Home Featured Apple Event : ആപ്പിൾ പ്രഖ്യാപിച്ചതെല്ലാം; ആപ്പിൾ ഐഫോൺ എസ്ഇ, മാക് സ്റ്റുഡിയോ, ഐപാഡ് എയർ.

Apple Event : ആപ്പിൾ പ്രഖ്യാപിച്ചതെല്ലാം; ആപ്പിൾ ഐഫോൺ എസ്ഇ, മാക് സ്റ്റുഡിയോ, ഐപാഡ് എയർ.

Everything Apple Announced: lỏ (apple) ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രൊഡക്ടുകളുടെ ലോഞ്ചിംഗ് നടന്നു. പീക്ക് പെർഫോമൻസ് എന്നാണ്പരിപാടിക്ക് ആപ്പിൾ നൽകിയ പേര്. കമ്ബനിയുടെ ആസ്ഥാനമായ കുപ്പേർട്ടിനോയിലെ ആപ്പിൾ പാർക്കിലാണ് 2022 ലെ ആദ്യത്തെ ലോഞ്ച് പരിപാടി നടന്നത്. പുതിയതായി പുറത്തിറക്കുന്ന ഐഫോൺ എസ്ഇ (IPhone SE 2022) മോഡലാണ് പ്രധാന ആകർഷണം. പുതിയ ഐപാഡ് എയർ, മാക് സ്റ്റുഡിയോ, എന്നിവയും അവതരിപ്പിച്ചു. ഈ പ്രോഡക്ടുകളെ അടുത്തറിയാം.

ഐഫോൺ എസ്ഇ 5ജി 2022 ഏറെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിൾ ഐഫോൺ എസ്ഇയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ഇത് പുറത്തിറങ്ങിയ ഓഡർ വച്ച് ടെക് ലോകം ഇതിലെ ആപ്പിൾ ഐഫോൺ എസ്ഇ 3 എന്ന് വിളിക്കുമെങ്കിലും ആപ്പിൾ അങ്ങനെയൊരു വിശേഷണം നൽകുന്നില്ല. ആപ്പിൾ ഐഫോൺ എസ്ഇ എന്ന് തന്നെയാണ് ആപ്പിൾ വിളിക്കുന്നത്. ചില ആപ്പിൾ വാർത്ത സൈറ്റുകൾ ആപ്പിൾ ഐഫോൺ എസ്ഇ 2022 എന്ന് വിളിക്കുന്നുണ്ട്. 2020 ലാണ് അവസാനമായി ഇതിന് മുൻപ് ആപ്പിൾ ഐഫോൺ എസ്ഇ പുറത്തിറങ്ങിയത്. അതിൽ നിന്നും ബഹുദൂരം പ്രത്യേകതകളിൽ അപ്ഡേഷൻ പുതിയ ഫോണിലുണ്ട്. 5ജിസംവിധാനത്തോടെയാണ് പുതിയ ആപ്പിൾ ഐഫോൺ എസ്ഇ എത്തുന്നത്. എസ്ഇ എന്നാൽ സ്പെഷ്യൻ എഡിഷൻ എന്നതിന്റെ ചുരുക്കമാണ്. ഐഫോൺ എസ്ഇ 5ജി വരുന്നത് 2020 എഡിഷന്റെ അതേ ഡിസൈൻ എലമെന്റുകൾ ഏറെ കടം കൊണ്ടാണ്. എന്നാൽ ചില മാറ്റങ്ങൾ ഉണ്ട്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്.ഐഫോൺ 13 ൽ ഉപയോഗിച്ച പ്രൊട്ടക്ടീവ് ഗ്ലാസ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു. എ15 ബയോണിക് ചിപ്പ് ആണ് ഈ ഫോണിന്റെ ശേഷി നിർണ്ണയിക്കുന്നത്. 5ജി ലഭ്യമാണ് ഈ ഫോണിൽ ആപ്പിൾ ഐഫോൺ 13 സീരിസിൽ ഉപയോഗിച്ച അതെ ചിപ്പ് സെറ്റാണ് എ15 ബയോണിക്. ഇത് പുതിയ എസ്ഇക്ക് കൂടുതൽ ഗ്രാഫിക്, പ്രവർത്തന വേഗത നൽകും. ഈ ചിപ്പ് സെറ്റ് 6 കോർ സിപിയു, 4 കോർ ജിപിയു, 16 കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നതാണ്.

