Home Featured മന്ത്രിയുടെ മകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

മന്ത്രിയുടെ മകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു മന്ത്രി എസ്.ടി സോമശേഖറിന്റെ മകൻ നിഷാതിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിൽ.രാഹുൽ ഭട്ടിനെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഡിസംബർ 27ന് നിഷാന്ത് സൈബർ പൊലീസിൽ നൽ കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി ഭാനു പ്രകാശിന്റെ ഫോണിലേക്കാണ് ആദ്യം ഭീഷണി കോൾ എത്തിയത്. പണം നൽകിയില്ലെങ്കിൽ നിഷാന്തിന്റെ അശ്ലീല വിഡിയോ പു റത്തുവിടുമെന്നായിരുന്നു ഭീഷണി.

തന്റെ മോർഫ് ചെയ്ത ഇത്തരം ചില ചിത്രങ്ങൾ വാട്സാപിലൂടെ അയച്ചു കൊടുത്തതായും പിതാവിന്റെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നും നിഷാന്തി ന്റെ പരാതിയിൽ വ്യക്തമാക്കി യിരുന്നു. രാഹുൽ ഭട്ടിന്റെ കൂട്ടാളികൾക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മാഫിയയുടെ ഭാ ഗമാണിയാളെന്ന് പൊലീസ് സംശയിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group