Home Featured മൂന്ന് തവണ ബലാത്സംഗം ചെയ്‌തു; നടനും അവതാരകനുമായ ഗോവിന്ദന്‍കുട്ടിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി

മൂന്ന് തവണ ബലാത്സംഗം ചെയ്‌തു; നടനും അവതാരകനുമായ ഗോവിന്ദന്‍കുട്ടിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി

കൊച്ചി: നടനും അവതാരകനുമായ അടൂര്‍ കടമ്ബനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്‌ക്കെതിരെ വീണ്ടും പീഡനം.2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതി നല്‍കിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച്‌ പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അതിനുശേഷം വിവാഹത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. നവംബര്‍ ഇരുപത്തിനാലിനായിരുന്നു നടി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് നടനെതിരെ സമാനരീതിയില്‍ വീണ്ടും പരാതി വന്നത്.

ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം ; ജഡത്തിന് ആറുദിവസത്തെ പഴക്കം

കൊല്ലം : ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമ മാത നാഷണല്‍ കോളജിന് സമീപത്താണ് സംഭവം. കൊല്ലം മാമൂട്, പുളിക്കുന്നില്‍ ഹൗസില്‍ ഉമ പ്രസന്നനെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രദേശവാസി സംസാരിക്കുന്നുകൊല്ലം : ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമ മാത നാഷണല്‍ കോളജിന് സമീപത്താണ് സംഭവം.

കൊല്ലം മാമൂട്, പുളിക്കുന്നില്‍ ഹൗസില്‍ ഉമ പ്രസന്നനെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്.2022 ഡിസംബര്‍ 29ാം തിയതി വൈകിട്ട് കൊല്ലം ബീച്ചില്‍ നിന്നും ഉമയുടെ ബാഗും, മൊബൈല്‍ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. നേരം ഏറെ വൈകിയിട്ടും യുവതി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മാതാവും സഹോദരങ്ങളും ഇവരുടെ ബന്ധുക്കളുടെ വീട്ടില്‍ അന്വേഷിച്ചു. എന്നാല്‍, കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന്, ഉമയുടെ മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഉമയ്ക്കായി കുണ്ടറ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെ(ജനുവരി മൂന്ന്) വൈകിട്ടോടെ മൃതദേഹം ഫാത്തിമ മാത കോളജിന് സമീപത്തെ ഭാരത രാജ്ഞി പള്ളിക്ക് മുന്‍പിലെ ഉപയോഗശൂന്യമായ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. കോളജ് വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group