കൂടിയ ബാറ്ററി ശേഷിയും പുതിയ എസ്ഇ മോഡൽ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആപ്പിളിന്റെ അവകാശവാദം. ക്യാമറയിലേക്ക് വന്നാൽ 12 എംപി മെയിൻ ക്യാമറയാണ് ഇതിനുള്ളത്. സ്മാർട്ട് എച്ച്ഡിആർ 4, ഫോട്ടോഗ്രാഫിക് റ്റെൽ, ഡീപ് ഫ്യൂഷൻ, പോട്രിയേറ്റ് മോഡ് തുടങ്ങിയ പ്രത്യേകതകൾ ഈ ക്യാമറയ്ക്ക് ഉണ്ട്. ഐഫോൺ എസ്ഇ 5ജി ഐഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വിശദമായി അറിയാൻ ഐപാഡ് എയർ സെപ്തംബർ 2020ക്ക് ശേഷം ഐപാഡ് എയറിൽ വരുന്ന അപ്ഡേറ്റാണ് ഈ പുതിയ മോഡൽ. ബെസൽ വീണ്ടും കുറച്ചിട്ടുണ്ട്. കോർണറുകൾ റൌണ്ടഡ് തന്നെയാണ്. ഐപാഡ് പ്രോ പോലുള്ള എഡ്ജുകൾ നൽകിയിട്ടുണ്ട്. യുഎസ്ബി സി പോർട്ടൽ, പവർ ബട്ടണിൽ ടച്ച് ഐഡി എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എ14 ബയോണിക്

ചിപ്പാണ് ഫോണിന്റെ ശേഷി നിർണ്ണയിക്കുന്നത്. അസസ്സറി കീബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.

599 ഡോളറാണ് (46102 രൂപയോളം) ബേസിക്ക് മോഡലിന്റെ വില. 64 ജിബി, 256 ജിബി പതിപ്പുകളിൽ ഇറങ്ങും. സെല്ലുലാർ ടൈപ്പ്, വൈഫൈ ടൈപ്പ് എന്നിവ പ്രത്യേകം ഉണ്ട്. വിലയിലും വ്യത്യാസം കാണും.മാക് സ്റ്റുഡിയോ കഴിഞ്ഞ ലോഞ്ചിംഗ് ഈവന്റിലെ പ്രധാന പ്രോഡക്ടുകളിൽ ഒന്നായിരുന്നു ആപ്പിൾ ഡെസ്ക്ടോപ്പ് പിസിയായ മാക് സ്റ്റുഡിയോ ( Mac Studio). വളരെ വലിപ്പം എറിയതാണ് മാക് സ്റ്റുഡിയോ, മാക് മിനിയെക്കാൾ രണ്ടിരട്ടി വലിപ്പം ഉണ്ട്. 4 തണ്ടർ ബോൾട്ട് പോർട്സ് ഇതിനുണ്ട്. രണ്ട് യുഎസ്ബി സ്ലോട്ടുകളുണ്ട്. ഒരു എച്ച്ജിഎംഐ പോർട്ടുണ്ട്. ഹെഡ്ഫോൺ ജാക്ക് പിറകിലാണ്. വൈഫൈ ബ്ലൂടൂത്ത് ഇൻബിൽഡ് ആണ്. 4കെ ടിവിക്ക് സമാനമായ എക്സ്ഡിആർ ഡിസ്പ്ലേ മോണിറ്ററാണ് ഇതിനുള്ളത്. എം1 മാക്സ് ചിപ്പോ, എം1 മാക്സ് ചിപ്പോ ആണ് ഇതിൽ ഉപയോഗിചിരിക്കുന്നത്.

ടിവിക്ക് സമാനമായ എക്സ്ഡിആർ ഡിസ്പ്ലേ മോണിറ്ററാണ് ഇതിനുള്ളത്. എം1 മാക്സ് ചിപ്പോ, എം1 മാക്സ് ചിപ്പോ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.എം1 മാക്സ് ചിപ്പുള്ള ഐമാക്സ് സ്റ്റുഡിയോയ്ക്ക് 1,999 ഡോളറാണ് (153856 രൂപയോളം) വിലവരും. അതേ സമയം എം1 അൾട്രയുള്ള മാക് സ്റ്റുഡിയോയ്ക്ക് 3,999 ഡോളർ (307789 രൂപ) വിലവരും.

ലൈവ് സ്പോർട് സ്ട്രീംമിംഗിലേക്ക് ആപ്പിൾ അമേരിക്കയിലെ ആവേശമായ വെള്ളിയാഴ്ചകളിലെ ബേസ് ബോൾ ലീഗ് മത്സരങ്ങൾ ലൈവായി കാണിച്ച് സ്പോർട്സ് സ്ട്രീംമിംഗ് രംഗത്തേക്ക് ആപ്പിൾ കടക്കുന്നു എന്നാണ് പുതിയ വാർത്ത. ആപ്പിൾ ടിവി വഴിയായിരിക്കും പ്രക്ഷേപണം. ഇതിന്റെ വിശദവിവരങ്ങൾ വരാനുണ്ട്.ആപ്പിൾ ടിവി വഴിയായിരിക്കും പ്രക്ഷേപണം. ഇതിന്റെ വിശദവിവരങ്ങൾ വരാനുണ്ട്.

ഐഒഎസ് 15.4 ഇല്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഒഎസ് 15.4 പ്രഖ്യാപനം ആപ്പിൾ നടത്തിയില്ല. ഏറെ പ്രതീക്ഷയോടെയാണ് പലരും ഇതിനായി കാത്തിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group