Home Featured ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക് ട്രെയിലർ പുറത്ത്, സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ, ആരാണ് എന്ന് അറിയുമോ?

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക് ട്രെയിലർ പുറത്ത്, സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ, ആരാണ് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ഒരു നാട്ടിൻപുറത്തെ സാധാരണക്കാരനായ വ്യക്തിയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു റോബോട്ടും തമ്മിലുള്ള വ്യക്തിബന്ധം ആണ് ഈ സിനിമ അവതരിപ്പിച്ചത്. ചിത്രം വളരെ വലിയ ഒരു വിജയമായിരുന്നു. നവാഗതനായ രതീഷ് പൊതുവാൾ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. നിരവധി അവാർഡുകൾ ചിത്രം വാരിക്കൂട്ടുകയും ചെയ്തു.

സുരാജ് വെഞ്ഞാറമൂട് ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സൗബിൻ ആയിരുന്നു. എങ്കിലും ആളുകളുടെ എല്ലാം മനം കവർന്നത് ഒരു കുഞ്ഞു റോബോട്ട് ആയിരുന്നു. ഈ റോബോട്ട് ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം എന്ന് നിസ്സംശയം പറയാം. ഇപ്പോൾ ഈ സിനിമയുടെ തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. എന്താണ് സിനിമയുടെ പേര് എന്ന് അറിയുമോ?

ഗൂഗിൾ കുട്ടപ്പാ എന്നാണ് സിനിമയുടെ പേര്. ഇപ്പോൾ ഈ സിനിമയുടെ ട്രെയിലർ ആണ് പുറത്ത് വന്നിരിക്കുന്നത്. ആരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് അറിയുമോ? കെ എസ് രവികുമാറാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. പടയപ്പ അടക്കമുള്ള നിരവധി സിനിമകൾ സംവിധാനം ചെയ്ത മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. ലിംഗ എന്ന രജനീകാന്ത് സിനിമയാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

സിനിമയിലെ മറ്റുള്ള കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണ് എന്ന് അറിയുമോ? യോഗി ബാബു ആണ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തുകൊണ്ട് എത്തുന്നത്. ദർശൻ ആണ് ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോസ്ലിയ ആണ് ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നത്. അതേസമയം സിനിമ സംവിധാനം ചെയ്യുന്നത് ശബരി ശരവണൻ എന്ന വ്യക്തിയാണ്. ജിബ്രാൻ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എന്തായാലും മലയാളികളെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ് ഈ സിനിമയുടെ റിലീസിന് വേണ്ടി.

You may also like

error: Content is protected !!
Join Our WhatsApp Group