Author: ദസ്തയേവ്‌സ്കി

  • ബെംഗളൂരു വളരെ മോശം സ്ഥലം, താമസം മാറിയതില്‍ ഖേദിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവാവിന്റെ പോസ്റ്റ്

    ബെംഗളൂരു വളരെ മോശം സ്ഥലം, താമസം മാറിയതില്‍ ഖേദിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവാവിന്റെ പോസ്റ്റ്

    ശമ്പളത്തില്‍ 40ശതമാനം വര്‍ധനവോടെ പുതിയ ജോലിയുമായി പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ഒരു കോര്‍പ്പറേറ്റ് ജീവനക്കാരന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ തീരുമാനത്തില്‍ ഖേദിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. പൂനെയില്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ആ വ്യക്തി. ബെംഗളൂരുവില്‍ പ്രതിവര്‍ഷം 25 ലക്ഷം രൂപ സാലറി ലഭിക്കുന്ന ജോലിയായിരുന്നു യുവാവിന്.

    എന്നാല്‍ ശമ്പളത്തില്‍ ഇത്രയും വര്‍ധനവുണ്ടായിട്ടും ബെംഗളൂരു പോലൊരു നഗരത്തില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ‘ബെംഗളൂരുവിലെ ചെലവുകള്‍ ശമ്പളത്തേക്കാള്‍ വളരെ കൂടുതലാണ്. ഇവിടെ വാടക വളരെ കൂടുതലാണ്. വീട്ടുടമസ്ഥര്‍ പിശുക്കന്മാരാണ്, മൂന്ന്-നാല് മാസത്തെ ഡെപ്പോസിറ്റ് ചോദിക്കുന്നു. ഗതാഗതം മോശമാണ്, യാത്രാച്ചെലവ് വളരെ കൂടുതലാണ്’ എന്നാണ് അദ്ദേഹം പറയുന്നത്.

    നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ‘ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു! എട്ട് വര്‍ഷം പൂനെയില്‍ ചെലവഴിച്ചു, അവിടെ ഉണ്ടായിരുന്ന ജീവിതാവസ്ഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. മികച്ച കാലാവസ്ഥ, താങ്ങാനാവുന്ന ജീവിതശൈലി, ശാന്തമായ അന്തരീക്ഷം. രണ്ട് വര്‍ഷം മുമ്പ് ബാംഗ്ലൂരിലേക്ക് താമസം മാറിയപ്പോള്‍ കാര്യങ്ങള്‍ എത്ര വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായി. ഗതാഗതം, ഉയര്‍ന്ന വാടക, മൊത്തത്തിലുള്ള ജീവിതച്ചെലവ് എന്നിവ നിലവിലെ എന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നു. പൂനെ ഇപ്പോഴും വീട് പോലെയാണ് തോന്നുന്നത്, സത്യം പറഞ്ഞാല്‍, ബെഗളൂരുവില്‍ ലളിതവും താങ്ങാനാവുന്നതുമായ ജീവിതം എനിക്ക് നഷ്ടമാകും. കൂടുതല്‍ പണം എന്നത് എല്ലായ്‌പ്പോഴും മികച്ച ജീവിതശൈലി എന്നല്ല അര്‍ത്ഥമാക്കുന്നത്’, എന്നാണ് ഒരാള്‍ കുറിച്ചത്. 

    മറ്റൊരാള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, ‘അതെ, വാടകയും ചെലവുകളും കൂടുതലാണ്, ഗതാഗതം ഒരു പേടിസ്വപ്നമാണ്, പക്ഷേ അവസരങ്ങളും അനുഭവങ്ങളും നിറഞ്ഞ ഒരു നഗരം കൂടിയാണിത്. വളരെ കുറഞ്ഞ ശമ്പളത്തിലും ആളുകള്‍ക്ക് സുഖമായി ജീവിക്കാന്‍ കഴിയുന്നു! ഒരുപക്ഷേ നിങ്ങളുടെ സുഹൃത്തിന് മികച്ച ബജറ്റിംഗ് കഴിവുകള്‍ ഇല്ലാത്തതു കൊണ്ടായിരിക്കാം.’ ഇങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

  • ഗസ്സ കൂട്ടക്കുരുതി: ലോക മനസ്സാക്ഷി ഉണരണം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ബംഗളുരുവിൽ

