കണ്ണൂര്‍: കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു. പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ട് പേരെത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. കട ഉടമ സത്താർ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. പൊലീസ് സി സി ടിവി പരിശോധിക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ഇവരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂരിൽ പരക്കെ ആക്രമണമുണ്ടായി. പാപ്പിനിശ്ശേരിയിൽ ബോംബുമായി പിഎഫ്ഐ പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി.
പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
ബംഗളൂരുവിലെ റോഡിലെ കുഴികള്‍ക്ക് രാഷ്ട്രീയക്കാരുടെ പേരുകള്‍: ട്രോളും ഗൂഗിള്‍ റേറ്റിങ്ങും
ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന നഗരമാണ് ബംഗളൂരു. ലോകപ്രശസ്തമാ പല ഐടി കമ്ബനികളും തമ്ബടിച്ചിരിക്കുന്ന നഗരത്തില്‍ വിദേശികളും ഇതര സംസ്ഥാനക്കാരുമായി നിരവധിയാളുകളാണ് തൊഴില്‍തേടിയെത്തുന്നത്. രാജ്യത്ത് അതിവേഗം പുരോഗമിച്ചികൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നും ഇത് തന്നെ.
ഇതൊക്കെയാണെങ്കിലും നഗരം നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് റോഡുകളുടെ പരിതാപകരമായ അവസ്ഥയാണ്. ശക്തമായ ഒരു മഴ പെയ്താല്‍ പല റോഡുകളും കുളമാകും. ഇതോടൊപ്പം തന്നെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ എണ്ണവും കുറവല്ല.
വിഷയം നേരത്തേയും പലത തവണ
വിഷയം നേരത്തേയും പലത തവണ വാര്‍ത്തകളായിട്ടുണ്ടെങ്കിലും ശ്വാശതമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതോടെ ഈ വിഷയത്തില്‍ അധികാരം ശ്രദ്ധ കേന്ദ്രീകരിക്കാനും സുരക്ഷിതമായ റോഡുകള്‍ക്കായുള്ള ആവശ്യം ഉന്നയിക്കാനും ബെംഗളൂരു നിവാസികള്‍ നൂതനമായ ചില രീതികള്‍ ആവിഷ്കരിച്ച് തുടങ്ങിയത്. ചൊവ്വാഴ്ച നഗരത്തിലെ റോഡിലെ കുഴികള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ ബെംഗളൂരു നിവാസികള്‍ നടത്തിയ ക്രിയാത്മകമായ ഒരു ശ്രമം നിമിഷനേരം കൊണ്ട് വൈറലാവുകയം ചെയ്തു.
ഒരു ഗൂഗിള്‍ ലൊക്കേഷന്റെ സ്ക്രീന്‍ഷോട്ടുകള്‍
ഒരു ഗൂഗിള്‍ ലൊക്കേഷന്റെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടുകൊണ്ട് ഇവിടെ റോഡിലെ കുഴിയല്ലെന്നും “ബാംഗ്ലൂരിലെ ചരിത്രപരമായ നാഴികക്കല്ല്” എന്നുമാണ് ജനപ്രിയ ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ നിമോ തായ് കുറിച്ചത്. തെക്കുകിഴക്കന്‍ ബാംഗ്ലൂരിലെ ഒരു പ്രാന്തപ്രദേശമായ ബെല്ലന്ദൂര്‍ എന്ന മേഖലയിലാണ് ഈ കുഴിയുള്ളത്. പത്തിലേറേ ഫൈവ് സ്റ്റാര്‍ റിവ്യൂ നേടിയ ഗര്‍ത്തത്തെ പ്രശംസിച്ച് പലരും മോക്ക് റിവ്യൂകളും നല്‍കിയിട്ടുണ്ട്.
വളരെ നല്ല കുഴി. ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം
“വളരെ നല്ല കുഴി. ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം. ശരിയായ സ്ഥലങ്ങളില്‍ നിങ്ങളുടെ വാഹനത്തിന്റെ അടി തട്ടുമെന്ന് ഉറപ്പ്. ഇതുപോലെ ഒരു അനുഭവം നിങ്ങള്‍ക്ക് വേറെയും ഉണ്ടാവില്ല” ട്വിറ്ററിലെ ഒരു അവലോകനത്തില്‍ പറയുന്നു. “ഈ പ്രദേശത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ് കുതിച്ചുയരുന്നതിനാല്‍, കുഴിയില്‍ നിങ്ങള്‍ക്ക് അസൗകര്യമുണ്ടായാല്‍, നേരെ എതിര്‍വശത്ത് സൗകര്യപ്രദമായ ഒരു ഫിസിയോതെറാപ്പിസ്റ്റ് ഉണ്ട്,” മറ്റൊരാള്‍ കുറിച്ചു.
പലചരക്ക് കടകള്‍ക്കും സ്കൂളുകള്‍ക്കും വളരെ അടുത്തുള്ള മികച്ച
“മുന്‍ നിര ശ്രേണിയിലുള്ള കുഴികളാണ് ഇത്, പല പലചരക്ക് കടകള്‍ക്കും സ്കൂളുകള്‍ക്കും വളരെ അടുത്തുള്ള മികച്ച സ്ഥലം,” ഒരു ഗൂഗിള്‍ നിരൂപകന്‍ പരിഹസിക്കുന്നു. ഈ റിവ്യൂകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ കുഴികളും ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കുകയും പ്രദേശത്തിന്റെ പരിപാലന ചുമതലയുള്ള രാഷ്ട്രീയക്കാരുടെ പേരുകള്‍ ഈ കുഴികള്‍ക്ക് നല്‍കണമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.