Home Featured അമിത് ഷാ 11ന് ബെംഗളൂരുവിൽ

അമിത് ഷാ 11ന് ബെംഗളൂരുവിൽ

ബെംഗളൂരു: തിരദേശമേഖലയായ ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 11ന് സന്ദർശനം നടത്തും. 3 മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന കർണാടകയിൽ, ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഷാ എത്തുന്നത്.പുത്തൂരിലെ സെൻട്രൽ അരക്കാനേറ്റ് ആൻഡ് കോക്കോ പ്രോസസ്സിംഗ് കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കാപ്കോ) സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹം ഒരു ലക്ഷത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിക്കുന്ന പൊതുറാലിയെ അഭിസംബോധന ചെയ്യും.

അര്‍ദ്ധരാത്രിയില്‍ തെരുവുകളിലൂടെ പൂര്‍ണ നഗ്നയായ യുവതി സഞ്ചരിക്കുന്നു,അജ്ഞാതയായ യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

ലക്‌നൗ : കൊടുംതണുപ്പില്‍ തെരുവുകളിലൂടെ ഒരു പേടിയും ഇല്ലാതെ നഗ്‌നയായ യുവതി സഞ്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നു.ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇനിയും യുവതിയെ കണ്ടെത്താനായിട്ടില്ല.

ജനുവരി 29നാണ് യുവതിയുടെ വീഡിയോ പുറത്ത് വന്നത്. തെരുവിലൂടെ നടന്ന യുവതി വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസിയായ ഒരാള്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉദ്ദേശം 25 വയസ് തോന്നിക്കുന്ന യുവതിയെ ബൈക്കില്‍ രണ്ട് പേര്‍ പിന്തുടര്‍ന്നെന്നും പരാതിക്കാരന്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് രാംപൂര്‍ പൊലീസ് അറിയിച്ചു. ഇതേതുടര്‍ന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. യുവതിയെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group