ബംഗളൂരു: അത്തിബലെയിലും സര്‍ജാപുരയിലും പുതിയ ബസ്‍സ്റ്റാൻഡുകള്‍ നിര്‍മിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി.അത്തിബലെയില്‍നിന്ന് ഹൊസക്കോട്ടെയിലേക്ക് പുതിയ ബി.എം.ടി.സി എ.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ബംഗളൂരുവിന്റെ നഗരപ്രാന്ത പ്രദേശമായ അത്തിബലെ തമിഴ്നാട് അതിര്‍ത്തിയിലാണുള്ളത്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അത്തിബലെയിലേക്ക് മെജസ്റ്റിക്ക്, ബംഗളൂരു വിമാനത്താവളം എന്നിവിടങ്ങളില്‍നിന്ന് നിരവധി സര്‍വിസുകള്‍ നടത്തുന്നുണ്ട്.
ബംഗളൂരുവില്‍ അതിവേഗം വളര്‍ന്നുവരുന്ന മേഖലയാണ് സര്‍ജാപുര. ഈ രണ്ട് മേഖലകളുടെയും ഗതാഗതസൗകര്യ വികസനത്തിന് ഉതകുന്നതാണ് നിര്‍ദിഷ്ട ബസ്‍സ്റ്റാൻഡ് പദ്ധതികള്‍. 60 രൂപയാണ് റൂട്ടിലെ ടിക്കറ്റ് നിരക്ക്. 57 ട്രിപ്പുകളുണ്ടാകും.
ബംഗളൂരുവില്‍ അമ്മയെ കളിയാക്കിയെന്നാരോപിച്ച് മുത്തച്ഛനെ പേരമകന്‍ കൊലപ്പെടുത്തി
അമ്മയെ കളിയാക്കിയെന്നാരോപിച്ച് മുത്തച്ഛനെ പേരമകന്‍ കൊലപ്പെടുത്തി. കലബുറഗിയില്‍ ജവലഗ സ്വദേശി സിദ്ധരാമപ്പയെയാണ് (74) പേരമകന്‍ ആകാശ് (22) കൊലപ്പെടുത്തിയത്.ആകാശിന്റെ അമ്മ സരോജമ്മാലിയെയാണ് സിദ്ധരാമപ്പ കളിയാക്കിയത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാന്‍ വാനില്‍ യാത്ര പോയപ്പോഴാണ് കൊലപാതകത്തിന് ആധാരമായ സംഭവം.സിദ്ധരാമപ്പയോട് വാനിന്റെ മുകളില്‍ ഇരിക്കാന്‍ സരോജമ്മാലി ആവശ്യപ്പെട്ടപ്പോഴാണ് കളിയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സരോജമ്മാലി ഈ വിവരം ആകാശിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് രോഷാകുലനായ ആകാശ് മുത്തച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആകാശിനെ അറസ്റ്റ് ചെയ്തു.