Home Featured അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു. പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.

ചോദ്യങ്ങളാണോ ഉത്തരങ്ങളാണോ പ്രശ്‍നമെന്ന് ചോദ്യം; മമ്മൂട്ടിയുടെ മറുപടി

നടന്‍ ശ്രീനാഥ് ഭാസി നല്‍കിയ അഭിമുഖം വിവാദമായതിനെത്തുടര്‍ന്ന് സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെ സുദീര്‍ഘമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. താന്‍ നായകനാവുന്ന പുതിയ ചിത്രം റോഷാക്കിന്‍റെ ഗ്ലോബല്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടന്ന പരിപാടിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സെലിബ്രിറ്റി അഭിമുഖങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ അതിലെ ചോദ്യങ്ങള്‍ക്കാണോ ഉത്തരങ്ങള്‍ക്കാണോ പ്രശ്നമെന്നായിരുന്നു ചോദ്യം. ഇതിനുള്ള മമ്മൂട്ടിയു

ടെ മറുപടി ഇങ്ങനെ- ഈ ചോദ്യത്തിനും കുഴപ്പമില്ല, എന്‍റെ ഉത്തരത്തിനും വലിയ കുഴപ്പം വരാന്‍ വഴിയില്ല. പക്ഷേ നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ അതിന് ഒരു ദിവസം പോര. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ, മമ്മൂട്ടി പറഞ്ഞു.

പുത്തൻതലമുറയുടെ സിനിമാ സങ്കൽപ്പങ്ങളെ പരിപൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്ക് എന്ന് മമ്മൂട്ടി വേദിയില്‍ പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരിൽ ആകാംക്ഷ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പേരിനെപ്പറ്റി പലരും ചർച്ച ചെയ്തുകണ്ടു. അത് ചിത്രത്തിന് ഗുണം ചെയ്തുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ കാണുന്നതിനായി നിരവധി പേരാണ് പരിപാടി സംഘടിപ്പിച്ച സ്ഥലത്തേയ്ക്ക് എത്തിയത്. ഇത്രയും ആളുകൾ സിനിമ കാണുന്നതിനും എത്തുമെന്നാണ് കരുതുന്നതെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പേര് കൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കാൻ സാധിച്ചു എന്ന പോലെ സിനിമയ്ക്കും കഴിയുമെന്നാണ് പ്രതീക്ഷ. ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group