Home Featured ബെംഗളൂരുവിൽ സേഫ് സിറ്റി പദ്ധതിക്ക് തുടക്കം

ബെംഗളൂരുവിൽ സേഫ് സിറ്റി പദ്ധതിക്ക് തുടക്കം

ബെംഗളൂരു : വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ആധുനിക സൗകര്യങ്ങളൊരുക്കുകയെന്ന ലക്ഷ്യവുമായി ബെംഗളൂരു നഗരത്തിൽ സേഫ് സിറ്റി പദ്ധതിക്ക് തുടക്കം. നഗരത്തിലെ മുഴുവൻ തെരുവുകളിലും നിരീക്ഷണ ക്യാമറകളും പ്രത്യേകം കമാൻഡ് സെന്ററും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. ഇതിനുമുന്നോടിയായി പട്രോളിങ്ങിന് 112 ആധുനിക വാഹനങ്ങളും പുറത്തിറക്കി.നിലവിൽ പട്രോളിങ്ങിനായി സജ്ജീകരിച്ചിരിക്കുന്ന പോലീസിന്റെ ഹൊയ്സാല വാഹനങ്ങൾ ആധുനികവത്കരിക്കാനും പദ്ധതിയിൽനിന്നുള്ള തുക വിനിയോഗിക്കും.

ആദ്യഘട്ടത്തിൽ 632 കോടിയാണ് പദ്ധതിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നത്.നഗരത്തിൽ എട്ട് ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനുണ്ടാകും. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തുന്ന പ്രദേശങ്ങളിൽ പാനിക് ബട്ടനുകൾ സ്ഥാപിക്കും.ഏതെങ്കിലും തരത്തിൽ സുരക്ഷാ ഭീഷണി നേരിടുകയാണെങ്കിൽ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച ഈ ബട്ടനിൽ വിരലമർത്താം. ഇതോടെ, പോലീസ് വാഹനം സ്ഥലത്തെത്തും.

സ്ത്രീകൾക്കും ഈ സംവിധാനം ഏറെഗുണകരമാകുമെന്നാണ് പ്രതീക്ഷ.പദ്ധതിയനുസരിച്ച് നഗരത്തിന്റെ മുക്കിലും മൂലയിലും 2,000-ത്തോളം ക്യാമറകൾ സ്ഥാപിക്കുന്നതോടെ മയക്കുമരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനും കഴിയും. പോലീസുകാർക്ക് ഇതിന് പ്രത്യേക പരിശീലനം നൽകാനും തീരുമാനമുണ്ട്.

അക്കൗണ്ടില്‍ നിന്ന് 295 രൂപ ഡെബിറ്റ് ചെയ്‌തോ?; കാരണമിത്

ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 295 രൂപ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി എസ്ബിഐ അക്കൗണ്ട് ഉടമകളുടെ പരാതി പ്രവാഹം.അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തത് തിരിച്ച്‌ ക്രെഡിറ്റ് ചെയ്തില്ലെന്നും പാസ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്‌മെന്റിലും ഡെബിറ്റ് ചെയ്തതായി കാണിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.യഥാര്‍ഥത്തില്‍ ഇഎംഐ അടയ്ക്കുന്നതിന് ആവശ്യമായ തുക അക്കൗണ്ടില്‍ നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള പിഴയാണ് ഈ തുക.

മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് പതിവായി അടച്ചുപോകുന്ന ഇഎംഐ സംവിധാനം സുഗമമാക്കാന്‍ സഹായിക്കുന്നത് നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്. ഇഎംഐയ്ക്കായി അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റാക്കായി പണം ഡെബിറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഇതിന്റെ കടമ.വായ്പയോ ഇഎംഐയോ എടുക്കുമ്ബോള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് പതിവായി സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

ഇഎംഐയ്ക്കായി അക്കൗണ്ടില്‍ മതിയായ തുക കരുതേണ്ടത് അത്യാവശ്യമാണ്. ഇഎംഐ പിടിക്കുന്ന ദിവസത്തിന് മുന്‍പ് തന്നെ അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.ഉദാഹരണമായി അഞ്ചിനാണ് ഇഎംഐ തീയതിയെങ്കില്‍ നാലിന് തന്നെ ആവശ്യത്തിന് പണം അക്കൗണ്ടില്‍ കരുതണം എന്ന് സാരം.ഇതില്‍ വീഴ്ച വരുത്തുമ്ബോള്‍ പിഴയായി 250 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമേ 18 ശതമാനം ജിഎസ്ടി കൂടി ചേരുമ്ബോള്‍ വരുന്ന 295 രൂപയാണ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തിരിക്കുന്നത്.ഇഎംഐ മാനഡേറ്റ് ബൗണ്‍സായതിന് പിഴയായാണ് തുക ചുമത്തിയിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group