കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു.കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നല്‍കി. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയെതുടർന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീൻ, അല്‍ഫ് നിഷാം, അബ്ദുള്‍ വാലി, സാജിദ് എന്നിവർ ചർച്ചയില്‍ പങ്കെടുത്തു.
അർജ്ജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു.നേരത്തെ മനാഫിനെതിരേ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയർത്തിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണംചെയ്യുകയായിരുന്നെന്നും അർജുന്റെപേരില്‍ പലകോണുകളില്‍നിന്നും മനാഫ് ഫണ്ടുപിരിവ് നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ അർജുന്റെ പേരില്‍ ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്ന് മനാഫ് വിശദീകരിച്ചിരുന്നു. സ്വത്തും മുതലും വിറ്റാണ് എല്ലാംചെയ്തത്.പണപ്പിരിവ് നടത്തിയതിന് കുടുംബം തെളിവുകൊണ്ടുവന്നാല്‍ ഞാൻ മാനാഞ്ചിറ മൈതാനത്ത് വന്നുനില്‍ക്കും. എറിഞ്ഞുകൊന്നോളൂവെന്നും മനാഫ് പറഞ്ഞിരുന്നു.
അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
ഉത്തർപ്രദേശിലെ ആഗ്രയില്‍ സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.മഥുരയിലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികള്‍ പ്രചരിപ്പിച്ചത്. പഠനത്തില്‍ പിന്നാക്കമായ പത്താം ക്ലാസ് വിദ്യാർഥിക്ക് അധ്യാപിക പ്രത്യേക ട്യൂഷൻ ക്ലാസ് നല്‍കിയിരുന്നു. ഇതിനിടെ ഇരുവരും അടുത്തു. വിദ്യാർഥി, അധ്യാപികയുടെ അശ്ലീല വീഡിയോ മൊബൈല്‍ ഫോണില്‍ പകർത്തി.
തുടർന്ന് ബന്ധം നിലനിർത്താൻ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അധ്യാപിക ബന്ധത്തില്‍ നിന്നകലകുയും നമ്ബർ ബ്ലോക്ക് ചെയ്യുകയും ചെയ്തപ്പോള്‍ വിദ്യാർഥി ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കളുമായി വീഡിയോ പങ്കിട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന്, വിദ്യാർത്ഥികള്‍ വാട്ട്‌സ്‌ആപ്പില്‍ വീഡിയോ ഷെയർ ചെയ്യുകയും ഇൻസ്റ്റാഗ്രാമില്‍ പേജ് ഉണ്ടാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
അധ്യാപിക ആത്മഹത്യ ചെയ്യാൻ ആലോചിച്ചതായി പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് പൊലീസിനെ സമീപിച്ചു. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18 വയസ്സിന് മുകളിലാണോ എന്ന് പരിശോധിക്കും.