    ഗസ്സ കൂട്ടക്കുരുതി: ലോക മനസ്സാക്ഷി ഉണരണം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ബംഗളുരുവിൽ

    ബംഗ്ലൂരു: ഗസ്സയിൽ ഇസ്റ യേൽ നടത്തുന്ന അതിക്രമം പൈശാചികമാണെന്നും ഇതിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കരാറുകൾ ലംഘിച്ച് ഇസ്‌റയേൽ തുടരുന്ന അക്രമം അഹങ്കാരത്തിൻ്റെതാണെന്നും ലോകം ഒറ്റക്കെട്ടായി രോഷം കൊള്ളണമെന്നും കാന്തപുരം പറഞ്ഞു

    പ്രാർത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്നും വിശുദ്ധ മാസത്തിൽ ലോക സമാധാനത്തിനും പലസ്തീൻ്റെ മോചനത്തിനും വേണ്ടി പ്രാർത്ഥികണമെന്നും
    റൂഹാനി ഇജ്തിമയുടെ സമാപന സംഗമം ഉത്ഘാടനം ചെയ്ത് കാന്തപുരം പറഞ്ഞു.വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച പരിപാടി പുലർച്ചെ നാല് മണിയോടെ അവസാനിച്ചു

    സയ്യിദ് സൈനുദീൻ തങ്ങൾ ദിക്റ് മജ്‌ലിസിനും സമാപന പ്രാർത്ഥനകും നേത്റ്ത്വം നൽകി.ഡോ: മുഹമ്മദ് അബ്ദുൾ ഹകീം അസ്ഹരി
    ഡോ: മുഹമ്മദ് അഫ്സലുദീൻ ജുനൈദ് ഹസ്റത് മൗലാന മുഹമ്മദ് ഹാറൂൻ സി.എം ഇബ്രാഹീം , തുടങ്ങിയവർ പ്രസംഗിച്ചു.മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ശബീറലി ഹസ്റത് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ഉസ്മാൻ ശരീഫ് സ്വാഗവും ജലീൽ ഹാജി നന്ദിയും പറഞ്ഞു

  • ശമ്പളം എത്രയാ? ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന ബന്ധുക്കൾക്ക് ദേ ഇങ്ങനെയും മറുപടി നല്‍കാം; വൈറലായി ബെംഗളൂരു ഡോക്ടറിന്റെ പോസ്റ്റ് 

    ശമ്പളം എത്രയാ? ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന ബന്ധുക്കൾക്ക് ദേ ഇങ്ങനെയും മറുപടി നല്‍കാം; വൈറലായി ബെംഗളൂരു ഡോക്ടറിന്റെ പോസ്റ്റ് 

    സ്വന്തം അനുഭവം വിവരിക്കുന്ന അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കാർഡിയോളജിസ്റ്റ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അനുഭവം നിരവധിപ്പേരെയാണ് ആകർഷിച്ചത്. ജോലി ഒന്നും ആയില്ലേ, എത്ര ശമ്പളം കിട്ടും എന്നൊക്കെ ചോദിച്ച് നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കാൻ ആ​ഗ്രഹിക്കുന്ന ഒരു ബന്ധുവോ നാട്ടുകാരനോ എങ്കിലും ഉണ്ടാവും അല്ലേ? അത്തരക്കാർക്കുള്ള മറുപടി എങ്ങനെ നൽകാം എന്നത് കൂടിയാണ് ഈ പോസ്റ്റ്.

    കാവേരി ആശുപത്രിയിലെ കാർഡിയോളജി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ദീപക് കൃഷ്ണമൂർത്തിയുടേതായിരുന്നു പോസ്റ്റ്. മെഡിക്കൽ രംഗത്തേക്ക് താൻ വന്നപ്പോൾ തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിരന്തരം പരിഹസിക്കാറുണ്ടായിരുന്ന ഒരു ബന്ധുവിനെ എങ്ങനെയാണ് താൻ നിശബ്ദനാക്കിയത് എന്നാണ് അതിൽ പറയുന്നത്. 

