Home Featured മതംമാറ്റം തടയുന്ന നിയമം നടപ്പാക്കാൻ ദൗത്യസേന; കർണാടക മുഖ്യമന്ത്രി

മതംമാറ്റം തടയുന്ന നിയമം നടപ്പാക്കാൻ ദൗത്യസേന; കർണാടക മുഖ്യമന്ത്രി

by കൊസ്‌തേപ്പ്

ബെംഗളൂരു :നിർബന്ധിത മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ നിയമമാക്കുമെന്നു മാത്രമല്ല, കർശനമായി നടപ്പാക്കാൻ ദൗത്യസേനയെയും നിയോഗിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അധികാരത്തിലേറിയാൽ ഈ നിയമം റദ്ദാക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദം നടപ്പാകില്ല. ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിൽ നിയമസഭാ കൗൺസിലിലും ബിൽ അവതരിപ്പിക്കാനാണു നീക്കം.

വികസനത്തിനു തടസ്സമായി നിൽക്കുന്ന നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തി ക്ഷേത്രങ്ങളെ കൂടുതൽ സ്വതന്ത്രമാക്കുമെന്നും ബൊമ്മ പറഞ്ഞു. നിയമസഭയിൽ പാസാക്കിയ ബിൽ കൗൺസിലിൽ അവതരിപ്പിക്കുന്നതു നീണ്ടുപോയാൽ ഓർഡിനൻസ് ആയി നടപ്പാക്കുമെന്നാണു സൂചന.

You may also like

error: Content is protected !!
Join Our WhatsApp Group