ബെംഗ്‌ളൂറു: ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ബെംഗ്‌ളൂറു ട്രാവല്‍ ഏജന്റ് പിടിയില്‍.എം നാഗേഷി(35)നെയാണ് ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കോലാറിലെ വീട്ടില്‍ നിന്ന് ജോലി തേടിയിറങ്ങിയ 16കാരിയായ പെണ്‍കുട്ടി ബെംഗ്‌ളൂറിലെത്തി. എങ്ങോട്ടേക്ക് പോകണമെന്ന് അറിയാതെ നിന്ന പെണ്‍കുട്ടിയെ ഡെല്‍ഹിയില്‍ മികച്ച ജോലി ലഭിക്കാന്‍ സഹായിക്കാമെന്ന് നാഗേഷ് പറഞ്ഞു. ദേവനഹള്ളിയിലെ ഒരു ഹോടലില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിറ്റേന്ന് രാവിലെ തന്നെ ഇയാള്‍ ഡെല്‍ഹിയിലേക്ക് ടികറ്റെടുക്കുകയും ചെയ്തു.
നാഗേഷിനൊപ്പം അസ്വസ്ഥയായ 16കാരിയെ കണ്ട് സംശയം തോന്നിയ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ഡെല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാഗേഷിന് മനുഷ്യക്കടത്ത് റാകെറ്റുമായി ബന്ധമുണ്ടെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.