    എക്‌സിൽ (ട്വിറ്ററിൽ) പങ്കുവെച്ച പോസ്റ്റിൽ, മെഡിക്കൽ രം​ഗത്തേക്ക് വന്നതിന് കുടുംബത്തിലെ ഒരാൾ പലപ്പോഴും തന്നെ പരിഹസിക്കാറുണ്ടായിരുന്നു എന്നാണ് ദീപക് പറയുന്നത്. തന്റെ പ്രായത്തിലുള്ളവരെല്ലാം സമ്പാദിക്കുമ്പോൾ താൻ അച്ഛനെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നും പറയാറുണ്ടായിരുന്നു. 

    താൻ ജോലിയൊക്കെ കിട്ടി സെറ്റിലായ ശേഷം അതേ ബന്ധു തന്നോട് തന്റെ ശമ്പളത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളുടെയും വാർഷിക വരുമാനത്തേക്കാൾ കൂടുതലായിരുന്നു തന്റെ വർഷത്തിലുള്ള ടാക്സ് എന്നാണ് ദീപക് തന്റെ പോസ്റ്റിൽ പറയുന്നത്. 

    സമാനമായ ചോദ്യങ്ങളും അപമാനങ്ങളും നേരിട്ട അനേകം ആളുകളാണ് ദീപക്കിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇതുപോലെ ഉള്ള അനുഭവം ഉണ്ടായിരുന്നു എന്ന് പലരും വെളിപ്പെടുത്തി. 

    പലപ്പോഴും കരിയർ തുടങ്ങുന്ന സമയത്തോ, പഠനം കഴിഞ്ഞ് നിൽക്കുന്ന സമയത്തോ ഒക്കെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒക്കെ ഇത്തരം അസ്വസ്ഥരാക്കുന്ന ചോദ്യങ്ങൾ ഉണ്ടാവാറുണ്ട് അല്ലേ? എന്തായാലും, അങ്ങനെയുള്ളവർക്ക് ഇങ്ങനെയും മറുപടി നൽകാമെന്നാണ് ഈ പോസ്റ്റിൽ നിന്നും മനസിലാകുന്നത്. 

  • സ്വര്‍ണക്കടത്ത്; പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള സിഐഡി അന്വേഷ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

    സ്വര്‍ണക്കടത്ത്; പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള സിഐഡി അന്വേഷ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

    ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസിനെതിരെയുള്ള ഡിആര്‍ഐയുടെ അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. 14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന പൊലീസിനെതിരെ സിഐഡി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക പദവികളും പ്രോട്ടോക്കോള്‍ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്തതിനെ കൂറിച്ചും അന്വേഷിക്കാനാണ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

    എന്നാല്‍ രന്യ റാവുവിന്റെ വളര്‍ത്തച്ഛനും പൊലീസ് ഡയറക്ടര്‍ ജനറലുമായ (ഡിജിപി) കെ രാമചന്ദ്ര റാവുവിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ തുടരും. 0സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രന്യ റാവുവിന്റെ വി ഐ പി ബന്ധം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി രന്യ റാവുവിന്റെ വിവാഹ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു.

    വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങളും ശേഖരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.വിവാഹത്തില്‍ പങ്കെടുത്ത് വില കൂടിയ സമ്മാനം നല്‍കിയവരെയും സിബിഐ അന്വേഷിക്കും. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് അന്വേഷണം നടത്തുന്നത്.

    രന്യ റാവുവിന് സഹായം നല്‍കിയ ബെംഗളൂരു വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ കള്ളക്കടത്ത് ശൃംഖലയെ സഹായിക്കുന്ന തരത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള ഒത്തുകളികള്‍ ഉണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നെന്നും റിപ്പോര്‍ട്ടുണ്ട്.

  • വടക്കൻ കർണാടകയിലും തീരദേശങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യത

    വടക്കൻ കർണാടകയിലും തീരദേശങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യത

    ബംഗളൂരു: അടുത്ത രണ്ടു ദിവസങ്ങളിൽ കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ട്.മാണ്ഡ്യ, മൈസൂരു, ചാമരാജ് നഗർ, കുടക്, ഹാസൻ, ചിക്കബെല്ലാപുര, തുമകൂരു, രാമനഗര എന്നിവിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.ആകാശം മേഘാവൃതമായിരിക്കും.

    കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായിരിക്കും. കർണാടകയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ കാലാവസ്ഥയിൽ വർധനയുണ്ടാവുമെന്നും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ താപനില ഉയരുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തീരദേശങ്ങളിൽ താമസിക്കുന്നവർ ആയാസകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും ഉച്ചക്ക് 12നും വൈകീട്ട് മൂന്നിനുമിടയിൽ പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പ് നൽകി.

    ശരീരത്തിൽ ജലാംശം നിലനിർത്തുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക, വീട്ടിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നിവ ശ്രദ്ധിക്കണമെന്നും ബംഗളൂരു കാലാവസ്ഥ നിരീക്ഷണ കേന്ദ്ര ഡയറക്‌ടർ പൂവിയരശൻ പറഞ്ഞു.വേനൽ ചൂടിന് ഇത്തിരി ആശ്വാസമായി ബംഗളൂരു നഗരത്തിൽ കഴിഞ്ഞദിവസം വേനൽ മഴയെത്തിയിരുന്നു.

    മുൻ വർഷങ്ങളെ അപേക്ഷിച്ച് ബംഗളൂരുവിൽ മഴ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുവെങ്കിലും ഇത്തവണ 30 മുതൽ 40 വരെ ശതമാനം കൂടുതൽ മഴ ലഭിക്കുമെന്നും ‘ലാ നിന’ എന്ന പ്രതിഭാസമാണ് മഴക്ക് കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ പ്രതിഭാസം തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുകയും മഴക്ക് കരണമാകുകയും ചെയ്യും.

    ശാന്തി നഗർ, കോർപറേഷൻ സർക്ൾ, റിച്ച് മണ്ട് റോഡ്, കെ.ആർ മാർക്കറ്റ്, മെജസ്റ്റിക്, ജയനഗർ, ബനശങ്കരി, ജെ.പി നഗർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം മഴ ലഭിച്ചു. കലാവസ്ഥാ വകുപ്പിൻറെ കണക്ക് പ്രകാരം മഹാദേവപുരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ചില പ്രദേശങ്ങളിൽ ചാറ്റൽ മഴക്കൊപ്പം കാറ്റുമുണ്ടായിരുന്നു. ആന്തമാൻ-നികോബാർ ദ്വീപിന് മുകളിലും ബംഗാൾ ഉൽക്കടലിന് മുകളിലും രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് മഴക്ക് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബംഗളൂരു മേധാവി സി.എസ് പാട്ടീൽ പറഞ്ഞു.

  • പനി ബാധിച്ച കുഞ്ഞിന് മെഡിക്കൽ‌ സ്റ്റോറിൽ നിന്ന് നൽകിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

    പനി ബാധിച്ച കുഞ്ഞിന് മെഡിക്കൽ‌ സ്റ്റോറിൽ നിന്ന് നൽകിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

    കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന്റെ ഭാഗത്തുനിന്നാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്.

    കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. കുഞ്ഞിന് ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ ഡോക്ടറുടെ ഈ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് ഖദീജ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ് ആണ്. മരുന്ന് മാറിയതറിയാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി.

    മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നിര്‍ദേശിച്ചു. അതിന്റെ ഫലങ്ങള്‍ പലതും ഉയര്‍ന്ന നിരക്കിലായിരുന്നു. ഉടന്‍ കുട്ടിയെ കണ്ണൂരിലെ ആസ്റ്റര്‍ മിംമ്‌സിലേക്ക് മാറ്റണമെന്നും വൈകിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വരെ തകരാറിലാകുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ ആസ്റ്റര്‍മിംമ്‌സിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. നിലവിലെ പരിശോധനയിൽ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം

  • ഗതാഗതനിയമലംഘനം ; ബെംഗളൂരു ട്രാഫിക് പോലീസ് റദ്ദാക്കിയത് 815 ഡ്രൈവിങ് ലൈസൻസുകൾ.

    ഗതാഗതനിയമലംഘനം ; ബെംഗളൂരു ട്രാഫിക് പോലീസ് റദ്ദാക്കിയത് 815 ഡ്രൈവിങ് ലൈസൻസുകൾ.

