ബംഗളുരു: ഐപിഎല്‍ 2026-ന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (SRH) തോല്‍പ്പിച്ചപ്പോള്‍, ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രം വിരാട് കോലിയുടെ പ്രിയതമയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയായിരുന്നു.ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച കോലി, തന്റെ ട്രേഡ്മാര്‍ക്ക് ശൈലിയില്‍ അനുഷ്‌കയ്ക്ക് നേരെ ഫ്‌ളൈയിങ് കിസ് നല്‍കിയത് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.മത്സരത്തിനിടെ കോലി ഒരു ക്യാച്ച് കൈവിട്ടപ്പോള്‍ അനുഷ്‌ക ചിരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ കായികപ്രേമികള്‍ക്കൊപ്പം ഫാഷന്‍ ലോകവും അനുഷ്‌കയുടെ ഈ സ്റ്റേഡിയം ലുക്കിന് പിന്നാലെയാണ്. അതിമനോഹരമായ ഒരു ഫ്‌ളോറല്‍ ടോപ്പും ഹൈ-വെയ്സ്റ്റ് ജീന്‍സും ധരിച്ചാണ് അനുഷ്‌ക എത്തിയത്. സ്വര്‍ണ നെക്ക്ലേസ് കൂടി ധരിച്ച് സിപിളും സ്‌റ്റൈലിഷുമായ ലുക്കിലാണ് താരം ഗ്യാലറിയില്‍ ഇരുന്നത്. ലളിതമെങ്കിലും ക്ലാസിക് ആയ ഈ വേഷത്തിനൊപ്പം മിനിമല്‍ മേക്കപ്പും ലളിതമായ ഒരു സ്വര്‍ണ്ണ മാലയും ചേര്‍ന്നപ്പോള്‍ അനുഷ്‌കയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഐപിഎല്‍ 2025-ലെ കിരീട ജേതാക്കളായ ആര്‍സിബി, ഈ വര്‍ഷത്തെ ആദ്യ മത്സരത്തിലും മികച്ച വിജയം നേടിയതോടെ ഗ്യാലറിയിലും ഗ്രൗണ്ടിലും ‘വിരുഷ്‌ക’ പ്രണയ നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു സായാഹ്നമായിരുന്നു അത്.അതേസമയം അനുഷ്‌ക ധരിച്ച വസ്ത്രങ്ങളുടെ വിലയും ഇതിനകം ചിലര്‍ കണ്ടെത്തി പങ്കുവെച്ചു. ഗൂഗിള്‍ ലെന്‍സിന്റെ സഹായത്തോടെയാണ് ഇത് കണ്ടെത്തിയത്. സാന്‍ഡ്രോയുടെ അഞ്ച് പോക്കറ്റുള്ള, ഹൈ വെയ്സ്റ്റ്-ലോങ് ബാരല്‍ ഫിറ്റ് ജീന്‍സാണ് താരം ധരിച്ചത്. 239 പൗണ്ട് (29,925 രൂപ) ആണ് കമ്പനി പറയുന്ന ഈ ജീന്‍സിന്റെ വില. സെസേന്‍ എന്ന ബ്രാന്‍ഡിന്റേതാണ് അനുഷ്‌ക ധരിച്ച ടോപ്പ്. ഇതിന്റെ വില 150 യൂറോ (16,361 രൂപ) ആണ്.46,286 രൂപയാണ് അനുഷ്‌കയുടെ വസ്ത്രങ്ങളുടെ ആകെ വില.ഐപിഎല്‍ മത്സരത്തിനിടെ അനുഷ്‌കാ ശര്‍മയും വിരാട് കോലിയും തമ്മിലുള്ള ചില പ്രണയ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗ്രൗണ്ടില്‍ നിന്ന് കോലി അനുഷ്‌കയ്ക്കുനേരെ ഫ്ളൈയിങ് കിസ് നല്‍കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നാലെ അനുഷ്‌ക തിരിച്ച് തന്റെ പ്രിയപ്പെട്ടവനും ഫ്ളൈയിങ് കിസ് നല്‍കി. ഐപിഎല്ലിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ തന്നെ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.