Home Featured റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്: 950 ഒഴിവുകള്‍

റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്: 950 ഒഴിവുകള്‍

by കൊസ്‌തേപ്പ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഓഫിസുകളിലേക്ക് അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. 950 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി ഓഫിസുകളിലായി 54 ഒഴിവുകളുണ്ട്.

  • ജനറല്‍ 28
  • ഇ.ഡബ്ല്യു.എസ് 5
  • ഒ.ബി.സി 13, എസ്.സി 7
  • എസ്.ടി ഒന്ന്

എന്നിങ്ങനെയാണ് തിരുവനന്തപുരം കൊച്ചി ഓഫീസുകളിലെ ഒഴിവ്. ഭിന്നശേഷിക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും സംവരണം ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. പേഴ്സനല്‍ കമ്ബ്യൂട്ടറില്‍ (പി.സി) വേര്‍ഡ് പ്രൊസസിങ് പരിജ്ഞാനം വേണം.

വിമുക്ത ഭടന്മാര്‍ക്ക് ബിരുദമോ സായുധസേനയുടെ മെട്രിക്കുലേഷന്‍/തത്തുല്യ പരീക്ഷയോ പാസായിരുന്നാല്‍ മതി. ഡിഫന്‍സ് സര്‍വിസില്‍ 15 വര്‍ഷത്തെ സേവനമനുഷ്ഠിച്ചിരിക്കണം. പ്രായപരിധി 1.2.2022ല്‍ 20-28 വയസ്സ്. 1994 ഫെബ്രുവരി രണ്ടിന് മുമ്ബോ 2002 ഫെബ്രുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.inല്‍. പരീക്ഷാഫീസ് 450 രൂപയാണ്. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച്‌ എട്ടിനകം സമര്‍പ്പിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group