ബ്രസീൽ : വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നതിനാൽ മെസേജിങ് ആപ്പായ ടെലിഗ്രാം ബ്രസീലിൽ നിരോധിച്ചു.തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശം അംഗീകരിക്കാത്തതിനെ തുടർന്നാണ് ടെലിഗ്രാം നിരോധിക്കാൻ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് ആണ് നിർദേശം നൽകിയത്.ബ്രസീലിയൻ നിയമത്തോട് ടെലിഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും നിയമവാഴ്ചയ്ക്കെതിരാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
Author: ദസ്തയേവ്‌സ്കി
കേറിവാടാ മക്കളെ , 6:30 നു ഗേറ്റ് പൂട്ടും : ഫൈനൽ കാണാം കൂട്ടത്തോടെ ലൈവ് ആയി ;ഐ എസ് എൽ ഫൈനൽ ലൈവ് സ്ട്രീമിങ് ബംഗളുരുവിൽ
ബെംഗളൂരു : മാർച്ച് 20 ന് ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ബാംഗ്ലൂർ മലയാളീസ് സ്പോർട് ക്ലബ്.
കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെയാണ് ബാംഗ്ലൂർ മലയാളീസ് സ്പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം ഐഎസ്എൽ ഫാൻ പാർക്കിൽ സംഘടിപ്പിച്ചിരിക്കുത്.2014, 2016 സീസണുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമായാണ്.മാർച്ച് 20 ഞായർ രാത്രി 7.40ന് ഗോവ മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം ഐഎസ്എൽ ഫാൻ പാർക്കിൽ 7 മണിമുതൽ സംഘടിപ്പിച്ചിരിക്കുന്നു.
Bangalore Malayalees Sports Club
Presents ISL Live Screening.
Kerala Blasters vs Hyderabad FC
Final Match Live Screening on this Sunday
March 20th. 7 pm Onwards
Location
Christ Vidyalaya
LOCATION : https://maps.app.goo.gl/Z17ceCxsq11nWiVx7ദാരുണമായ അപകടം;തുമകുരുവില്‍ സ്വകാര്യ ബസ് മറിഞ്ഞു 8പേർ മരിച്ചു; 20 പേർക്ക്
പരിക്ക്തുമകൂർ: പാവഗഡ താലൂക്കിലെ പാലാവള്ളിക്കട്ടയ്ക്ക് സമീപം ശനിയാഴ്ച രാവിലെ സ്വകാര്യ ബസ് മറിഞ്ഞ് 8പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.രാവിലെ തിരക്കേറിയ സമയത്ത് 9 മണിയോടെയാണ് അപകടം. Y.N ഹൊസക്കോട്ടിൽ നിന്ന് പാവഗഡ നഗരത്തിലേക്ക് പോവുകയായിരുന്ന ബസ് പാലാവള്ളി കട്ടെയിൽ എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് മറിയുന്നത്.ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു, ചിലർ ബസിനടിയിൽപ്പെട്ടു. 4 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ബംഗളൂരു, പാവഗഡ, തുംകൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
സൂക്ഷിക്കുക: നാപ്‌റ്റോൾ ഓൺലൈൻ ഷോപ്പിങിൽ നിന്നും ബംബർ സമ്മാനം ലഭിച്ചെന്ന് സന്ദേശമെത്തി; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ
തൃശൂർ: പ്രമുഖ ഓൺലൈൻ-ടെലിഷോപ്പിങ് കമ്പനിയായ നാപ്‌റ്റോളിന്റെ ബംബർ സമ്മാന പദ്ധതിയെന്ന പേരിൽ തട്ടിപ്പ്. ബംബർ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.നാപ്‌റ്റോളിൽനിന്ന് സാധനങ്ങൾ വാങ്ങിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാൽ മുഖാന്തരം വ്യാജ കത്തയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിൽ അഭിനന്ദന സന്ദേശത്തിനൊപ്പം സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുമുണ്ടായിരുന്നു.
കാർഡ് ഉരച്ചുനോക്കി സമ്മാനം ലഭിക്കുകയാണെങ്കിൽ ക്ലൈയിം ചെയ്യാനായി അതിൽ നൽകിയ വാട്‌സ്ആപ് നമ്പറിലേക്ക് മിസ്‌കാൾ ചെയ്യാൻ നിർദേശമുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ വാട്‌സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുകയും തുടർന്ന് ഫോട്ടോ, കാർ രജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ് പകർപ്പ്, പാൻകാർഡ് പകർപ്പ് എന്നിവ ആവശ്യപ്പെടുകയും ഇത് നൽകി കഴിഞ്ഞ് ഒരാഴ്ചക്കകം, സമ്മാനാർഹമായ കാർ ഏറ്റുവാങ്ങാനുള്ള അറിയിപ്പ് തപാലിൽ എത്തിച്ചാണ് തട്ടിപ്പുകാർ വലവീശിയത്.
