ’ എന്ന ഈ ടൂൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കൗമാരക്കാരോട് എങ്ങനെപെരുമാറണമെന്നതടക്കം രക്ഷകർത്താക്കൾക്കും മാതാപിതാക്കൾക്കും നിർദ്ദേശം നൽകാൻ സാധിക്കും.കുട്ടികൾ എത്രസമയം ഇൻസ്റ്റഗ്രാം കാണുന്നുവെന്ന് അറിയാൻ ഫാമിലി സെന്റർസഹായിക്കും. കാണുന്ന സമയം നിയന്ത്രിക്കാനാകും. ആരെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതും അറിയാനാകും. അവർ ഫോളോചെയ്യുന്നവരാരെല്ലാം അവരെ ഫോളോ ചെയ്യുന്ന കൗമാരക്കാർ ആരെല്ലാം എന്നെല്ലാം

    ഇൻസ്റ്റഗ്രാം അറിയിക്കും. എന്നാൽരക്ഷകർത്താക്കൾ നേരിട്ട് അവരെനിയന്ത്രിക്കാനാവില്ല. കുട്ടി അവരെനിരീക്ഷിക്കുന്നതിന് അനുമതി നൽകേണ്ടതുണ്ട്. നിലവിൽ ആപ്പിലാണ് ഈ സംവിധാനമുളളത്. ജൂൺ മാസത്തിൽ ഡെസ്ക്ടോപ്പിലും ഇത് നടപ്പിലാക്കും.

  • വിഷവസ്തുവിന്റെ സാന്നിധ്യം;കൊച്ചിയിലെ അമൃതം പൊടിയുടെ വിതരണം നിര്‍ത്തിവെച്ചു

    വിഷവസ്തുവിന്റെ സാന്നിധ്യം;കൊച്ചിയിലെ അമൃതം പൊടിയുടെ വിതരണം നിര്‍ത്തിവെച്ചു

    കൊച്ചി: അംഗനവാടികളില്‍ വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അംഗനവാടികളില്‍ നിന്നുള്ള അമൃതം പൊടി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നത് വരെ വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചില്‍ ഉള്‍പ്പെട്ട പാക്കറ്റുകളില്‍ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നും ആണ് നിര്‍ദേശിച്ചിരിക്കുന്നത്. എ ഡി എം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐ സി ഡി എസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

    എല്ലാ അമൃതം പൊടി നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം വേഗത്തിലാക്കാന്‍ കാക്കനാട്ടെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബ് അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്. അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

    ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍, എടയ്ക്കാട്ടുവയലിലെ യൂണിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി 1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അംഗനവാടികളിലാണ് എടയ്ക്കാട്ട് വയല്‍ യൂണിറ്റില്‍ നിര്‍മിച്ച ബാച്ച് നമ്പര്‍ 98 ല്‍ ഉള്‍പ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.

    ഇവിടെ ഉല്‍പാദിപ്പിച്ച 2000 കിലോ അമൃതം പൊടി വിതരണത്തിന് നല്‍കിയിട്ടില്ല. അമൃതം പൊടി നിര്‍മിക്കാന്‍ ഉപയോഗിച്ച നിലക്കടലയിലെ ഫംഗസില്‍ നിന്നു വിഷ വസ്തു ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. അമൃതം പൊടിക്കായി ഉപയോഗിച്ച ധാന്യങ്ങളുടെ സാംപിളുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

    അതേസമയം അമൃതം പൊടി നിര്‍മാണ യൂണിറ്റുകളില്‍ ഉടന്‍ തന്നെ പരിശോധന തുടങ്ങുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ പി മുരളി അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമൃതം പൊടി ഉല്‍പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായും ഗുണ നിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉല്‍പാദനം തുടരുകയുള്ളൂവെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് രഞ്ജിനിയും വ്യക്തമാക്കി.

  • ഐ.എഫ്​.എഫ്​.കെ ഉദ്​ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന

    ഐ.എഫ്​.എഫ്​.കെ ഉദ്​ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന

    തിരുവനന്തപുരം: 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന.കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂസംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉപഹാരം നല്‍കി ഭാവനയെ സ്വീകരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട്​ നടന്ന ചടങ്ങ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

    പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞു.കോവിഡ്​ മഹാമാരിക്ക്​ ശേഷമെത്തുന്ന ഐ.എഫ്​.എഫ്​.കെയില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമാണ് ഏറെയുള്ളത്​. മുന്‍വര്‍ഷങ്ങളില്‍ സ്ഥിരമായി ചലച്ചിത്രോത്സവത്തിനെത്തുന്നവരെയും കന്നിക്കാരെയും കൊണ്ട്​ വേദികള്‍ നിറഞ്ഞു.ഐ.എസ് ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നല്‍കി ആദരിച്ചു. സംവിധായകന്‍ അനുരാഗ് കശ്യപ് ചടങ്ങില്‍ മുഖ്യാതിഥിയായി.

    മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു.ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം. 25 വരെ നീളുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ലക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയറ്ററുകളിലായാണ് മേള.അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും.

    ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.അഫ്ഗാനിസ്താന്‍, കുര്‍ദിസ്താന്‍, മ്യാന്‍മര്‍ എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിങ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന്‍ മിഗ്വില്‍ ഗോമസിന്‍റെ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ലാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ്. സേതുമാധവന്‍, ഡെന്നിസ് ജോസഫ്, പി. ബാലചന്ദ്രന്‍, ദിലീപ് കുമാര്‍, മാടമ്ബ് കുഞ്ഞുക്കുട്ടന്‍ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്.

    ജി. അരവിന്ദന്‍റെ ‘കുമ്മാട്ടി’ എന്ന ചിത്രത്തിന്‍റെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം മേളയില്‍ നടക്കും. കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍.ഭാവന അഞ്ച്​ വര്‍ഷത്തിന്​ ശേഷം മലയാളത്തില്‍അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഭാവനക്ക് സ്വീകരണമൊരുക്കി സഹപ്രവര്‍ത്തകര്‍. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നത്.സിനിമയുടെ സെറ്റില്‍ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു വരവേറ്റത്. കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മടങ്ങിവരവില്‍ സ്‌നേഹം അറിയിച്ചവര്‍ക്കും സിനിമ സെറ്റിലെ സ്വീകരണത്തിനും നന്ദി പറഞ്ഞിരിക്കുകയാണ് ഭാവന.’ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ല്‍ ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്.

    ചിത്രത്തിന്‍റെ ടൈറ്റില്‍ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

  • ബംഗളുരു: ഭൂമി തട്ടിപ്പിൽ പോലീസിന് പങ്കുണ്ടെന്ന് ആരോപണം; മുഖ്യമന്ത്രിയുടെ മുന്നിൽ വയോധികൻ വിഷം കഴിച്ചു

    ബംഗളുരു: ഭൂമി തട്ടിപ്പിൽ പോലീസിന് പങ്കുണ്ടെന്ന് ആരോപണം; മുഖ്യമന്ത്രിയുടെ മുന്നിൽ വയോധികൻ വിഷം കഴിച്ചു

    ബംഗളൂരു: ഭൂമി വിൽപന തട്ടിപ്പിൽ പോലീസിന് പങ്കുണ്ടെന്ന് ആരോപിച്ച് വയോധികൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.വെള്ളിയാഴ്ച രാവിലെ ആർടി നഗറിലെ വസതിയിൽ മുഖ്യമന്ത്രി പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുമ്പോഴായിരുന്നു സംഭവം.സുങ്കടക്കാട്ടെ ചന്ദ്രശേഖർ എന്ന വയോധികനാണ് മുഖ്യമന്ത്രിക്ക് മുന്നിൽ സംശയാസ്പദമായ രൂപത്തിലുള്ള കുപ്പിയിൽ നിന്ന് ദ്രാവകം കഴിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ മാറ്റി നിർത്തി ചോദ്യം ചെയ്തു.അഴിമതിയിൽ പോലീസിന് പങ്കുണ്ടെന്ന് ആരോപിച്ച് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

