ആശ ശരത്തിന്‍റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള താരങ്ങള്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു.മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റം.
ആശ ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് ഉത്തര.
അമിത കൂലി ആവശ്യപ്പെട്ടു, യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി’; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് യുവതി ഇടപ്പള്ളി വട്ടക്കുന്നത്തേക്ക് ഓട്ടോ വിളിച്ചത്. ഓട്ടോ ഇറങ്ങിയ യുവതി ഡ്രൈവര്‍ക്ക് 100 രൂപ നല്‍കി.
എന്നാല്‍ ഇത് വാങ്ങാതെ 140 രൂപ ആവശ്യപ്പെടുകയായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന ആളാണെന്നും 100 രൂപയാണ് കൊടുക്കാറുള്ളതെന്നും യുവതി പറഞ്ഞെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല.തുടര്‍ന്ന് മോശമായ രീതിയില്‍ സംസാരിച്ചതോടെ യുവതി ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.
ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെഎസ് സനീഷ് ഓട്ടോ ഡ്രൈവറെ പിടികൂടി. സംഭവം ശരിയാണെന്ന് തിരിച്ചറിഞ്ഞതോടെ എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.