Home തിരഞ്ഞെടുത്ത വാർത്തകൾ വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം, പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ച്‌ പൊലീസ്, സംഭവം കൊച്ചിയില്‍

വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം, പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ച്‌ പൊലീസ്, സംഭവം കൊച്ചിയില്‍

by ടാർസ്യുസ്

കൊച്ചി: കൊച്ചിയില്‍ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്‌ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്.ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്‌ഐ റോഡിലേക്ക് തെറിച്ചു വീണു. കാറില്‍ കടന്ന പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബൊലേനോ കാറാണ് അപകടമുണ്ടാക്കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നത്. കലൂര്‍-ദേശാഭിമാനി റോഡില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയിരുന്നു.

പെട്ടെന്ന് സ്ലോ ചെയ്ത കാര്‍ പിന്നീട് അതിവേഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുക്കുകയും മുന്നില്‍ നിന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ബോണറ്റിന്‍റെ സൈഡിലേക്ക് നിന്ന എഎസ്‌ഐ സന്തോഷിനെ ഇടിച്ചു വീഴ്ത്തി. കാര്‍ കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. കാറില്‍ എന്തെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലില്‍ ക്ഷതവും തലക്ക് പരിക്കുമേറ്റിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group