Home Featured ഓഗസ്റ്റ് 12, 13 തീയതികളിൽ കാണാം ആകാശ വിസമയം; വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം

ഓഗസ്റ്റ് 12, 13 തീയതികളിൽ കാണാം ആകാശ വിസമയം; വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം.നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളിൽ നാം കാണുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ പറയുന്നത്.

മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാൻ കേരളം

ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനക്ക് പൂട്ടിടാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതി വെട്ടിപ്പ് എന്നിവ തടയാനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തൃ കാര്യ വകുപ്പ് തയ്യാറാക്കി.ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. വില്‍പ്പന ശൃംഖലയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്പോൾ കണ്ണിയിലെ ആദ്യ വ്യക്തികള്‍ക്ക് കൂടുതല്‍ പണവും കമ്മീഷനും ലഭിക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്.

ഈ രീതി പിന്തുടരാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.വിറ്റുവരവ്, ലാഭം എന്നിവ അനുസരിച്ച്‌ മാത്രമാണ് ആനുകൂല്യങ്ങളും കമ്മീഷനും നല്‍കേണ്ടത്. എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍, ബാലന്‍സ് ഷീറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ ഉപഭോക്തൃ കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group