ഇത്തരത്തിലാണ് തൃശൂർ സ്വദേശിയും വലയിലായത്. തട്ടിപ്പിന്റെ ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കാർ സമ്മാനമായി ലഭിക്കാനുള്ള ടാക്‌സ് സംബന്ധിച്ച തടസങ്ങൾ അറിയിക്കുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുക. വാഹനത്തിന് പകരം പണം കൈപ്പറ്റിയാൽ നന്നാകുമെന്ന് പറയുകയും 30 ലക്ഷം വിലയുള്ള കാറിന്റെ നികുതിയിനത്തിൽ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യും.
ഇത് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താൽ നറുക്കെടുപ്പിൽ മറ്റൊരു 60 ലക്ഷം രൂപ കൂടി സ്‌പെഷൽ പ്രൈസ് ലഭിച്ചതായി അറിയിപ്പ് ലഭിക്കും. കൂടെ റിസർവ് ബാങ്കിന്റെ പേരിൽ ഒരു കത്തും സമ്മാനാർഹമായ തുകയെഴുതിയ ചെക്കും വാട്‌സ്ആപ്പിൽ അയച്ചുതരും.
സമ്മാന ഇനത്തിൽ ഒരു കോടിയിൽപരം രൂപ ലഭിക്കാനുള്ളതായി ബോധ്യപ്പെടുത്തും. നടപടിക്രമങ്ങൾക്കും നികുതി ഇനത്തിലുമായി വീണ്ടും 10 ലക്ഷംകൂടി ആവശ്യപ്പെടും. നിരന്തര പ്രലോഭനങ്ങളിലൂടെ അതിനകം വലിയൊരു തുക തട്ടിയെടുത്തിട്ടുണ്ടാകും. സമ്മാനം ലഭിക്കാൻ വൈകി അവരെ വിളിക്കുമ്പോൾ റിസർവ് ബാങ്കിലെ നൂലാമാലകൾ മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്നായിരിക്കും മറുപടി. ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്ന് കരുതിയോ മാനക്കേട് ഭയന്നോ പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ലോട്ടറി, സമ്മാനങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളിൽ വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സന്ദേശങ്ങൾ വന്നാൽ കൂട്ടുകാരുമായോ പോലീസുമായോ പങ്കിടണം. പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സോഷ്യൽ എൻജിനീയറിങ് വഴി തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ 1930 നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലും സന്ദർശിക്കാം.
ചർച് സ്ട്രീറ്റിൽ വര്യന്ത്യങ്ങളിൽ വാഹന നിയന്ത്രണം ;കൊമേർഷ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും കൂടി പരിഗണനയിൽ
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യ ങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തി കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കിയതിന് സമാനമായി കൂടുതൽ നഗര നിരത്തുകൾ നീക്കിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. വായുമലിനീകരണം കുറയ്ക്കുന്നതിനും കാൽനട, സൈക്കിൾ യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 2020നവംബർ മുതൽ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തിയത്.
സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ചർച്ച് സ്ട്രീറ്റിലേക്ക് നേരിട്ട് പ്രവേശനകവാടം കൂടി വന്നതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങി. ശനിയാഴ്ചകളിൽ രാവിലെ 10 മു തൽ ഞായറാഴ്ച അർധരാത്രി വരെയാണ് ചർച്ച് സ്ട്രീറ്റിൽ വാഹന നിരോധനം. നിരോധനം വന്നതിന് ശേഷം പ്രദേശത്ത് വായുമലിനീകരണ തോത് കുറഞ്ഞതായി കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി യിരുന്നു.
5 വർഷം മുൻപ് പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് ഞായറാഴ്ചകളിൽ വാഹന ഗതാഗതം നിരോധിച്ച് ഓപ്പൺ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഇത് നിർത്തലാക്കിയിരുന്നു. വാണിജ്യ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയുള്ളതായിരുന്നു ഓപ്പൺ സ്ട്രീറ്റെന്നായിരുന്നു പ്രധാന ആരോപണം. വാഹനഗതാഗതം നിരോധ ക്കുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക.
