ബെംഗളൂരു :നഗരത്തിലെ മാളുകളും ഐടി പാർക്കുകളും വൻകിട അപ്പാർട്മെന്റ് കോംപ്ലക്സുകളും ഉറവിടത്തിൽ തന്നെ ദ്രവമാലിന്യം സംസ്കരിക്കണമെന്ന ചട്ടം നടപ്പിലാക്കാൻ തയാറെടുത്ത് ബിബിഎംപി. നഗരവികസന വകുപ്പ് അനുമതി നൽകിയതോടെയാണ് ചട്ടം ഭേദഗതി ചെയ്ത് നടപ്പിലാക്കാൻ ബിബിഎംപി ഒരുങ്ങുന്നത്.
100 ഫ്ലാറ്റുകളിൽ കൂടുതലുള്ള അപ്പാർട്മെന്റുകളിലാണ് സംസ്കരണം നിർബന്ധമാക്കുക. 5,000 ചതുരശ്ര അടിയിൽ കുറയാത്ത സ്ഥലം സംസ്കരണ പ്ലാന്റിനായി മാറ്റി വയ്ക്കണം.ഉറവിട മാലിന്യസംസ്കരണം വ്യാപകമാക്കിയാൽ ബിബിഎംപിയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തുന്ന ദ്രവമാലിന്യ ത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാൻ സാധിക്കും.
പ്രതിദിനം 2,500-3,000 ടൺ വരെ ദ്രവമാ ലിന്യമാണ് ബിബിഎംപി വിവിധ വാർഡു കളിൽ നിന്നായി സംഭരിക്കുന്നത്.മിനി പ്ലാന്റുകൾ ഹിറ്റ്ദ്രവമാലിന്യ സംസ്കരണത്തിന് ബിബി എംപിക്ക് 7 പ്ലാന്റുകളാണുള്ളത്. പ്ലാന്റിന്റെ സംസ്കരണ ശേഷിയിൽ കൂടുതൽ മാലിന്യമാണ് പ്രതിദിനം ഇവിടെ എത്തുന്നത്.
ദിവസങ്ങളോളം കുന്നുകൂടി കിടക്കുന്ന മാലിന്യം തടാകങ്ങളും കുഴൽക്കിണറുകളും മലിനമാക്കുന്നതിന് പുറമേ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. നേരത്തേ ഖരമാലിന്യം സംസ്കരിക്കാനുള്ള മിനി പ്ലാന്റുകൾ അപ്പാർട്മെന്റുകളിലും മാളുകളിലും ആരംഭിച്ചത് വിജയകരമായിരുന്നു.
പച്ചക്കറി, ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടുന്ന ദ്രവമാലിന്യത്തിലെ ജലാംശം ഉണക്കിയാണ് കംപോസ്റ്റ് വളം ഉൾപ്പെടെ നിർമിക്കുന്നത്.ജലാംശം വേഗത്തിൽ ഉണക്കി സംസ്കരിക്കാൻ സാധിക്കുന്ന യന്ത്രങ്ങൾ വ്യാപകമായതോടെ മിനി പ്ലാന്റുകൾ നിർമിച്ച് സംസ്കരണം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.