    ബെംഗളൂരു : കഴിഞ്ഞ ഒരുവർഷത്തിനിടെ ഗതാഗതനിയമലംഘനത്തിന് ബെംഗളൂരു ട്രാഫിക് പോലീസ് റദ്ദാക്കിയത് 815 ഡ്രൈവിങ് ലൈസൻസുകൾ.മദ്യപിച്ച് വാഹനമോടിച്ചതിനാണ് കൂടുതൽ ലൈസൻസുകൾ റദ്ദാക്കിയത്. 745 ലൈസൻസുകൾ ഇത്തരത്തിൽ റദ്ദാക്കി. അപകടത്തെത്തുടർന്ന് 54 ലൈസൻസുകളും വാഹനമിടിച്ചിട്ട് നിർത്താതെ പോയതിന് 10 ലൈസൻസുകളും ബൈക്ക് അഭ്യാസങ്ങൾ നടത്തിയതിന് ആറ് ലൈസൻസുകളും റദ്ദാക്കി.

    വീണ്ടും വിവാഹം കഴിക്കണമെന്ന് 80-കാരന് ആഗ്രഹം; തടസം നിന്നതോടെ മകനെ വെടിവെച്ച് കൊന്നു

    രാജ്കോട്ട്: വീണ്ടും വിവാഹം കഴിക്കണമെന്ന 80-കാരൻ്റെ ആഗ്രഹത്തിന് തടസം നിന്നതോടെ 52 ​​വയസ്സുള്ള മകനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് സംഭവം. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായതായാണ് വിവരം. 

    ഭൂമി തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ 20 വർഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടർന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നും പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. 

    പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തു. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു. 

    രാവിലെ രാംഭായിക്ക് ചായ നൽകി അടുക്കളയിലേക്ക് പോകുമ്പോഴേക്കുമായിരുന്നു സംഭവമമെന്നും രണ്ടു തവണ വെടിയൊച്ച കേട്ടുവെന്നും പ്രതാപിന്റെ ഭാര്യ ജയ ബെൻ പൊലീസിന് മൊഴി നൽകി. ജയ ഓടിയെത്തിയപ്പോൾ അവരെയും ആക്രമിക്കാൻ ശ്രമിച്ചു. 

    രക്ഷപ്പെ​ട്ടോടിയ അവർ മകൻ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ പ്രതാപ് രക്തത്തിൽ കുളിച്ചു കിടക്കു​ന്നതാണ് കണ്ടത്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു രാംഭായി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  • ബംഗളുരു : അടിവസ്ത്രം അഴിച്ച് സയനൈഡ് ഉണ്ടോ എന്ന് പരിശോധിച്ചു പീഡിപ്പിച്ചു’; യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസ് ; ഡിവൈഎസ്പി അറസ്റ്റിൽ

    ബംഗളുരു : അടിവസ്ത്രം അഴിച്ച് സയനൈഡ് ഉണ്ടോ എന്ന് പരിശോധിച്ചു പീഡിപ്പിച്ചു’; യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസ് ; ഡിവൈഎസ്പി അറസ്റ്റിൽ

    ബംഗളുരു : പൊലീസ് പീഡനത്തെ തുടർന്ന് യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസിൽ ഡിവൈഎസ്പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോവി ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജീവയെ കനകലക്ഷ്മി ചോദ്യം ചെയ്തിരുന്നു.ഈ കേസിൽ 34 കാരിയായ അഭിഭാഷക ജീവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സിഐഡി ഡിവൈഎസ്പി കനകലക്ഷ്മി അവരെ നഗ്‌നയാക്കി പീഡിപ്പിച്ചു എന്നാണ് ആരോപണം.

    തെളിവെടുപ്പിന് ശേഷം യുവ അഭിഭാഷക ജീവ ബെംഗളൂരുവിലെ പത്മനാഭനഗറിലെ തന്റെ വസതിയിൽ തൂങ്ങിമരിച്ചു. 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി 13 പേജുള്ള മരണക്കുറിപ്പ് എഴുതിവെച്ചാണ് ജീവ ആത്മഹത്യ ചെയ്തത്. ഇതുസംബന്ധിച്ച് ജീവയുടെ സഹോദരി സിഐഡി ഡിവൈഎസ്പി കനകലക്ഷ്മിക്കെതിരെ പരാതി നൽകിയിരുന്നു. ജീവ എഴുതിയ ആത്മഹത്യാക്കുറിപ്പ് സഹിതമാണ് സഹോദരി സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി നല്‍കിയത്.