കര്‍ണാടകയില്‍ വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു; പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷവും ലഭിക്കും; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
ബെംഗ്‌ളൂറു: വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കര്‍ണാടക സര്‍കാര്‍ വര്‍ധിപ്പിച്ചു.പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നഷ്ടപരിഹാര നിരക്ക് പ്രാബല്യത്തില്‍ വരും.2022 ഫെബ്രുവരിയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍കാര്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.
എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജി ആന്‍ഡ് ഐജിപി പ്രവീണ്‍ സൂദ് സര്‍കുലര്‍ അയച്ചു.പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം 12,500 രൂപയില്‍ നിന്ന് 50,000 രൂപയായും മരണപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 50,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായും ഉയര്‍ത്തി.സാധാരണ വാഹനാപകടങ്ങളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ റിപോര്‍ട് ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഡെപ്യൂടി കമീഷണര്‍മാര്‍ പൊതുവെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കും.
വഴി കാണിക്കേണ്ടവര്‍ പണിമുടക്കി; ഗൂഗിള്‍ മാപ്പ്സിന്റെ പ്രവര്‍ത്തനം നിശ്ചലമായതായി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: നാവിഗേഷന്‍ പ്ലാറ്റ്ഫോമായ ഗൂഗിള്‍ മാപ്പ്സിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെയാണ് ഗൂഗിള്‍ മാപ്പ് നിശ്ചലമായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഗൂഗിള്‍ മാപ്പിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.ഇതോടെ ലോകമെമ്ബാടുമുള്ള നിരവധി പേര്‍ വലഞ്ഞു. ഇന്ത്യയിലും ഗൂഗിള്‍ മാപ്പ് കുറച്ച് നേരത്തെക്ക് പ്രവര്‍ത്തന രഹിതമായതായി എന്നാണ് പുറത്തു വരുന്ന വിവരം.ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ കയറാന്‍ സാധിച്ചില്ല.
ഇതോടെ മറ്റ് നാവിഗേഷന്‍ ആപ്പുകളെ യാത്രക്കാര്‍ ആശ്രയിക്കേണ്ടി വന്നു. അതിനാല് ‘ഡൗണ്‍ ഡിറ്റക്ടര്‍’ അടക്കമുള്ള ആപ്പുകളുടെ ഡൗണ്‍ലോഡിംഗ്സില്‍ വന്‍ വര്‍ദ്ധനവുണ്ടായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു കെയില്‍ മാത്രം 20,000 ത്തില്‍ അധികം ഉപയോക്താക്കള്‍ ഗൂഗിള്‍ മാപ്പ് പണിമുടക്കിയതോടെ വലഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഗൂഗിള്‍ മാപ്‌സ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചവരില്‍ പലര്‍ക്കും സെര്‍വര്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്നം പരിഹരിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് ഇതേവരെ ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.അമേരിക്കയില്‍ ഉടനീളമുള്ള 12,000-ലധികം ഉപയോക്താക്കള്‍ സ്നാഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഗൂഗിള്‍ മാപ്സ് പ്രവര്‍ത്തനരഹിതമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗൂഗിള്‍ മാപ്പ് മാത്രമല്ല, 887 ഉപയോക്താക്കളെങ്കിലും സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് പരാതിപ്പെട്ടതായും വിവരമുണ്ട്.
രാത്രി 9:38 ന് 135 പരാതികള്‍ ലഭിച്ചപ്പോള്‍, 10 മണിയോടെ പരാതികളുടെ എണ്ണം 103 ആയി കുറഞ്ഞു. എണ്ണം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആഗോള ട്രാക്കറില്‍ 288 റിപ്പോര്‍ട്ടുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ പ്രശ്നരഹിതമായിരുന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ വഴികള്‍ തേടുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വന്‍പ്രചാരത്തിലുള്ള ഒരു നാവിഗേഷന്‍ ടൂളാണ് ഗൂഗിള്‍ മാപ്പ്. ഇത് വെബിലും ആന്‍ഡ്രോയിഡിലും ഐ ഒ സ് പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഇമേജറി, ഏരിയല്‍ ഫോട്ടോഗ്രാഫി, സ്ട്രീറ്റ് മാപ്പുകള്‍, തെരുവുകളുടെ 360 ഡിഗ്രി ഇന്ററാക്ടീവ് പനോരമിക് കാഴ്ചകള്‍, തത്സമയ ട്രാഫിക് അവസ്ഥകള്‍, കാല്‍നട, കാര്‍, ബൈക്ക്, എയര്‍, പൊതുഗതാഗതം എന്നിവയില്‍ യാത്ര ചെയ്യുന്നതിനുള്ള റൂട്ട് പ്ലാനിംഗ് എന്നിവ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. 2020-ലെ കണക്കനുസരിച്ച്, ലോകമെമ്ബാടുമുള്ള 1 ബില്യണിലധികം ആളുകള്‍ ഓരോ മാസവും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നു.
യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും; മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുമെന്ന് കുടുംബം
ന്യൂഡൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുക. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇക്കാര്യം അറിയിച്ചത്.
കണ്ണീരോടെയുള്ള കുടുംബത്തിന്റെ 21 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ചേതനയറ്റ നവീനിന്റെ ശരീരം എത്തുന്നത്. ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. നേരത്തെ ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ട്വീറ്റ് ചെയ്തിരുന്നത്.പിന്നീട് തിരുത്തിയ അദ്ദേഹം തിങ്കളാഴ്ചയാകുമെത്തിക്കുകയെന്ന് അറിയിച്ചു. ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം ബിബിഎസ് വിദ്യാർത്ഥിയായ നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്.
ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്‍റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠിക്കാൻ അയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല.മറ്റ് കോളേജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രൈനിലേക്ക് പോയത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പോരായ്മയുടെ ഇരയാണ് മകനെന്നും നവീന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
ജയിനുള്ളിൽ ഫോൺ ഉപയോഗം തടയാനുള്ള ബിൽ പരിഗണയിൽ
ബെംഗളൂരു ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കർണാടക പ്രിസൻസ് നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തടവുപുള്ളികൾക്ക് ഫോണുകളോ സിമ്മുകളോ എത്തിച്ചു കൊടുക്കുന്നവർക്ക് 3-5 വർഷം വരെ തടവും പിഴയും ലഭിക്കാൻ പാകത്തിലുള്ള നിയമനിർമാണമാണിത്.ലഹരിമരുന്ന് എത്തിക്കാനും പുറത്തെ ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിക്കാനും ജയിലിനു ള്ളിൽ മൊബൈൽ ഫോണുകളും വ്യാജ സിമ്മുകളും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടത്തിയതിനെ തുടർന്നാണ് ഇതു തടയുന്നതിനുള്ള നിയമനിർമാണ വുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ജയിലിൽ മൊബൈൽ നിരോധിക്കണമെന്ന് കക്ഷിഭേദ മെന്യേ സാമാജികർ ആവശ്യം ഉന്നയിച്ചിരുന്നു.
ഭക്ഷണ വിഭവങ്ങൾക്ക് വില കൂട്ടി
ബെംഗളൂരു: സൺഫ്ലവർ ഓയിൽ വില കുതിച്ചുയർന്നതോടെ ഭക്ഷണ വിഭവങ്ങൾക്ക് 5 രൂപ വരെ ഉയർത്തി ഹോട്ടൽ ഉടമകൾ. വിവിധ തരം ദോശകൾ, ഉഴു ന്നുവട, പൂരി, ബജി എന്നിവയുടെ വിലയാണ് കൂട്ടിയത്. ഇടത്തരം ഹോട്ടലിൽ 50 രൂപയുണ്ടായിരുന്ന പ്ലെയിൻ ദോശയുടെ വില 55- 60 രൂപവരെയായി. ഉഴുന്ന് വടയ്ക്ക് 25-30 രൂപ വരെയും പൂരി സൈറ്റി ന് 40 -50 രൂപ വരെയുമാക്കി. നേരത്തേ ഏപ്രിൽ 1 മുതൽ വില കൂട്ടുമെന്നാണ് ബൃഹത് ബെംഗളു രു ഹോട്ടൽസ് അസോസിയേ ഷൻ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതിന് മുൻപേ തന്നെ ചെറുകിട ഹോട്ടലുകൾ വില ഉയർത്തി. വില കൂട്ടാതെ പിടിച്ചുനിൽക്കാൻ ആവില്ലെന്നാണ് ഹോട്ടൽ ഉടമക ളുടെ വാദം. സൺഫ്ലവർ, പാമോ യിൽ വിലയ്ക്ക് പിന്നാലെ ഗോത നമ്പ്, ആട്ട, മൈദ എന്നിവയുടെ വി ലയും ഉയരുകയാണ്. പാചകവാ തകത്തിന്റെ വില ഉയർന്നതും തി രിച്ചടിയായി.