ബംഗളൂരു: വെള്ളിയാഴ്ച വൈകീട്ട് പെയ്ത മഴയെ തുടര്‍ന്ന് ബി.ജെ.പി ദേവനഹള്ളിയിലെ വിജയപുരയില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമിത് ഷാ ദേവനഹള്ളിയിലെ റാലിക്കുശേഷം ബംഗളൂരുവിലേക്ക് തിരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, മഴയെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ കെ.എച്ച്. മുനിയപ്പക്കെതിരെ മുനിഷാമപ്പയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. വിമാനത്താവളത്തില്‍നിന്ന് നേരെ ബംഗളൂരുവിലെ ഹോട്ടലിലേക്ക് തിരിച്ച അമിത് ഷാ കര്‍ണാടകയിലെ നേതാക്കളുമായി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. ജഗദീഷ് ഷെട്ടാറും ലക്ഷ്മണ് സവാദിയും ബി.ജെ.പി വിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യും.
കൊച്ചിയില്‍ പ്രധാമന്ത്രിയുടെ റോഡ് ഷോ: പഴുതടച്ച സുരക്ഷ, 2000 ലധികം പൊലീസുകാര്‍
കൊച്ചി: കേരളാ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കനത്ത സുരക്ഷ. ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍ കെ സേതുരാമന് അറിയിച്ചു.രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ഉന്നതതല യോഗം ചേരും.
കൊച്ചിയില്‍ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സമയത്ത് ട്രാഫിക് ക്രമീകരങ്ങള്‍ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന വിവരം പുറത്തുവന്നിരുന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കമുള്ള എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോര്‍ന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്.സുരക്ഷാ സ്കീം ചോര്‍ന്ന സംഭവത്തില്‍ എഡിജിപി ഇന്റലിജന്‍സ് ടികെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്കീം തയ്യാറാക്കിത്തുടങ്ങി.അതിനിടയില്‍, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കത്ത് വഴി ഭീഷണി സന്ദേശം.
എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്.കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.