Home Featured രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി, സച്ചിന്‍റെ നേട്ടം ആവര്‍ത്തിച്ച് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി, സച്ചിന്‍റെ നേട്ടം ആവര്‍ത്തിച്ച് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

by കൊസ്‌തേപ്പ്

മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ചതുപോലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും. രഞ്ജി ട്രോഫിയില്‍ ഗോവക്കായി അരങ്ങേറിയ അര്‍ജ്ജുന്‍ രാജസ്ഥാനെതിരെ സെഞ്ചുറിയടിച്ചാണ് പിതാവിന്‍റെ നേട്ടം ആവര്‍ത്തിച്ചത്. രാജസ്ഥാനെതിരെ ഏഴാമനായി ക്രീസിലെത്തിയ അര്‍ജ്ജുന്‍ 207 പന്തില്‍ 120 റണ്‍സടിച്ചു.

201-5 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഗോവയെ അര്‍ജ്ജുനും സെഞ്ചുറിയുമായി സുയാഷ് എസ് പ്രഭുദേശായിയും ചേര്‍ന്ന്(186*) വമ്പന്‍ സ്കോറിലേക്ക് നയിച്ചു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാനെതിരെ ഗോവ ആറ് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെടുത്തിട്ടുണ്ട്. 34 വര്‍ഷം ഇതുപോലൊരു ഡിസംബറിലായിരുന്നു സച്ചിന്‍ രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയത്.

രണ്ടാം ദിനം ഏഴ് റണ്‍സെന്ന നിലയിലാണ് അര്‍ജ്ജുന്‍ ബാറ്റിംഗ് തുടങ്ങിയത്. 15 ഫോറും രണ്ട് സിക്സും അടിച്ചാണ് അര്‍ജ്ജുന്‍ സെഞ്ചുറി തികച്ചത്. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്‍റെ ഭാഗമായിരുന്ന അര്‍ജ്ജുന്‍ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സച്ചിന്‍റെ ഉപദേശപ്രകാരം ഗോവയിലേക്ക് കൂടുമാറിയത്. 2018ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറിയ ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ നായകന്‍ കൂടിയായ സച്ചിന്‍ ഇപ്പോള്‍ ടീമിന്‍റെ മെന്‍ററാണ്.

യുവരാജ് സിംഗിന്‍റെ പിതാവ് യോഗ്‌രാജ് സിംഗിന് കീഴിലാണ് അര്‍ജ്ജുന്‍ പരിശീലനം നടത്തിയത്. വിജയം ഹസാരെ ട്രോഫിയില്‍ ഗോവക്കായി ഏഴ് കളികളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയും അര്‍ജ്ജുന്‍ തിളങ്ങിയിരുന്നു.

 ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു ; സംഭവം ബംഗളുരുവില്‍

ബെംഗളൂരു : ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ മുപ്പത്തിമൂന്നുകാരി പ്രീതി കുഷ്‌വയാണ് മരിച്ചത്.ഇ കോമേഴ്‌സ് കമ്ബനിയിലെ ജീവനക്കാരിയായ യുവതി. ഡിസംബര്‍ പത്തിന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പതിനൊന്നുമാസം മാത്രം പ്രായമുള്ള ഒരു കുട്ടി ദമ്ബതികള്‍ക്കുണ്ട് . അതിനാല്‍ അടുത്ത കുട്ടി ഇപ്പോള്‍ വേണ്ടെന്നായിരുന്നു പ്രീതിയുടെ തീരുമാനം.ഭര്‍ത്താവുമായി അബോര്‍ഷന്‍ ചെയ്യുന്നതിനെക്കുറിച്ച്‌ യുവതി സംസാരിച്ചിരുന്നു.

എന്നാല്‍ ഭര്‍ത്താവ് അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഗര്‍ഭച്ഛിദ്ര ഗുളിക വാങ്ങി നല്‍കാന്‍ പ്രീതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവ് ഗുളിക വാങ്ങി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് പ്രീതി ഗുളിക വാങ്ങി കഴിക്കുകയായിരുന്നു. ഗുളിക കഴിച്ചശേഷം യുവതിക്ക് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടായി.

വേദന മൂലം പ്രീതി അവശയായെങ്കിലും ആശുപത്രിയില്‍ പോവാന്‍ വിസമ്മതിക്കുകയായിരുന്നു.പിന്നീട് അബോധാവസ്ഥയില്‍ ആയ പ്രീതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് പ്രീതിയുടെ മരണമെന്ന് സഹോദരനും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group