    യുവ വനിതാ വ്യവസായിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം അടിവസ്ത്രം വരെ അഴിച്ച് പരിപൂർണ്ണ നഗ്നയാക്കി എന്ന് ആരോപണം. സയനൈഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ ആണത്രേ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. ബെംഗളൂരു പദ്മനാഭ നഗർ സ്വദേശി ജീവ എസ് (33) നെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. സിഐഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) കനകലക്ഷ്മി ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നുള്ള ആത്മഹത്യാ കുറിപ്പ് പിന്നീട് കണ്ടെത്തി.

    തുടർന്ന് സിഐഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) കനകലക്ഷ്മിയെ പ്രതിയാക്കി സഹോദരി സംഗീത് എസ് ബെംഗളൂരു പൊലീസിൽ പരാതി നൽകി.ഡിഎസ്പി കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതുമാണ് ജീവയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു സഹോദരിയുടെ പരാതിയിൽ പറയുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സി.ഐ.ഡി. ഉദ്യോഗസ്ഥ യുവതിയെ വിവസ്ത്രയാക്കി അപമാനിച്ചു എന്നും പരാതിയിലുണ്ട്.

    നവംബര്‍ 14- ന് പാലസ് റോഡിലെ സി.ഐ.ഡി. ആസ്ഥാനത്ത് ഹാജരായ ജീവയെ ഡി.എസ്.പി. കനകലക്ഷ്മിയായിരുന്നു ചോദ്യംചെയ്തത്. അവര്‍ ജീവയെ വിവസ്ത്രയാക്കി, അടിവസ്ത്രത്തിനുള്ളില്‍ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് അവര്‍ വസ്ത്രം അഴിപ്പിച്ചത്. പിന്നീട് സി.ഐ.ഡി. ആസ്ഥാനത്തുനിന്ന് ജീവയുടെ വ്യാപാരസ്ഥാപനത്തിലേക്ക് കൊണ്ടുപോയി.തെളിവെടുപ്പിനായി അവിടെവെച്ച് മതിയായ രേഖകള്‍ കൈമാറിയിട്ടും ഡി.എസ്.പി. 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ജീവയുടെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.

    നവംബർ 14 മുതൽ നവംബർ 21 വരെ പലതരത്തിലുള്ള പീഡനം തുടർന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവയുടെ കടയിൽ ഡിഎസ്പി എത്തി പരസ്യമായി അപമാനിച്ചെന്നും സംഗീത ആരോപിച്ചു.

    ഈ സംഭവത്തിന് പിന്നാലെയാണ് യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ജീവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി വിവരം തിരക്കാനായി ഒരാളെ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ജീവയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

    ബനശങ്കരി പോലീസ് കനകലക്ഷ്മിക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (പൊതുസേവകർ കൈക്കൂലി ആവശ്യപ്പെടൽ), ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) എന്നിവ പ്രകാരം കേസെടുത്തു. ആ കേസിലാണ് ഇവർ ഇപ്പോൾ പിടിയിലായത്

  • ഈദുൽ ഫിത്ർ : കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നു

    ഈദുൽ ഫിത്ർ : കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നു

    ബെംഗളൂരു∙ ഈദുൽ ഫിത്‌റിന് (ചെറിയ പെരുന്നാൾ) മുന്നോടിയായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നു. മാർച്ച് 28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള രാത്രി സർവീസുകളിലെ ടിക്കറ്റുകളാണ് തീർന്നത്. പകൽ സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ചുരുക്കം ടിക്കറ്റുകൾ ബാക്കിയുണ്ട്. 

    കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ മുതൽ കെഎസ്ആറിൽ
    മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ 1 മുതൽ കെഎസ്ആർ സ്റ്റേഷനിൽനിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ട്രെയിൻ കഴിഞ്ഞ നവംബറിലാണ് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിലേക്ക് മാറ്റിയത്. കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511) രാത്രി 9.35ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിലെത്തും. കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) വൈകിട്ട് 5.05ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.35ന് ബെംഗളൂരുവിലെത്തും.