  • ബംഗളൂരു: പങ്കാളിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി

    ബംഗളൂരു: പങ്കാളിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി

    ബെംഗളൂരു: പങ്കാളി പെട്രോൾ ഒഴിച്ച് കത്തിച്ചതിനെ തുടർന്ന് 23 കാരിയായ യുവതി പൊള്ളലേറ്റു മരിച്ചു. വിജയപുര ജില്ലയിലെ ഒരേ കോളേജിൽ എഞ്ചിനീയറിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് പ്രതികളായ ശിവകുമാർ ചന്ദ്രശേഖർ ഹിരേഹലയുമായി ദാനേശ്വരി പരിചയപ്പെടുന്നത്. അതിനുശേഷം അവർ പ്രണയത്തിലായിരുന്നു. പഠനശേഷം ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഇരുവരും ബന്ധം തുടർന്നു. ദാനേശ്വരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദ്ധാനം ചെയ്തതായി ഇരയുടെ സഹോദരി തേജസ്വിനി പറഞ്ഞു. എന്നാൽ, പീഡനത്തിനിരയായ പെൺകുട്ടി വിവാഹത്തിന്റെ കാര്യം ഉന്നയിച്ചപ്പോൾ, തങ്ങളുടെ കാര്യം വീട്ടുകാരുമായി താൻ സംസാരിക്കുമെന്നും മാതാപിതാക്കളുടെ അനുഗ്രഹം തേടുമെന്നും പ്രതി പറഞ്ഞു. വിജയപുരയിൽ നിന്ന് മടങ്ങിയെത്തിയ പ്രതി ദനേശ്വരിയോട് ദലിത് വിഭാഗത്തിൽ പെട്ടവളായതിനാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബന്ധം വേർപെടുത്തി. ഇര തന്റെ ജോലിസ്ഥലത്ത് പോയി തന്നെ വിവാഹം കഴിക്കാൻ പ്രതിയോട് അപേക്ഷിച്ചുവെങ്കിലും അയാൾ അവളെ അസഭ്യം പറയുകയും ജാതിപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് പ്രതികൾ തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. ആക്രമണത്തിനിരയായ യുവതി മാർച്ച് 15 ന് മരണത്തിന് കീഴടങ്ങി. പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്ട്, ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്

  • സെക്‌സ് ടോയിയായി ചില്ല് ഗ്ലാസ്; നാല് വര്‍ഷമായി മൂത്രാശയത്തില്‍ കുടുങ്ങി കിടന്നു, യുവതി അനുഭവിച്ചത്‌ നരകയാതന

    സെക്‌സ് ടോയിയായി ചില്ല് ഗ്ലാസ്; നാല് വര്‍ഷമായി മൂത്രാശയത്തില്‍ കുടുങ്ങി കിടന്നു, യുവതി അനുഭവിച്ചത്‌ നരകയാതന

    എപ്പോഴും ടോയ്ക്കെറ്റിൽ പോകേണ്ടി വരുന്നതിനെ തുടർന്ന് അസ്വസ്ഥതകളുമായെത്തിയ യുവതിയുടെ മൂത്രാശയത്തിൽ ഗ്ലാസ് ടംബ്ലർ കണ്ടെത്തി ഡോക്ടർമാർ, യൂറിനറി ഇൻഫെക്ഷനാണെന്ന ധാരണയിൽ ആശുപത്രിയിലെത്തിയ നാല്പത്തിയഞ്ച്കാരിയിൽ സ്കാനിംഗിലൂടെയാണ് ഗ്ലാസ് ടംബ്ലർ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.

    തുടരെ തുടരെ മൂത്രമൊഴിക്കേണ്ട വരിക, അറിയാതെ മൂത്രം പോകുക എന്നിവ പതിവായതോടെയാണ് ഇവർ ഡോക്ടറെ സമീപിച്ചത്. ഇത്രയും നാൾ യൂറിനറി ഇൻഫെക്ഷൻ ബാധിച്ചെന്ന ധാരണയിൽ ഇവർ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. ഒടുവിൽ മൂത്ര സഞ്ചി പരിശോധിച്ചപ്പോഴാണ് എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഒരു ഗ്ലാസ്സിൽ പൊതിഞ്ഞ വലിയ കല്ല് പോലൊരു വസ്തുവാണ് മൂത്രാശയത്തിലെന്ന് സ്കാനിംഗിൽ തെളിഞ്ഞു. ഇതിന് എട്ട് സെന്റിമീറ്റർ വീതിയുണ്ടെന്നും കണ്ടെത്തി.

    പിന്നീടാണ് താൻ ഗ്ലാസ് സെക്സ് ടോയ് ആയി നാല് വർഷം മുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നത്. വജൈനയിൽ ഉപയോഗിക്കേണ്ടതിന് പകരം മൂത്രനാളിയിൽ ഉപയോഗിച്ചതോടെ ഇത് മൂത്രസഞ്ചിയിൽ കുടുങ്ങുകയായിരുന്നു. നാല് വർഷമായി മൂത്രസഞ്ചിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഗ്ലാസ്.

    ഗ്ലാസ് കണ്ടെത്തിയതോടെ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ടൂണീഷ്യൻ സിറ്റിയായ ഫാക്സിന്റെ ഡോക്ടർമാര് സിസ്റ്റോലിത്തോട്ടമി എന്ന തുറന്ന ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുത്തത്. ഇത്തരം സംഭവങ്ങൾ അപൂർമായി സംഭവിക്കാറുണ്ടെന്നും എന്നാൽ പുറത്തുപറയാനുള്ള മടി കാരണം ആളുകൾ ചികിത്സ തേടാറില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇങ്ങനെ ചികിത്സ വൈകി മൂത്രാശയവുമായിബന്ധപ്പെട്ട അസ്വസ്ഥതകൾ കലശലാവുമ്പോഴാണ് പലരും ഡോക്ടർമാരെ സമീപിക്കുന്നത്.

