മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. 59 കാരനായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ തുറമുഖങ്ങളും എയ്റോസ്പേസും മുതല്‍ താപ ഊര്‍ജ്ജവും കല്‍ക്കരിയും വരെയുള്ള കമ്ബനികളുടെ തലവനാണ്.ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യന്‍ ഡോളറാണ്.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 40 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ സമ്ബത്തില്‍ വന്‍ കുതിപ്പാണ് ഈ കാലയളവില്‍ അദാനിക്കുണ്ടായത്. ഇതോടെലോകത്തിലെ പത്താമത്തെ ധനികനായി അദാനി മാറി.കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.