ബംഗളൂരു: ബംഗളൂരു ദേവനഹള്ളിയിൽ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശികളായ അനിൽകുമാർ (22), സുബ്രഹ്മണി (19), പവൻകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരയായ കിരൺ തന്റെ കാമുകിയുമായി ജൂൺ 8 ന് ഡേറ്റിംഗിന് പോയതായി പറയപ്പെടുന്നു. അത്താഴം കഴിഞ്ഞ് ഇരുവരും ദേവനഹള്ളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.
തുടർന്ന് ദേവനഹള്ളി ബൈപ്പാസിൽ കിരൺ മൂത്രമൊഴിക്കാനായി ബൈക്ക് നിർത്തി. അക്രമികൾ കിരണിന്റെ ഇടതുകാലിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച ശേഷം സ്വർണ്ണ ചെയിൻ തട്ടിയെടുത്തു. പിന്നീട് കാമുകിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തന്റെ പക്കൽ പണമില്ലാത്തതിനാൽ അടുത്തുള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമെന്ന് കിരൺ പറഞ്ഞു.
കിരൺ പ്രതികൾക്കൊപ്പം വിജയപുര ക്രോസിന് സമീപത്തെ എടിഎമ്മിലെത്തി 15,000 രൂപ നൽകി. തുടർന്ന് പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.