Home Featured കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം

കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം

by കൊസ്‌തേപ്പ്

ബംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. 160 വര്‍ഷം പഴക്കമുള്ള സെന്‍റ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെന്‍റ് ആന്‍റണിയുടെ പ്രതിമയും തകര്‍ത്തു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കോലാറില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍ മത പുസ്തകങ്ങള്‍ കത്തിച്ചിരുന്നു.

ബംഗളൂരുവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ സൂസൈപാളയത്താണ് പള്ളി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് അക്രമണം നടന്നതെന്ന് പുരോഹിതന്‍ വികാരി ഫാ. ആന്‍റണി ഡാനിയേല്‍ പറഞ്ഞു. പുലര്‍ച്ചെ 5.40നാണ് സംഭവം ഇടവകാംഗത്തിന്‍റെ ശ്രദ്ധയില്‍പെടുന്നത്. ഇത്തരത്തിലൊരു ആക്രമണം ആദ്യമായിട്ടാണെന്ന് ഫാദര്‍ പ്രതികരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രണം നടന്നിരുന്നു.

നിയമസഭയില്‍ കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ആക്രമണം. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനാണ് പുതിയ ബില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ബില്ലെന്നും ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സമാന ബില്ലിനേക്കാള്‍ കടുപ്പമേറിയതാണെന്നും വിമര്‍ശകര്‍ പറയുന്നു. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബില്ലിനെതിരെ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group