Home Featured സോഷ്യല്‍ മീഡിയയില്‍ വൈറലായി ബംഗളൂരിലെ “സുന്ദരി ഓട്ടോ’.

സോഷ്യല്‍ മീഡിയയില്‍ വൈറലായി ബംഗളൂരിലെ “സുന്ദരി ഓട്ടോ’.

ഓട്ടോ സാധാരണക്കാരന്‍റെ ബെന്‍സ്’ എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. ഏത് ചെറുവഴിയിലൂടെയും നമുക്കരികിലേക്ക് എത്തുന്ന ഈ സവാരി വാഹനത്തില്‍ ഒരിക്കലെങ്കിലും കയറാത്തവര്‍ ചുരുക്കമായിരിക്കും.കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഈ വാഹനം നമ്മുടെ ഇടയില്‍ കാണപ്പെടുന്നു.മിക്ക ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തങ്ങളുടെ ഓട്ടോ വളരെ ഭംഗിയായിട്ടാണ് കൊണ്ടുനടക്കാറുള്ളത്.പലരും അത് അലങ്കരിക്കാറുണ്ട്. ഇത്തരത്തില്‍ അലങ്കൃതമായ ഒരു ഓട്ടോ വിശേഷമാണ് നെറ്റിസണില്‍ ഇപ്പോള്‍ വൈറലാകുന്നത്.

അജിത്‌സഹാനി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ എത്തിയ വീഡിയോയില്‍ ബംഗളൂരുവിലുള്ള ഒരു ഓട്ടോയുടെ വിശേഷമാണുള്ളത്. ദൃശ്യങ്ങളില്‍ വഴിയില്‍ ഈ ഓട്ടോ കിടക്കുകയാണ്. ഈ വാഹനത്തിന് കാറിന്‍റേതിന് സമാനമായ വാതിലുകള്‍ കാണാം. അത് അടച്ചശേഷം നോക്കുമ്ബോള്‍ വാഹനത്തില്‍ ലൈറ്റുകള്‍ കത്തുകയാണ്.മള്‍ട്ടി-കളര്‍ എല്‍ഇഡി ലൈറ്റുകളാകണ് ഈ വാഹനത്തിലുള്ളത്. യാത്രക്കാരുടെ സൗകര്യാര്‍ഥം കുഷ്യന്‍, ലെതര്‍ സീറ്റുകള്‍, ഫാന്‍ എന്നിവയ്ക്കൊപ്പം ട്രേ ടേബിളുകളും ഈ ഓട്ടോയില്‍ ഡ്രൈവര്‍ ഒരുക്കിയിട്ടുണ്ട്.

കൂടാതെ, അന്തരിച്ച കന്നഡ നടന്മാരായ പുനീത് രാജ്കുമാറിന്‍റേയും ശങ്കര്‍ നാഗിന്‍റേയും പോസ്റ്ററുകളും ഓട്ടോയിലുണ്ട്. ഏറെ സവിശേഷതകളുള്ള ഈ ഓട്ടോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നു.നിരവധി കമന്‍റുകള്‍ ഈ “സുന്ദരി ഓട്ടോയ്ക്ക്’ ലഭിക്കുകയുണ്ടായി. “സ്മാര്‍ട്ട് സിറ്റി ബംഗളൂരുവിലെ ഹൈടെക് ഓട്ടോ’ എന്നാണൊരാള്‍ കുറിച്ചത്.

https://twitter.com/ajithkumar1995a/status/1664335898216112128?s=20

ശ്രദ്ധയുടെ ആത്മഹത്യ: അമല്‍ജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍ ഒഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍

കോട്ടയം: ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.ഹോസ്റ്റല്‍ ഒഴിയാൻ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് മാനേജ്മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.സ്ഥലം എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുക.

ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും.ഇന്നലെ മാനേജ്മെൻ്റ് അധികൃതര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണെന്നാണ് സഹപാഠികളുടെ ആരോപണം.

You may also like

error: Content is protected !!
Join Our WhatsApp Group