Home Featured ആർ.എസ്.എസ്.. എസ്.ഡി.പി.ഐ തുടർ കൊലപാതകങ്ങളുടെലക്ഷ്യം വർഗ്ഗീയ കലാപം – കല ബാംഗ്ലൂർ

ആർ.എസ്.എസ്.. എസ്.ഡി.പി.ഐ തുടർ കൊലപാതകങ്ങളുടെലക്ഷ്യം വർഗ്ഗീയ കലാപം – കല ബാംഗ്ലൂർ

പാലക്കാട് ആർ.എസ്.എസ് – എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊലപാതക പരമ്പര വർഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് കല സെൻട്രൽ കമ്മിറ്റി വിലയിരുത്തുന്നു .

സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം.

വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും കല അഭ്യർത്ഥിക്കുന്നു.സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ.എസ്.എസ് – എസ്.ഡി.പി.ഐ ക്രിമിനലുകൾ.

മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്.

നാടിന്റെ സമാധാന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണം. ആർ.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണമെന്നും കല സെൻട്രൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group