    ഇഡലി ക്യാന്‍സറിന് കാരണമാകുന്നു, ബാധിക്കുന്നത് മലയാളികളേയും; നടപടി ആരംഭിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

    മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ടതും സ്ഥിരമായി വീടുകളില്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്ന പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡലി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ചില ഇഡലികള്‍ ക്യാന്‍സറിന് വരെ കാരണമാകുന്നുവെന്ന കണ്ടെത്തലില്‍ നടപടി ആരംഭിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ നിരവധി ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇഡലിയാണ് ക്യാന്‍സറിന് കാരണമാകുന്നത്.

    കര്‍ണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇൗ ഞെട്ടിക്കുന്ന കാര്യം തെളിഞ്ഞിരിക്കുന്നത്. സംഘം പരിശോധന നടത്തിയ ഹോട്ടലുകളില്‍ 52 ഇടത്ത് ഇഡലി തയ്യാറാക്കാനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുവെന്ന് തിരിച്ചറിഞ്ഞു. 500 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 35 എണ്ണം പാകം ചെയ്തിരിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്ന രാസ വസ്തു ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ഇതിന് കാരണമായേക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

    ചില ഹോട്ടലുകളും വഴിയോര കച്ചവടക്കാരും കോട്ടണ്‍ തുണികള്‍ക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നു. ചൂടാകുമ്പോള്‍ ഇവ വിഘടിച്ച് ഹാനികരമായ കെമിക്കലുകള്‍ രൂപം കൊള്ളുകയും കാന്‍സറിന് ഉള്‍പ്പെടെ കാരണമാകുകയും ചെയ്യും. സാധാരണയായി നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് കവര്‍ ചെയ്യേണ്ട സ്ഥലത്താണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത്. ഈ രീതി വ്യാപകമാകുന്നതില്‍ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചു.

    കര്‍ണാടകയെ സംബന്ധിച്ച് നിരവധി മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനം കൂടിയാണ്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഇവിടെ തങ്ങുന്നവര്‍ സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തേയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ ഇത്തരം ഒരു ആശങ്ക ഉണ്ടാകുമ്പോള്‍ അത് വലിയ രീതിയില്‍ മലയാളികളേയും ബാധിക്കുന്ന പ്രശ്‌നമാണെന്നതില്‍ തര്‍ക്കമില്ല.

  • ‘ദൃശ്യം’ പ്രചോദനം : ബെംഗളൂരുവിൽ അമ്പതുകാരിയെ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്

    ‘ദൃശ്യം’ പ്രചോദനം : ബെംഗളൂരുവിൽ അമ്പതുകാരിയെ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്

    ബെംഗളൂരു: നാല് മാസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ അമ്പതുകാരിയായ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. കഴിഞ്ഞ നവംബറിൽ കാണാതായ മേരി എന്ന മധ്യവയസ്കയെ അയൽവാസിയായ യുവാവ് കൊലപ്പെടുത്തി സ്വർണാഭരണം കവരുകയായിരുന്നു. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ലക്ഷ്മൺ കവർന്നു.

    കന്നഡ ചിത്രം ദൃശ്യ കണ്ടാണ് തെളിവുകൾ എങ്ങനെ നശിപ്പിക്കാമെന്ന് മനസിലാക്കിയതെന്ന് ലക്ഷ്മൺ പോലീസിനോട് പറഞ്ഞു. മോഹൻലാലിന്റെ ദൃശ്യം സിനിമയുടെ കന്നഡ റീമേക്കാണ് ദൃശ്യ. മേരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞെന്നും അതിനൊപ്പം അവരുടെ മൊബൈൽ സിമ്മും ഉപേക്ഷിച്ചെന്നും ലക്ഷ്മൺ പോലീസിനോട് പറഞ്ഞു. മേരിയുടെ മൊബൈൽ ഫോൺ ഒരു ട്രക്കിലേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നാല് മാസത്തോളം പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ലക്ഷ്മണിനെ സഹായിച്ചുവെന്നും പോലീസ് പറയുന്നു. 

