Home Featured ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മാണകേന്ദ്രം തുമകുരുവില്‍ സജ്ജം

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മാണകേന്ദ്രം തുമകുരുവില്‍ സജ്ജം

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മാണ ഫാക്ടറി കര്‍ണാടകയിലെ തുമകുരുവിലെ ഗുബ്ബിയില്‍ പ്രവര്‍ത്തനസജ്ജം.615 ഏക്കറിലുള്ള ഭീമന്‍ ഫാക്ടറി ഫെബ്രുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 2016ല്‍ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനാവശ്യമായ എല്ലാ ഹെലികോപ്ടറുകളും നിര്‍മിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിലൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക് ലിമിറ്റഡിന്‍റെ (എച്ച്‌.എ.എല്‍) കീഴില്‍ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ (എല്‍.യു.എച്ച്‌) ആണ് ആദ്യഘട്ടത്തില്‍ ഇവിടെ നിര്‍മിക്കുക. പിന്നീട് ലൈറ്റ് കോമ്ബാറ്റ് ഹെലികോപ്ടര്‍ (എല്‍.സി.എച്ച്‌), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്ടര്‍ (ഐ.എം.ആര്‍.എച്ച്‌) എന്നിവയും നിര്‍മിക്കും. തദ്ദേശീയമായി നിര്‍മിക്കുന്ന മൂന്ന് ടണ്‍ വിഭാഗത്തിലുള്ള ഒറ്റ എന്‍ജിന്‍ വിവിധോദ്ദേശ്യ ഹെലികോപ്ടറാണ് എല്‍.യു.എച്ച്‌ ഹെലികോപ്ടറുകളുടെ അറ്റകുറ്റപ്പണിയും ഇവിടെ നടത്തും. നാലായിരത്തിലധികം തൊഴിലുകളിലായി 6000 പേര്‍ക്കാണ് ഇവിടെ ജോലി ലഭിക്കുക. ഹെലി റണ്‍വേ, വിമാന സൂക്ഷിപ്പുകേന്ദ്രം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളുമുണ്ട്.

മൂന്ന് ടണിനും 15 ടണിനും ഇടയില്‍ ഭാരമുള്ള ആയിരത്തിലധികം ഹെലികോപ്ടറുകള്‍ 20 വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കുകയാണ് എച്ച്‌.എ.എല്‍ ലക്ഷ്യം. ഇതിലൂടെ നാല് ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യം. തുടക്കത്തില്‍ വര്‍ഷത്തില്‍ 30 ഹെലികോപ്ടറുകളാണ് നിര്‍മിക്കുക. പിന്നീട് വര്‍ഷം 90 എണ്ണം നിര്‍മിക്കുന്നതരത്തിലേക്ക് മാറും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദ്യ എല്‍.സി.എച്ച്‌ ഹെലികോപ്ടര്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഇത് പുറത്തിറക്കും.ഉദ്ഘാടനച്ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുക്കും.

രണ്ടാഴ്ചക്കുള്ളില്‍ 2258 പേര്‍ അറസ്റ്റില്‍; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച്‌ അസം

അസം; ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച്‌ അസം സര്‍ക്കാര്‍. സംസ്ഥാനത്ത് 4074 കേസുകളില്‍ ഇതുവരെ 2258 പേര്‍ അറസ്റ്റിലായി.രണ്ടാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ശൈശവ വിവാഹ കേസുകളിലാണ് പൊലീസ് ഇത്രയധികം അറസ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തത്. 14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അസം സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ സര്‍ക്കാരിന്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. അറസ്റ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ശൈശവ വിവാഹത്തിനെതിരായ നടപടി മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.

ധുബ്രി ജില്ലയിലെ തമര്‍ഹട്ടില്‍, ശൈശവ വിവാഹത്തിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ 200ലധികം സ്ത്രീകള്‍ പൊലീസ് സ്റ്റേഷന്‍ വളയുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു.കേസില്‍ പിതാവ് അറസ്റ്റിലാകുമെന്ന് ഭയത്തില്‍ ഒരു യുവതി ആത്മഹത്യ ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ നടപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group