ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്ഥിര പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോഴ്‌സ് മാറ്റത്തിനുള്ള ട്രാന്‍സ്ഫര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ (ഫോം 14) വിദ്യാര്‍ത്ഥി അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ 21ന് വെകുന്നേരം 4നകം സമര്‍പ്പിക്കണം.
സ്‌കൂളുകളിലെ ഓരോ കോഴ്സിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.