    നവംബർ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫർ കൊതനൂർ പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടക്കത്തിൽ കുറച്ചുപേരെ പോലീസ് സംശയിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല. ജനുവരിയിൽ മേരിയുടെ കോൾ ഡീറ്റെയ്ൽസ് റെക്കോഡ് പരിശോധനയും മൊബൈൽ ടവർ ലൊക്കേഷനും പോലീസിനെ ഒരു മൊബൈൽ നമ്പറിലേക്ക് എത്തിച്ചു. മേരി താമസിക്കുന്ന അതേ സ്ഥലത്തുള്ള ലക്ഷ്മൺ മേരിയെ കാണാതായ അതേ ദിവസം മുതൽ അപ്രത്യക്ഷമായതും പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് പോലീസ് ലക്ഷ്മണിന്റെ കോൾ ഡീറ്റെയ്ൽസ് റെക്കോർഡും പരിശോധിച്ചു. രണ്ട് സ്ത്രീകളുമായി ലക്ഷ്മണിന് വിവാഹേതര ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ഗർഭിണിയായ ഭാര്യയെ ലക്ഷ്മണൻ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.

    സാധാരണക്കാരനായി വേഷം മാറിയെത്തിയ പോലീസ് ലക്ഷ്മണിന്റെ രണ്ട് കാമുകിമാരെ കണ്ടെത്തുകയും മാർച്ച് ഒമ്പതിന് അതിൽ ഒരാളെ കാണാൻ ലക്ഷ്മൺ എത്തുമെന്ന് മനസിലാക്കുകയും ചെയ്തു. തുടർന്ന് കാമുകിയെ കാണാൻ എത്തിയപ്പോൾ ലക്ഷ്മണിനെ പോലീസ് പിടികൂടി. മേരിയെ കൊലപ്പെടുത്തിയ കുറ്റം ലക്ഷ്മൺ ഏറ്റുപറഞ്ഞു. ഹൊസൂർ ബന്ദയിലെ മാലിന്യക്കൂമ്പാരത്തിലാണ് മേരിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസിനോട് തുറന്നുസമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച അതേ സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ അസ്ഥികൾ കണ്ടെത്തി. 

    ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ലക്ഷ്മൺ പാർട്ട് ടൈമായി ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഇതിനിടയിൽ 12 ലക്ഷം രൂപ മുടക്കി ഒരു കോഴിക്കട തുടങ്ങി. എന്നാൽ ഇത് നഷ്ടത്തിലായതോടെ കടം നൽകിയവരുടെ ശല്ല്യം രൂക്ഷമായി. മേരിയുടെ കൈയിലെ സ്വർഭാരണങ്ങളെ കുറിച്ച് ലക്ഷ്മണിന് നേരത്തെതന്നെ അറിയാമായിരുന്നു. മേരിയുടെ വീട്ടിൽ നേരത്തെ ഇലക്ട്രിക്കൽ ജോലിക്കായി ലക്ഷ്മൺ പോയിരുന്നു. ഇതോടെ മേരിയെ കൊന്ന് സ്വർണം കൈക്കലാക്കാൻ ലക്ഷ്മൺ തീരുമാനിച്ചു.

    ആദ്യം മേരിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയാണ് ചെയ്തത്. ഇതോടെ അത് നന്നാക്കാനായി മേരി ലക്ഷ്മണിനെ വിളിച്ചു. വീട്ടിലെത്തിയ ലക്ഷ്മൺ കഴുത്തിൽ ഷാൾ കുരുക്കി മേരിയെ കൊലപ്പെടുത്തി. തുടർന്ന് കുറച്ച് മാലിന്യം കളയാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറായ ബന്ധുവിനെ വിളിച്ചുവരുത്തി. ചാക്കിൽ കെട്ടിയ മേരിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു. ചാക്കിലുള്ളത് മൃതദേഹമാണെന്നുള്ള കാര്യം ഡ്രൈവറും അറിഞ്ഞില്ല. 

    ലക്ഷ്മൺ കവർന്ന മേരിയുടെ സ്വർണാഭരണങ്ങൾ വീണ്ടെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷ്മണിന്റെ കാമുകിമാരിൽ ഒരാൾ 60000 രൂപയുടെ വായ്പ അടച്ച് സ്കൂട്ടർ സ്വന്തമാക്കിയത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പണം ലക്ഷ്മൺ നൽകിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.

error: Content is protected !!
Join Our WhatsApp Group