  • തൂഫാന്‍..’: കെജിഎഫ്: ചാപ്റ്റര്‍ 2ലെ ആദ്യ ഗാനം മാര്‍ച്ച്‌ 21ന് റിലീസ് ചെയ്യും

    തൂഫാന്‍..’: കെജിഎഫ്: ചാപ്റ്റര്‍ 2ലെ ആദ്യ ഗാനം മാര്‍ച്ച്‌ 21ന് റിലീസ് ചെയ്യും

    കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ കെജിഎഫ്: ചാപ്റ്റര്‍ 2, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഏറ്റവും പ്രചാരമുള്ള ചിത്രങ്ങളിലൊന്നാണ്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫ്: ചാപ്റ്റര്‍ 1 ന്റെ തുടര്‍ച്ചയാണിത്. കെജിഎഫ് : ചാപ്റ്റര്‍ 2ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം മാര്‍ച്ച്‌ 21ന് റിലീസ് ചെയ്യും. ചിത്രം ഏപ്രില്‍ 14ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

    കെജിഎഫ്: ചാപ്റ്റര്‍ 2 ല്‍ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, അച്യുത് കുമാര്‍, മാളവിക അവിനാഷ് എന്നിവരും ഉണ്ട്. അനന്ത് നാഗും രവീണ ടണ്ടനും നിര്‍ണായക വേഷങ്ങളില്‍. 2020 ല്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ്: അധ്യായം 2 ജൂലൈ 16 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് രണ്ടാം തരംഗം കാരണം, ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

  • ബംഗളുരു :ഹോളി ആഘോഷത്തിനിടെ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി  അധികൃതര്‍; ലംഘിച്ചാല്‍ കടുത്ത നടപടി

    ബംഗളുരു :ഹോളി ആഘോഷത്തിനിടെ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍; ലംഘിച്ചാല്‍ കടുത്ത നടപടി

    ബംഗളുരു:ഹോളി ആഘോഷത്തിനിടെ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഹോളിയോടനുബന്ധിച്ച്‌ ദോഷകരമായരീതിയില്‍ മൃഗങ്ങള്‍ക്ക് മേല്‍ നിറങ്ങള്‍ പ്രയോഗിക്കരുതെന്നാണ് ബംഗളുരു നഗരത്തിലെ മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പ് നഗരവാസികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

    നിറങ്ങള്‍ ഏല്‍ക്കുന്നതുവഴി ത്വക്ക്, വായ, കണ്ണ്, മൂക്ക് എന്നിവയിലൂടെ മൃഗങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഏതെങ്കിലും രാസവസ്തുക്കളോ പ്രകൃതിദത്തമായ നിറമോ വിവിധ തരത്തിലുള്ള അലര്‍ജികള്‍ക്കും ഛര്‍ദികള്‍ക്കും അന്ധതകള്‍ക്കും വരെ കാരണമാകുമെന്ന് വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. ഉമാപതി പറഞ്ഞു. മൃഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അത്തരം നിറങ്ങള്‍ പ്രയോഗിക്കുന്നത് തടയാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു.’കൂടാതെ, 1960-ലെ മൃഗ പീഡന നിയമ(പിസിഎസിടി) പ്രകാരം നിറങ്ങള്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

    അത്തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ റിപോര്‍ട് ചെയ്താല്‍, നിയമം നടപ്പിലാക്കുമെന്നും’ അവര്‍ വ്യക്തമാക്കി.വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും പാരമ്ബര്യങ്ങളുടെയും നാടാണ് ഇന്‍ഡ്യ. ആഹ്ലാദവും ആഘോഷവും നിറയ്ക്കുന്ന രാജ്യത്തെ ഉത്സവങ്ങളിലൊന്നാണ് ഹോളി. അടിസ്ഥാനപരമായി നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഇത് തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. പക്ഷേ രാജ്യത്തുടനീളം വ്യത്യസ്തമായ രീതികളിലാണ് ഹോളി ആഘോഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച് 17 മുതല്‍ 18 വരെയാണ് ഹോളി ആഘോഷം.

error: Content is protected !!
Join Our WhatsApp Group