Home Featured റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ സ്ഥാനം രാജിവച്ച് അനിൽ അംബാനി, രാഹുൽ സരിനെ അഡീഷണൽ ഡയറക്ടറായി നിയമിച്ചു

റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ സ്ഥാനം രാജിവച്ച് അനിൽ അംബാനി, രാഹുൽ സരിനെ അഡീഷണൽ ഡയറക്ടറായി നിയമിച്ചു

ന്യൂഡൽഹി: റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ സ്ഥാനം രാജിവച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി . വെള്ളിയാഴ്ചയാണ് റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഡയറക്ടർ സ്ഥാനം അനിൽ അംബാനി ഒഴിഞ്ഞത്.“സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഇടക്കാല ഉത്തരവിന് അനുസൃതമായി അനിൽ അംബാനി റിലയൻസ് പവറിന്റെ ബോർഡിൽ നിന്ന് സ്ഥാനമൊഴിഞ്ഞു, റിലയൻസ് പവർപ്രസ്താവനയിൽ വ്യക്തമാക്കി.

സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനിൽ അംബാനി തങ്ങളുടെ ബോർഡിൽ നിന്ന് രാജിവെച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കുള്ള പ്രത്യേക ഫയലിംഗിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പറഞ്ഞു.

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെയും അനിൽ അംബാനിയെയും മറ്റ് മൂന്ന് വ്യക്തികളെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ കമ്ബനിയിൽ നിന്ന്പണം തട്ടിയെടുത്തുവെന്നാരോപിച്ച് ഫെബ്രുവരിയിൽ സെബി വിലക്കിയിരുന്നു. “സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരുമായോ, ലിഡ് പബ്ലിക് കമ്ബനിയുമായോ, പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും പൊതു കമ്ബനിയുടെ ആക്ടിംഗ് ഡയറക്ടർമാരുമായോ പ്രൊമോട്ടർമാരുമായോ ബന്ധം പുലർത്തുന്നതിൽ നിന്നും അംബാനിയെയും മറ്റ് മൂന്ന് പേരെയും റെഗുലേറ്റർ തടഞ്ഞിട്ടുണ്ട്.പൊതുയോഗത്തിലെ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി വെള്ളിയാഴ്ച ആർപവർ, ആർഇൻഫ്ര എന്നിവയുടെ ബോർഡുകളിൽ അഞ്ച് വർഷത്തേക്ക് ഇൻഡിപെൻഡന്റ് ഡയറക്ടർ എന്ന നിലയിൽ രാഹുൽ സരിനെ അഡീഷണൽ ഡയറക്ടറായി നിയമിച്ചതായി രണ്ട് റിലയൻസ് ഗ്രൂപ്പ് കമ്ബനികളും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group