Home Featured ബംഗളൂരു: ഒരുക്കം പൂര്‍ണം; കരസേനദിന പരേഡ് ഇന്ന്

ബംഗളൂരു: ഒരുക്കം പൂര്‍ണം; കരസേനദിന പരേഡ് ഇന്ന്

ബംഗളൂരു: രാജ്യ തലസ്ഥാനത്തിനു പുറത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കരസേന ദിന പരേഡ് ഞായറാഴ്ച ബംഗളൂരുവില്‍ നടക്കും.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായ കര്‍ണാടക സ്വദേശി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയോടുള്ള ആദരസൂചകമായാണ് 75ാമത് കരസേന ദിന പരേഡ് ബംഗളൂരുവില്‍ സംഘടിപ്പിക്കുന്നത്. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ നേതൃത്വം നല്‍കുന്ന പരേഡിനുള്ള റിഹേഴ്സലും സുരക്ഷാക്രമീകരണങ്ങളുമടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബംഗളൂരു എം.ഇ.ജിയില്‍ സൈനികാഭ്യാസ പ്രകടനങ്ങളുടെ റിഹേഴ്സല്‍ നടന്നുവരുകയായിരുന്നു.മദ്രാസ് സാപ്പേഴ്സ് യുദ്ധസ്മാരകത്തില്‍ ജനറല്‍ മനോജ് പാണ്ഡെ ആദരാഞ്ജലിയര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാവും. അശ്വാരൂഢ സേനയുള്‍പ്പെടെ എട്ടു സേനാവിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.പരേഡിന് കരസേന ഹെലികോപ്ടറുകളായ ധ്രുവും രുദ്രയും അകമ്ബടിയേകും.

അഞ്ചു റെജിമെന്റുകളുടെ മിലിറ്ററി ബാന്‍ഡ് പ്രകടനവുമുണ്ടാകും. 2500ഓളം ക്ഷണിക്കപ്പെട്ട അതിഥികളും 8000ത്തിലേറെ പൊതുജനങ്ങളും പരേഡിന് സാക്ഷികളാവും. കരസേനയുടെ ആയുധപ്രദര്‍ശനത്തില്‍ പിനാക റോക്കറ്റ്, ടി 90 ടാങ്കുകള്‍, ബി.എം.പി 2 ഇന്‍ഫന്‍ട്രി ഫൈറ്റിങ് വെഹിക്കിള്‍, 155 എം.എം ബൊഫോഴ്സ് തോക്ക്, സ്വാതി റഡാര്‍ തുടങ്ങിയ പരേഡില്‍ അണിനിരത്തും.

ട്രെയിന്‍ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്കോടി നാലുവയസ്സുകാരന്‍; നടുക്കത്തോടെ യാത്രക്കാര്‍; അത്ഭുകരമായ രക്ഷപ്പെടല്‍

കൊച്ചി: അമ്മയുടെ കൈ വിടുവിച്ചോടിയ നാലുവയസ്സുകാരന്‍ തീവണ്ടി തട്ടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടുമണിയ്ക്കാണ് സംഭവം.സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളത്തിനരികെ വീണു കിടന്ന കുട്ടിയെ കടന്നാണ് നിന്നത്.കോഴിക്കോട് ഭാഗത്തേക്ക് പോകാനായി എത്തിയ ഭാര്യയും ഭര്‍ത്താവും മൂന്നു കുട്ടികളും അമ്മൂമ്മയും അടങ്ങിയ കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ലക്ഷപ്പെട്ടത്. നോര്‍ത്ത് മെട്രോ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവരെത്തിയത്.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരക്കുന്നതിനാല്‍ യാത്രക്കാര്‍ ട്രോളി പാലത്തിലൂടെയാണ് ( സാധനങ്ങള്‍ ട്രോളിയില്‍ കൊണ്ടുപോകാനുള്ള വഴി) ട്രാക്ക് മുറിച്ചു കടക്കുന്നത്. ഈ കുടുംബവും ട്രോളി പാലം വഴി കടക്കുമ്ബോഴായിരുന്നു അപകടം.കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടി അനൗണ്‍സ്‌മെന്റ് കേട്ടതോടെ ധൃതി പിടിച്ചാണ് ഇവര്‍ പാളം മുറിച്ചു കടന്നത്. ഇതിനിടെ സ്റ്റേഷനിലേക്ക് ട്രെയിന്‍ വരുന്നതു കണ്ട ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു.

അപ്പോഴേക്കും തീവണ്ടി അടുത്തെത്തിയതിനാല്‍ അമ്മയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. അതിനിടെ അമ്മയുടെ കൈ വീടുവിച്ച്‌ നാലുവയസ്സുകാരന്‍ അച്ഛന്റെ അടുത്തേക്ക് ഓടുകയായിരുന്നു.ഇതിനിടെ കുട്ടി പാളത്തിനരികില്‍ വീണു. ഇതുകണ്ട അച്ഛന്‍ ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്. പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തി കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ച ശേഷം, അതേ ട്രെയിനില്‍ തന്നെ കയറ്റി വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group