കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 28 ന് കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനും എത്തും. ബിജെപി ശക്തമായി നിലകൊള്ളുന്ന കിറ്റൂർ-കർണാടക (മുംബൈ-കർണാടക) മേഖലയിലേക്കുള്ള സന്ദർശനം ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഷാ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണ്.
ഈ പര്യടനവും വരും ദിവസങ്ങളിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഇത്തരം കൂടുതൽ സന്ദർശനങ്ങളും പാർട്ടിയെ കേഡർ ബേസ് സമാഹരിക്കാനും നിയമസഭയിൽ 150 ദൗത്യം (224 സീറ്റിൽ 150 എങ്കിലും നേടുക) ലക്ഷ്യം കൈവരിക്കാനും സഹായിക്കുമെന്ന് ബിജെപിയുടെ കർണാടക ഘടകം പ്രതീക്ഷിക്കുന്നു.
അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ച് കഴിഞ്ഞു. പഴയ മൈസൂരു മേഖലയിലുള്ള ജെ ഡി എസ് കോട്ടകളിൽ അമിത് ഷായുടെ പ്രത്യേക പരിപാടികളാണ് ബി ജെ പി തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മാണ്ഡ്യയിൽ അമിത് ഷാ വിവിധ പരിപാടികളിൽ പങ്കെടുക്കും
ജെ ഡി എസിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് മാണ്ഡ്യ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 9 ൽ ഏഴ് സീറ്റുകളും നേടിയെടുക്കാൻ ജെ ഡി എസിന് സാധിച്ചിരുന്നു. മൈസൂരു മേഖവയിലെ നാല് ജില്ലകളിലുമായി 29 നിയമസഭ സീറ്റുകൾ ആണ് ഉള്ളത്. ഇതിൽ അഞ്ചിടത്ത് ബി ജെ പിയായിരുന്നു 2018 ൽ വിജയിച്ചത്. അധികാരം നിലനിർത്താൻ പഴയ മൈസൂരു മേഖല ഏറെ നിർണായകമാണെന്നാണ് ബി ജെ പി വിലയിരുത്തുന്നത്. തുനിഞ്ഞിറങ്ങിയാൽ മൈസൂരുവിൽ സ്വാധീനം നേടാനാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ.
2019 ൽ ൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ കെ ആർ പേട്ട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ജെ ഡി എസ് നേതാവായിരുന്നു നാരായണ ഗൗഡയെ ബി ജെ പിയിൽ എത്തിച്ച് കൊണ്ടായിരുന്നു പാർട്ടി ഇവിടെ ചരിത്രം കുറിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുമതല അംബരീഷിലൂടെ മാണ്ഡ്യ പിടിക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. സ്വതന്ത്രയായി മത്സരത്തിന് ഇറങ്ങിയ സുമലതയ്ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അവർ ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ഇവിടെ ബി ജെ പി നീക്കങ്ങൾ അത്ര പെട്ടെന്ന് വിജയിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വൊക്കാലിഗ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. പൊതുവെ കോൺഗ്രസിനേയും ജെ ഡി എസിനേയും പിന്തുണയ്ക്കുന്നവരാണ് ഈ സമുദായാംഗങ്ങൾ. വൊക്കാലിഗ സമുദായക്കാരനായ ഡി കെ ശിവകുമാറിനെ അധ്യക്ഷനാക്കിയതിലൂടെ സമുദായ വോട്ടുകൾ തങ്ങൾക്ക് മറിയുമെന്നാണ് കോൺഗ്രസ് ഇവിടെ പ്രതീക്ഷ പുലർത്തുന്നത്.
ചിക്കന്‍ വാങ്ങിയവര്‍ പണം നല്‍കിയില്ല;കാസര്‍കോട് കട പൂട്ടുമെന്ന ബോർഡ് വെച്ച് ഉടമയുടെ പ്രതിഷേധം
കാസർഗോഡ് :കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം. നിങ്ങള്‍ വാങ്ങിയതിന്റെ പൈസ ഉടന്‍ തന്നെ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ ചിക്കന്‍ കടം വാങ്ങിയവര്‍ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച ഒരു വ്യാപാരി തന്റെ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകളാണിത്.
കാസര്‍കോഡ് ആദൂരിലെ സി.എ നഗര്‍ ചിക്കന്‍ കട ഉടമയായ മുന്‍ പ്രവാസി ഹാരിസാണ് കടം വാങ്ങിയ ചിക്കന്റെ പണം തരാത്തവരോടുള്ള പ്രതിഷേധം പരസ്യമാക്കിയത്. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ഹാരിസിന് കട അടച്ചിടേണ്ടി വന്നത്.കഴിഞ്ഞ 20 വർഷത്തോളമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിലാണ് ഉപജീവന മാര്‍ഗമായി ഒന്നരവർഷം മുന്‍പ് ഒരു കോഴിക്കട ആരംഭിച്ചത്.
ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കന്‍ വാങ്ങിയത് വലിയ തിരിച്ചടിയായി.വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
പലരില്‍ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് പറഞ്ഞു. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കന്‍ കടം കൊടുത്തത് കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി. അടുപ്പമുള്ള ചിലര്‍ നൽകിയ ഉപദേശത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് പറയുന്നു.ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ വിളിച്ചിട്ടുമില്ലെന്ന് ഹാരിസ് പറഞ്ഞു.